Malayalam
ചിത്രത്തിലെ ആ ആറാമൻ ആര് ? തലപുകഞ്ഞ് സോഷ്യൽ മീഡിയ ; ആളെ കാണാൻ ഇനിയും കാത്തിരിക്കണം ; രസകരമായ ചോദ്യവും ഉത്തരവുമായി സൗഭാഗ്യ വെങ്കിടേഷ് !
ചിത്രത്തിലെ ആ ആറാമൻ ആര് ? തലപുകഞ്ഞ് സോഷ്യൽ മീഡിയ ; ആളെ കാണാൻ ഇനിയും കാത്തിരിക്കണം ; രസകരമായ ചോദ്യവും ഉത്തരവുമായി സൗഭാഗ്യ വെങ്കിടേഷ് !
നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. എന്നാൽ മലയാളികൾ സൗഭാഗ്യയെ ഏറ്റെടുത്തത് ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ആണ്. സൗഭാഗ്യ മാത്രമല്ല മകളോടൊപ്പം നൃത്തം ചെയ്തും ഡബ്സ്മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമായിരുന്നു. നേരം പോക്കായി തുടങ്ങിയതാണെങ്കിലും കോമഡി വീഡിയോകളിലൂടെ മില്യണ്‍ കണക്കിന് ഫോളോവേഴ്സിനെ സൗഭാഗ്യയ്ക്ക് നേടാൻ സാധിച്ചിട്ടുണ്ട്.
അര്ജുന് സോമശഖേറുമായുളള വിവാഹത്തിന് പിന്നാലെയാണ് താരപുത്രി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അന്ന് ട്രെന്‍ഡിംഗായിരുന്നു. താരാകല്യാണിന്റെ ശിഷ്യൻ ആണ് അർജുൻ. വളരെ ആഘോഷ പൂർവം നടന്ന വിവാഹം ഇപ്പോഴും സോഷ്യല്‍ മീഡിയില്‍ നിറഞ്ഞ് നില്‍ക്കുന്നുമുണ്ട്.അർജുനും വിവാഹത്തിന് മുന്‍പ് തന്നെ ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു.
ഇപ്പോൾ ഇരുവരും കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ്. അടുത്തിടെയായിരുന്നു ഇതേക്കുറിച്ച് അര്‍ജുനും സൗഭാഗ്യയും പറഞ്ഞത്. സന്തോഷ സമയത്ത് തന്നെ കുടുംബത്തെ തേടിയെത്തിയ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചും അവര്‍ പറഞ്ഞിരുന്നു. ഗര്‍ഭിണിയായതിനാലാണ് സൗഭാഗ്യയും അര്‍ജുനും കുടുംബവീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് മാറിയത്.
ചേട്ടത്തിയമ്മയുടേയും അച്ഛന്റേയും വിയോഗത്തില്‍ പ്രിയപ്പെട്ടവരെല്ലാം ഒരുപോലെ വേദനിച്ചിരുന്നു. നാളുകള്‍ക്ക് ശേഷം വീണ്ടും രസകരമായ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ ഇരുവരെയും കണ്ട സന്തോഷത്തിലാണ് ആരാധകരാറിപ്പോൾ.
സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന റോക്ക് ആന്‍ റോളില്‍ പങ്കെടുക്കുന്നുണ്ട് അര്ജുന്. രസകരമായ ഗെയിമുകളും ടാസ്ക്കുകളുമൊക്കെ ഉള്‍ക്കൊള്ളിച്ചുള്ള പരിപാടിയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത് . ആര് ജെ മാത്തുക്കുട്ടിയും രാജ്കലേഷുമാണ് പരിപാടിയുടെ അവതാരകര്‍.
അശ്വതി നായര്‍, മഞ്ജു പത്രോസ്, നീനു, സാജന് സൂര്യ, ബൈജു ഏഴുപുന്ന, സ്നേഹ ശ്രീകുമാര്‍ തുടങ്ങി പ്രേക്ഷകരുടെ പ്രിയതാരങ്ങള്ക്കൊപ്പമായാണ് അര്‍ജുനും റോക് ആന്‍ റോളിലേക്ക് എത്തിയത്. ചിത്രീകരണത്തിരക്കിനിടയില്‍ അര്ജുന് വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് സൗഭാഗ്യ.
പ്രിയപ്പെട്ട പട്ടികള്ക്കൊപ്പമായാണ് അര്‍ജുനും സൗഭാഗ്യയും ഫോട്ടോയെടുത്തത്. ഈ ചിത്രത്തില്‍ 6 പേരാണുള്ളത്, ആറാമത്തെയാളെ നിങ്ങള്‍ക്ക് തിരിച്ചറിയാനാവുമോയെന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷന്‍. സ്നേഹ ശ്രീകുമാര്‍, എലീന പടിക്കല്‍ തുടങ്ങി നിരവധി പേരാണ് മറുപടിയുമായെത്തിയത്.
പോസ്റ്റിന് കീഴില്‍ കമന്റിട്ടവര്‍ക്കെല്ലാം സൗഭാഗ്യ മറുപടി നല്‍കിയിരുന്നു. ചെറുക്കന് അങ്ങനെ വയറ്റില്‍ വളര്ന്നുവരുവല്ലേയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ചെറുക്കനോയെന്ന് സൗഭാഗ്യ ചോദിച്ചപ്പോള്‍ പെങ്ങള്‍ക്ക് പെണ്‍കൊച്ച് മതിയെങ്കില്‍ അങ്ങനെ, നമുക്ക് എന്തായാലും സന്തോഷമെന്നായിരുന്നു ആരാധകന്റെ മറുപടി.
ഗർഭത്തിന്റെ ആദ്യ നാളുകളിലെ അനുഭവം പങ്കുവച്ചും സൗഭാഗ്യ എത്തിയിരുന്നു . ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ലക്ഷണങ്ങൾ ഉണ്ടായത്. എന്നാൽ ഗർഭിണി ആയിരിക്കും എന്നു ചിന്തിക്കുക കൂടി ചെയ്തില്ല. എങ്ങനെയെങ്കിലും ഷൂട്ട് തീർത്ത് വീട്ടിലേക്ക് വരാനായിരുന്നു ശ്രമമെന്നും സൗഭാഗ്യ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു .
സൗഭാഗ്യ പങ്കുവച്ച വാക്കിങ്ങനെയാണ്….
ഈ ദിവസത്തെ ഷൂട്ടിൽ എനിക്ക് വളരെയധികം ക്ഷീണം തോന്നിയിരുന്നു. അതുകൊണ്ട് കഴിയുന്നതും വേഗം വീട്ടിലേക്ക് പോയാൽ മതി എന്നായിരുന്നു. ഒന്നിച്ച് ഇത്ര ക്ഷീണവും അലസതയും മുൻപൊരിക്കലും എനിക്ക് തോന്നിയിട്ടില്ല. ഒരു കുഞ്ഞു ഹൃദയം എന്റെ വയറിനുള്ളിൽ മിടിക്കുന്നുണ്ടാവും എന്നു ചിന്തിക്കുക പോലുമുണ്ടായില്ല. എനിക്ക് തുടർച്ചയായി തലചുറ്റൽ അനുഭവപ്പെട്ടു. എങ്കിലും അത് മുഖത്തു തോന്നിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഇതായിരുന്നു ഷൂട്ടിലെ അവസാന കോസ്റ്റ്യൂം.
പക്ഷേ ഒരുപാട് ചിത്രങ്ങളെടുക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. എനിക്ക് ചൂടും ഓക്കനവും അങ്ങനെ എന്തെല്ലാമോ അനുഭവപ്പെട്ടു. ഈ ചിത്രത്തിലെങ്കിലും ഞാൻ ചിരിച്ചു എന്നതിൽ സന്തോഷം. എങ്കിലും ഇത് എന്റെ പ്രിയപ്പെട്ട വസ്ത്രമാണ്!. മിക്കവാറും ഗർഭത്തിന്റെ ആദ്യ ആഴ്ച. അത് എല്ലാ രീതിയിലും എനിക്കൊരു സർപ്രൈസ് ആയിരുന്നു. എന്നാണ് സൗഭാഗ്യ കുറിച്ചത്.
about soubhagya venkidesh
