സിനിമയില്‍ അഭിനയിക്കുന്നതും പരസ്യത്തില്‍ അഭിനയിക്കുന്നതും തമ്മിലുള്ള വ്യത്യാസം അതായിരുന്നു ; പൃഥ്വിരാജിനോട് ഇതുവരെ അത് പറയാന്‍ സാധിച്ചിട്ടില്ലന്ന് ആശ അരവിന്ദ് !
സിനിമയില്‍ അഭിനയിക്കുന്നതും പരസ്യത്തില്‍ അഭിനയിക്കുന്നതും തമ്മിലുള്ള വ്യത്യാസം അതായിരുന്നു ; പൃഥ്വിരാജിനോട് ഇതുവരെ അത് പറയാന്‍ സാധിച്ചിട്ടില്ലന്ന് ആശ അരവിന്ദ് !
സിനിമയില്‍ അഭിനയിക്കുന്നതും പരസ്യത്തില്‍ അഭിനയിക്കുന്നതും തമ്മിലുള്ള വ്യത്യാസം അതായിരുന്നു ; പൃഥ്വിരാജിനോട് ഇതുവരെ അത് പറയാന്‍ സാധിച്ചിട്ടില്ലന്ന് ആശ അരവിന്ദ് !
സിനിമ നടി എന്നതിനപ്പുറം പരസ്യ ചിത്രങ്ങളിലെ നായിക എന്നാണ് ആശ അരവിന്ദ് അറിയപ്പെടുന്നത്. അമിതാഭ് ബച്ചനും ധോണിയ്ക്കും ഒപ്പമൊക്കെ പരസ്യങ്ങളിലൂടെ ഒന്നിച്ചഭിനയിച്ചിട്ടുള്ള ആശ പതിമൂന്നോളം മലയാള സിനിമകളുടെയും ഭാഗമായിട്ടുണ്ട്.ഇപ്പോഴിതാ ഒരു ഓൺലൈൻ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ അഭിനയ അനുഭവങ്ങളെ കുറിച്ച് നടി പറയുകയുണ്ടായി.
സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും പരസ്യത്തില്‍ അഭിനയിക്കുന്നതിലും നിന്നുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചപ്പോള്‍, പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് ചിലപ്പോള്‍ ഒന്നോ രണ്ടോ, കൂടിപ്പോയാല്‍ നാല് ദിവവസത്തിനുള്ളിലോ ചിത്രീകരിച്ച് കഴിയും എന്നാണ് താരം പറഞ്ഞത്.
മറ്റൊന്ന്, വളരെ ലക്ച്വറിയായിട്ടുള്ള സ്വീകരണമാണ് നമുക്ക് കിട്ടുന്നത്. പ്രതിഫലവും കൂടുതലായിരിയ്ക്കും. പലപ്പോഴും മുംബൈയിലും കാശ്മീരിലുമൊക്കെയായിരിയ്ക്കും പരസ്യ ചിത്രങ്ങളുടെ ഷൂട്ടിങ്. അവിടെയൊക്കെ പോവുമ്പോള്‍ ബോളിവുഡിലെ ചില താരങ്ങള്‍ നമ്മളോട് സംസാരിക്കുന്നത്, ‘മലയാളിയാണല്ലേ, പൃഥ്വിരാജിനോട് അന്വേഷണം പറയണേ’ എന്നൊക്കെയാണ്. അതൊന്ന് പൃഥ്വിരാജിനോട് പറയാന്‍ ഇതുവരെ അവസരം കിട്ടിയിട്ടില്ലന്നും ആശ അരവിന്ദ് പറഞ്ഞു.
അരികെ എന്ന ചിത്രത്തിലൂടെ 2012 ല്‍ ആണ് ആശയുടെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ഫ്രൈഡെ, അന്നയും റസൂലും, ലോക്പാല്‍, വേഗം, കുംബസാരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്, പുള്ളിക്കാരന് സ്റ്റാറാ, മേരാ നാം ഷാജി, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്ത നടിയാണ് ആശ.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....