Malayalam
ആ ചോദ്യം ആവർത്തിക്കുന്നു, ഇനി ഞാൻ എന്തിന് മറച്ച് വെയ്ക്കണം, സൂരജിന്റെ ഉത്തരം ഞെട്ടിച്ചു!
ആ ചോദ്യം ആവർത്തിക്കുന്നു, ഇനി ഞാൻ എന്തിന് മറച്ച് വെയ്ക്കണം, സൂരജിന്റെ ഉത്തരം ഞെട്ടിച്ചു!
പാടാത്ത പൈങ്കിളിയില്‍ ദേവയായി എത്തി പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു സൂരജ് സൺ. പരമ്പര മുന്നേറുന്നതിനിടയിലായിരുന്നു സൂരജ് സീരിയലിൽ നിന്ന് പിന്മാറിയയത്.
തുടർന്ന് ലക്ജിത് സൈനിയാണ് പരമ്പരയിലേക്കെത്തിയത്. ആ മാറ്റം ഉള്‍ക്കൊള്ളാന്‍ ഇന്നും ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. സൂരജിനോടുള്ള സ്‌നേഹവും പരിഭവവും പറഞ്ഞ് ഇപ്പോഴും ആരാധകര്‍ എത്തുന്നുണ്ട്. നായകനായ ദേവയെ അവതരിപ്പിച്ച സൂരജ് ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതിനെ തുടർന്നാണ് പരമ്പരയില്‍ നിന്നും അപ്രത്യക്ഷനായതെന്നായിരുന്നു താരം നൽകിയ വിശദീകരണം.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സൂരജ് പങ്കുവെക്കാറുള്ള വീഡിയോകളും ചിത്രങ്ങളും എല്ലാം ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത് സൈബറിടത്തിൽ വളരെ സജീവമായ സൂരജ് ഇപ്പോൾ താടിയും മുടിയുമൊക്കെ നീട്ടിവളർത്തിയ ലുക്കിലാണ് ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഈ കോലത്തിൽ പ്രിയതാരത്തെ കാണുന്നതിലുള്ള ബുദ്ധിമുട്ട് ആരാധകർ കമൻ്റ്ബോക്സുകളിലൂടെ പ്രകടമാക്കാറുമുണ്ട്.
അടുത്തിടെ സൂരജ് പങ്കു വെക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലുമൊക്കെ താരത്തിൻ്റെ മുടിയും താടിയും നീട്ടി വളർത്തിയ ലുക്കിലാണുള്ളത്. ആരാധകരൊക്കെ ഇത് വലിയ ചർച്ചയാക്കി മാറ്റാറുമുണ്ട്. നീട്ടി വളര്‍ത്തിയ താടിയും മുടിയുമായി പുതിയ ലുക്കിൽ തന്നെയാണ് സൂരജ് പങ്കിട്ട പുത്തൻ വീഡിയോയിലും പ്രത്യക്ഷപ്പെട്ടത്.
എന്തിനാണ് ഇപ്പോൾ എപ്പോഴും മീശ പിരിച്ച് വെക്കുന്നത് എന്ന ആരാധകരുടെ നിരന്തരമായ ചോദ്യത്തിന് മറുപടിയുമായാണ് സൂരജ് ഇപ്പോൾ എത്തിയിരിക്കുന്നത്. കാർ ഡ്രൈവ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് സൂരജ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്.
‘മീശ പിരിച്ചു വെക്കുന്നതിന്റെ കാരണമെന്താണെന്ന് നിങ്ങൾക്കറിയുമോ… മീശ പിരിക്കാനുള്ള വലുപ്പം ആയി തുടങ്ങിയാൽ.. അത് ഇടക്കിടക്ക് വായിൽ കയറി പോകും അപ്പോ പിന്നെ കൊമ്പ് പോലെ ചുരുട്ടി വൈകാൻ മാത്രമേ പറ്റു’. നിരവധി പേരാണ് സൂരജിൻ്റെ വീഡിയോയ്ക്ക് കമൻ്റുകളുമായി എത്തിയിരിക്കുന്നത്.