Connect with us

അടുത്തത് ഉടൻ വരുന്നു! കുറച്ച് ബാക്കി വെച്ചേക്കണേ… ആ രഹസ്യം തുറന്നടിച്ച് സൂര്യ! പൊട്ടിച്ചിരിച്ച് ആരാധകർ

Malayalam

അടുത്തത് ഉടൻ വരുന്നു! കുറച്ച് ബാക്കി വെച്ചേക്കണേ… ആ രഹസ്യം തുറന്നടിച്ച് സൂര്യ! പൊട്ടിച്ചിരിച്ച് ആരാധകർ

അടുത്തത് ഉടൻ വരുന്നു! കുറച്ച് ബാക്കി വെച്ചേക്കണേ… ആ രഹസ്യം തുറന്നടിച്ച് സൂര്യ! പൊട്ടിച്ചിരിച്ച് ആരാധകർ

നൂറു സിനിമയിൽ അഭിനയിക്കുന്നതിലും പ്രശസ്തി സമ്മാനിക്കുന്ന ഷോ എന്നാണ് ബിഗ് ബോസിനെ നടൻ മോഹൻലാൽ വിശേഷിപ്പിച്ചത്. അത്രത്തോളം ജനപ്രീതിയും പ്രേക്ഷകശ്രദ്ധയും നേടികൊണ്ടിരിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.

സോഷ്യൽ മീഡിയയിൽ എവിടെയും ഇപ്പോൾ ബിഗ് ബോസ് വിശേഷങ്ങളാണ്. ബിഗ് ബോസ്സിൽ നിന്നും ഏറ്റവും അവസാനം പുറത്ത് പോയ സൂര്യയുടെ വിശേഷങ്ങൾ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്

ആർ ജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയാണ് സൂര്യ മേനോൻ. ബിഗ് ബോസ് പുതിയ സീസണിലെ ഏറെ സെൻസേഷൻ ഉണ്ടാക്കിയ മത്സരാർത്ഥി കൂടിയാണ് സൂര്യ. മണിക്കുട്ടനോടുള്ള സൂര്യയുടെ വൺവേ പ്രണയവും സൂര്യയുടെ ഇടപെടലുകളുമെല്ലാം സോഷ്യൽ മീഡിയയിൽ നിരന്തരം ചർച്ചയായി കൊണ്ടിരിക്കുകയാണ്.

മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന സൂര്യ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മലയാളികള്‍ക്ക് സുപചരിചിതയാണ്. താരത്തിന് ബോളിവുഡ് താരം ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യമാണ് അതിന് പ്രധാന കാരണം. ഇത്തരത്തില്‍ സൂര്യ ചെയ്ത ഫോട്ടോഷൂട്ടെല്ലാം തന്നെ വൈറലായിരുന്നു. കേരളത്തിലെ ആദ്യത്തെ ഫീമെയ്ൽ ഡിജെ കൂടിയാണ് സൂര്യ. മോഹൻലാലിനൊപ്പം ‘കാണ്ഡഹാറിലും’ സൂര്യ അഭിനയിച്ചിട്ടുണ്ട്.

മണിക്കുട്ടന് ഇഷ്ടമില്ലാഞ്ഞിട്ടും സൂര്യ പുറകെ നടക്കുന്നതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിലര്‍ സൂര്യയുടെ പ്രണയത്തെ ഗെയിം സ്ട്രാറ്റജിയാണെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും ഇക്കാര്യം ചൂണ്ടിക്കാണിച്ച് സൂര്യയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ സൂര്യ ഹൗസില്‍ നിന്ന് എലിമിനേറ്റ് ആയിരുന്നു. തുടര്‍ന്ന് വ്യാപകമായ സൈബര്‍ ആക്രമണാണ് സൂര്യ നേരിട്ടത്. സോഷ്യല്‍ മീഡിയയുടെ ഉപയോഗം വരെ നിര്‍ത്താന്‍ പോകുകയാണെന്ന തരത്തില്‍ സൂര്യ ഇതിനോട് പ്രതികരിച്ചിരുന്നു. സൂര്യയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മണിക്കുട്ടന്‍ ഉള്‍പ്പടെയുള്ള സഹ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

പിന്നീട് സോഷ്യൽ മീഡിയയിൽ ഗംഭീര തിരിച്ചുവരവാണ് സൂര്യ നടത്തിയത്. ഇപ്പോൾ സൂര്യ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി ഒരേ സമയം ആരാധകർക്ക് സങ്കടവും നിരാശയും നൽകുകയാണ്. തന്റെ പുതിയ ഒരു ഇന്റർവ്യൂ ഉടനടി വരും. എല്ലാ നെഗറ്റീവ് കമന്റ്‌സും ഒന്നിൽ തന്നെ ഇട്ട് തീർക്കരുത്. കുറച്ച് മറ്റേ ഇന്റർവ്യൂയിൽ ഇടാൻ കൂടി മാറ്റിവെച്ചേക്കണമെന്നാണ് സൂര്യ കുറിച്ചത്

ഏറെ വൈകാതെ തന്നെ സൂര്യയുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള ഇന്റർവ്യൂ കാണാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. അതേസമയം തന്നെ ഈ അഭിമുഖത്തിലും തനിയ്ക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് നെഗറ്റീവ് കമന്റ്‌സ് വരാൻ സാധ്യതയുണ്ടെന്ന് സൂര്യ മുൻകൂട്ടി കണക്കാക്കുന്നു.

തന്നെ പിന്തുണയ്ക്കുന്ന സോഷ്യല്‍ മീഡിയ പേജുകളെ കുറിച്ച് പറഞ്ഞ് കഴിഞ്ഞ ദിവസം സൂര്യ എത്തിയിരുന്നു
ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടാല്‍ തനിക്ക് ഒറു പ്രശ്‌നവുമില്ലെന്ന് സൂര്യ പറഞ്ഞത്

സൂര്യമന്ത്ര, ഡിംപുസൂര്യ, സായ്‌സൂര്യ, റംസാന്‍സൂര്യ, സൂര്യാമണി, എന്നീ പേജുകളും കോംബോ പേജുകളുമാണ് തന്നെ സപ്പോര്‍ട്ട് ചെയ്യുന്നത്. ഞാന്‍ അവരെ ഫോളോ ബാക്കും ചെയ്യും. അത് എന്റെ പേഴ്‌സണല്‍ ചോയിസ് ആണ്. അതിന്റെ പേരിവല്‍ സൈബര്‍ അറ്റാക്ക് വന്നാലും ഐ ഡോണ്ട് കെയര്‍, എല്ലാവര്‍ക്കും മനസിലായതെന്ന് കരുതുന്നു. നന്ദി- സൂര്യ സ്‌റ്റോറിയില്‍ കുറിച്ചു.

More in Malayalam

Trending

Recent

To Top