Malayalam
ഡയറക്ടര്‍ സര് വീണ്ടും മോണിറ്ററിന്റെ മുന്നിലേക്ക് തിരിച്ചെത്തി; ബ്രോ ഡാഡിയുടെ ഷൂട്ടിങ് ആരംഭിച്ചു! ലൊക്കേഷൻ ചിത്രവുമായി സുപ്രിയ മേനോൻ
ഡയറക്ടര്‍ സര് വീണ്ടും മോണിറ്ററിന്റെ മുന്നിലേക്ക് തിരിച്ചെത്തി; ബ്രോ ഡാഡിയുടെ ഷൂട്ടിങ് ആരംഭിച്ചു! ലൊക്കേഷൻ ചിത്രവുമായി സുപ്രിയ മേനോൻ
ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ഇപ്പോൾ ഇതാ
ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചിരിക്കുകയാണ്. സുപ്രിയ മേനോൻ ആണ് ഷൂട്ട് തുടങ്ങിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ബ്രോ ഡാഡി ഇന്ന് രാവിലെ തുടങ്ങി. ഡയറക്ടര്‍ സര് വീണ്ടും മോണിറ്ററിന്റെ മുന്നിലേക്ക് തിരിച്ചെത്തിയെന്നുമാണ് സുപ്രിയ മേനോൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ ഫോട്ടോയും സുപ്രിയ മേനോൻ പങ്കുവെച്ചിരിക്കുന്നു.
കല്യാണി പ്രിയദര്ശൻ, മീന എന്നിവരാണ് സിനിമയിലെ നായികമാര്‍. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
തെലങ്കാനയിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം നടത്തുകയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളത്തില്‍ ചിത്രീകരണ അനുമിതിയില്ലാത്തതിനാലാണ് തീരുമാനം. വലിയ നഷ്ടമാണ് ഇതുകൊണ്ട് ഉണ്ടായത്. ഇൻഡോര്‍ ഷൂട്ടിംഗിന് എങ്കിലും അനുമതി നല്‍കാമായിരുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.
ബ്രോ ഡാഡി ഉൾപ്പെടെ ഏഴ് സിനിമകളാണ് തെലങ്കാനയിലേക്ക് അടക്കം ചിത്രീകരണം മാറ്റിയത്. പ്രതിസന്ധി രൂക്ഷമായതോട സംസ്ഥാനത്ത് ഷൂട്ടിങ് പുനരാരംഭിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും ഫിലിം ചേംബറും ആവശ്യപ്പെട്ടു.
അതിനിടെ തെലങ്കാന നല്ല സ്ഥലമെങ്കിൽ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്ന് സിനിമാ മന്ത്രി സജി ചെറിയാൻ പറഞ്ഞു.. മലയാള സിനിമകൾ ചിത്രീകരണത്തിനായി അന്യസംസ്ഥാനത്തേയ്ക്കു പോകുന്നുവെന്ന വാർത്തയിൽ പ്രതികരിക്കുയായിരുന്നു മന്ത്രി. കേരളത്തില്‍ ചിത്രീകരണം അനുവദിക്കാമോ എന്ന് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
