Connect with us

ഞാൻ അഭിനയിച്ച കഥാപാത്രം നേരിട്ടെന്നോട് അത് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി; എന്ന് നിന്റെ മൊയ്തീനില്‍ എത്തിച്ചത് പൃഥ്വിരാജായിരുന്നു ; അന്നുതന്നെ അയാളിലെ സംവിധായകനെ ഞാൻ കണ്ടു; അനുഭവം പങ്കുവച്ച് സുധീര്‍ കരമന!

Malayalam

ഞാൻ അഭിനയിച്ച കഥാപാത്രം നേരിട്ടെന്നോട് അത് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി; എന്ന് നിന്റെ മൊയ്തീനില്‍ എത്തിച്ചത് പൃഥ്വിരാജായിരുന്നു ; അന്നുതന്നെ അയാളിലെ സംവിധായകനെ ഞാൻ കണ്ടു; അനുഭവം പങ്കുവച്ച് സുധീര്‍ കരമന!

ഞാൻ അഭിനയിച്ച കഥാപാത്രം നേരിട്ടെന്നോട് അത് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി; എന്ന് നിന്റെ മൊയ്തീനില്‍ എത്തിച്ചത് പൃഥ്വിരാജായിരുന്നു ; അന്നുതന്നെ അയാളിലെ സംവിധായകനെ ഞാൻ കണ്ടു; അനുഭവം പങ്കുവച്ച് സുധീര്‍ കരമന!

കാഞ്ചനമാലയുടെയും മൊയ്തീന്‍റെയും അനശ്വര പ്രണയത്തെ വികാര തീവ്രത തെല്ലും കുറയ്ക്കാതെ വെള്ളിത്തിരയിലേക്ക് പകര്‍ത്തിയപ്പോൾ മലയാളികൾക്ക് ലഭിച്ചത് സിനിമയിൽ അതുവരെ കണ്ടിട്ടില്ലാത്ത പ്രണയാനുഭവമായിരുന്നു.

ഓള്‍ഡ് ജനറേഷനോടും ന്യൂജനറേഷനോടും ജനറേഷന്‍ ഗ്യാപില്ലാതെ അനശ്വരപ്രണയത്തിന്‍റെ കഥപറയുന്ന ഒരു ഗോള്‍ഡ് ജനറേഷന്‍ സിനിമ എന്നുവേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം .ആദ്യാവസാനം മഴയായി പെയ്തുകൊണ്ടിരിക്കുന്ന ചിത്രം പ്രേക്ഷകന്‍റെ കണ്ണിലും മനസ്സിലും നനവ് പടര്‍ത്തുന്നതായിരുന്നു.

യഥാർത്ഥ പ്രണയ കഥ പറഞ്ഞ പൃഥ്വിരാജ്-പാര്‍വതി കൂട്ടുകെട്ടില്‍ പിറന്ന എന്ന് നിന്‌റെ മൊയ്തീന്‍ മലയാളി പ്രേക്ഷകര്‍ക്കൊന്നടങ്കം വ്യത്യസ്ഥ അനുഭവമായിരുന്നു സമ്മാനിച്ചത് . ആര്‍എസ് വിമല്‍ സംവിധാനം നിർവഹിച്ച പ്രണയചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടുകയും ചെയ്തു .

മൊയ്തീന്‌റെയും കാഞ്ചനമാലയുടെയും പ്രണയം ദൃശ്യാവിഷ്‌കരിച്ച ചിത്രം നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചു. താരങ്ങളുടെ പ്രകടനത്തിനൊപ്പം സിനിമയിലെ പാട്ടുകളും വലിയ രീതിയില്‍ തരംഗമായിരുന്നു. എന്ന് നിന്‌റെ മൊയ്തീനില്‍ പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയ താരമാണ് സുധീര്‍ കരമന.

മുക്കം ഭാസി എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. മൊയ്തീനിലേക്ക് തന്നെ വിളിക്കുന്നത് പൃഥ്വിരാജ് ആണെന്ന് സുധീര്‍ കരമന പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുധീര്‍ കരമന മനസുതുറന്നത്. എന്ന് നിന്‌റെ മൊയ്തീനിലെ കഥാപാത്രം ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടത് പൃഥ്വിരാജ് തന്നെയാണ്. പൃഥ്വി പറഞ്ഞപ്പോഴാണ് ഞാന്‍ ആ ചിത്രത്തിലേക്ക് എത്തിയത്.

അന്ന് പൃഥ്വിരാജ് സംവിധാനരംഗത്തേക്ക് വന്നിട്ടില്ല. എന്നാലും പുളളിയുടെ ഉളളില്‍ സംവിധാനമുണ്ടെന്ന വാസ്തവം സിനിമയുടെ സമയത്ത് തന്നെ മനസിലാക്കിയ ആളാണ് ഞാന്‍. അന്ന് പൃഥ്വിരാജിനോട് അതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. വാസ്തവം സിനിമയില്‍ പല ഷോട്ട്‌സ് എടുക്കുമ്പോഴും പുളളിയ്ക്ക് പുളളിയുടെതായ നീരിക്ഷണവും ഇന്‍വോള്‍വ്‌മെന്‌റും കണ്ട് അദ്ദേഹം ഒരു ഡയറക്ടര്‍ എന്തായാലും ആവുമെന്ന് തോന്നി. അങ്ങനെ പല സിനിമകളിലും പുളളിയുടെ ഇന്‍വോള്‍വ്‌മെന്‌റ് കണ്ടു.

എന്ന് നിന്റെ മൊയ്തീനില്‍ രണ്ട് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ മാത്രമാണുളളത്. ഒന്ന് കാഞ്ചനമാലയും ഞാന്‍ അവതരിപ്പിച്ച മുക്കം ഭാസിയും. മുക്കം ഭാസിയെ കാണണോ എന്ന് ആദ്യം ചോദിച്ചിരുന്നു. ഞാന്‍ പറഞ്ഞു; വേണ്ട പുളളിയെ കുറിച്ച് ഞാന്‍ മനസിലാക്കാം. പുളളിയെ കണ്ടാല്‍ ചിലപ്പോള്‍ അനുകരിക്കുന്ന പോലെയാവും. അപ്പോ വേണ്ടാന്ന് തീരുമാനിച്ചു’, സുധീര്‍ കരമന പറയുന്നു.

പിന്നെ ലൊക്കേഷനിലേക്ക് ആദ്യം പോവുമ്പോള്‍ അടുത്തിരുന്ന സഹസംവിധായകന്‍ ഒരു പാട്ട് ഇട്ടു. അതുകേട്ട് എനിക്ക് ഭയങ്കര രസം തോന്നി. ഒന്നുകൂടി ഇടുമോ എന്ന് ചോദിച്ചപ്പോ സുധീറേട്ടന്‍ ചെയ്യേണ്ട പാട്ടാണ് ഒരു സ്ത്രീകഥാപാത്രമായിട്ട് എന്ന് സഹസംവിധായകന്‍ പറഞ്ഞു. അന്ന് എനിക്കുണ്ടായ ഒരു ആവേശം. എനിക്ക് ആ പടവുമായി അത്രത്തോളം അടുപ്പം തോന്നി. അതിന് ശേഷം വലിയ താല്‍പര്യത്തോടെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്’.

മുക്കം ഭാസി സാറിനെ ആദ്യമായി കാണുന്നത് റിലീസിന് ശേഷം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു എന്നും സുധീര്‍ കരമന പറഞ്ഞു. എന്നെ സംബന്ധിച്ച് എറ്റവും ആവശ്യം പുളളിയുടെ പ്രതികരണമാണ്. പുളളി കണ്ണ് നിറഞ്ഞുകൊണ്ട് തന്നെ പറഞ്ഞു എനിക്ക് എറ്റവുമധികം ഇഷ്ടപ്പെട്ടത് സുധീര്‍ കരമനയുടെ അഭിനയമാണെന്ന്.

അദ്ദേഹം അങ്ങനെ പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുപോയി. കാരണം ജീവിച്ചിരിക്കുന്ന ഒരാളെ നമ്മള്‍ അവതരിപ്പിച്ച് അദ്ദേഹം തന്നെ നന്നായെന്ന് പറയുമ്പോള്‍ അതാണ് നമുക്ക് കിട്ടുന്ന എറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്, സുധീര്‍ കരമന പറഞ്ഞു.

about ennu ninte moideen

More in Malayalam

Trending

Recent

To Top