Bollywood
ദി ഡേട്ടി പിക്ച്ചറിൽ അഭിനയിച്ചപ്പോഴുണ്ടായ തന്റെ മാനസികാവസ്ഥ വെളിപ്പെടുത്തി വിദ്യാബാലൻ
ദി ഡേട്ടി പിക്ച്ചറിൽ അഭിനയിച്ചപ്പോഴുണ്ടായ തന്റെ മാനസികാവസ്ഥ വെളിപ്പെടുത്തി വിദ്യാബാലൻ
സൈസ് സീറോ ഇമേജും നായികമാരും ബോളിവുഡില്‍ ചുവട് ഉറപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ബോളിവുഡിന്റെ സ്റ്റീരിയോ ടൈപ്പ് നായികാ സങ്കല്‍പ്പങ്ങളെയെല്ലാം തകര്‍ത്തുകൊണ്ട് ‘ ദി ഡേട്ടി പിക്ച്ചര്‍’ എന്ന ചിത്രത്തിലെ തടിച്ച, ആകാരവടിവുള്ള നായികാ കഥാപാത്രമായി വിദ്യ ബാലന്‍ എത്തുന്നത്. ഏറെ പേരും പ്രശസ്തിയും നേടി തന്ന ചിത്രം വിദ്യ ബാലന്റെ ജീവിതം എക്കാലത്തേക്കുമായി മാറ്റിമറിക്കുകയായിരുന്നു. ഇപ്പോൾ ഇതാ ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ തന്റെ മാനസികാവസ്ഥ എങ്ങനെയായിരുന്നു എന്ന് തുറന്നു പറയുകയാണ് ബോളിവുഡ് താരം വിദ്യാബാലന്‍.
ഒരു മാദക നടിയായി മാത്രമേ സ്മിതയെ ആളുകള്‍ കണ്ടിരുന്നോളു. ഒരുപാട് വിഷമങ്ങളിലൂടെയും സമ്മര്‍ദ്ദങ്ങളിലൂടെയും കടന്നു പോയത്തിനു ശേഷമാണു സ്മിത ആത്മഹത്യ ചെയ്തത്. ഡേര്‍ട്ടി പിച്ചറില്‍ സ്മിതയെ അവതരിപ്പിച്ചത് ഞാനായിരുന്നു. വെറും അഭിനയം ആയിട്ട് കൂടി ആ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് വല്ലാത്ത സമ്മര്‍ദ്ദം ആണ് ഉണ്ടായത്.
എത്ര വലിയ പ്രതിസന്ധികളിലൂടെയും സമ്മര്ദങ്ങളിലൂടെയുമാണ് സ്മിത കടന്നു പോയതെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. ആ സിനിമയില്‍ അഭിനയിക്കുമ്ബോള്‍ എനിക്ക് വല്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു. സ്മിത ആത്മഹത്യാ ചെയ്യുന്ന രംഗം എത്തിയപ്പോള്‍ എന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് എനിക്ക് ഇപ്പോഴും പറഞ്ഞറിയിക്കാന്‍ കഴിയില്ല. ആ രംഗം കഴിഞ്ഞതിനു ശേഷം എനിക്ക് പനിയും ശ്വാസം മുട്ടലുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.’ വിദ്യ പറഞ്ഞു
2017 ഡിസംബര്‍ 2, ഏഴു വര്‍ഷം മുന്‍പാണ് ‘ദി ഡേട്ടി പിക്ച്ചര്‍’ റിലീസാവുന്നത്. വിദ്യയ്‌ക്കൊപ്പം തുഷാര്‍ കപൂര്‍, നസ്റുദ്ദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി എന്നിവരും പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ‘ദി ഡേട്ടി പിക്ച്ചര്‍’. സില്‍ക്ക് സ്മിത ആയുള്ള വിദ്യയുടെ വേഷപ്പകര്‍ച്ച ഏറെ നിരൂപക പ്രശംസ നേടിയതിനൊപ്പം തന്നെ ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും വിദ്യയെ തേടിയെത്തിരുന്നു
