TV Shows
എന്റെ ഇഷ്ടത്തിൽ തൊട്ട് കളിക്കല്ലേ, നിങ്ങൾ ഇടപെടേണ്ട താക്കീതുമായി സൂര്യ കയ്യടിച്ച് ആരാധകർ
എന്റെ ഇഷ്ടത്തിൽ തൊട്ട് കളിക്കല്ലേ, നിങ്ങൾ ഇടപെടേണ്ട താക്കീതുമായി സൂര്യ കയ്യടിച്ച് ആരാധകർ
സൈബർ ഇടങ്ങളിലെ ചൂഷണങ്ങളും കുറ്റകൃത്യങ്ങളും നാൾക്കുനാൾ വർധിച്ചു വരുകകയാണ്. സാധാരണക്കാരേക്കാൾ ഇത്തരം സൈബർബുള്ളിയിങ്ങിനു ഇരകളാകുന്നത് കൂടുതലും സിനിമ-സീരിയൽ താരങ്ങളാണ്. ബോഡി ഷെയിമിങ് മുതൽ അശ്ലീല കമെന്റുകൾ വരെയാണ് താരങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുള്ളത് എന്നാൽ, ഇതിനെതിരെ ശക്തമായ രീതിയിലാണ് താരങ്ങൾ പ്രതികരിക്കാറുള്ളത്. അത് പറയാതിരിക്കാൻ വയ്യ
സ്വന്തം ശരീരവും വസ്ത്രവുമെല്ലാം അവരവരുടെ സ്വാതന്ത്രമാണന്നുള്ള തിരിച്ചറിവിൽ നിന്നും സൈബർ ഇടങ്ങളിൽ നിന്നുണ്ടാകുന്ന ദുരനുഭവങ്ങളെ തുറന്നു കാട്ടിയ നിരവധി താരങ്ങളുണ്ട്. ഈ അടുത്ത് ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട വ്യക്തിയായിരുന്നു ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ പ്രശസ്തമായ മത്സരാർത്ഥിയായിരുന്നു സൂര്യ മേനോൻ.
എന്നാൽ ബിഗ് ബോസിൽ നിന്ന് പുറത്തായതോടെ കടുത്ത സൈബർ അറ്റാക്കിനാണ് സൂര്യ ഇരയാകേണ്ടി വന്നത് . താനും തൻ്റെ കുടുംബവും മറ്റ് ആർമിക്കാരിൽ നിന്നും രൂക്ഷമായ സൈബറാക്രമണം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുകയാണ്, സൈബറാക്രമണത്തിൽ സഹികെട്ട് തൻ്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത് എന്ന ചോദ്യവുമായി സൂര്യ രംഗത്ത് വരുകയും ചെയ്തു .
എന്നാൽ തോറ്റുകൊടുക്കാതെ നല്ല ഉശിരൻ മറുപടിയുമായി പിന്നീട് സൂര്യ എത്തുകയും ചെയ്തു . “പ്രിയപ്പെട്ട ഹേറ്റേഴ്സ്, നിങ്ങളാണ് എന്നെ ഇത്രയും ഫേമസാക്കിയത്. നിങ്ങളുടെ നെഗറ്റീവ് കമന്‍സിനും ട്രോളുകള്‍ക്കും നന്ദിയെന്നായിരുന്നു സൂര്യ കുറിച്ചത്. വിമര്‍ശിച്ചവര്‍ക്ക് മാത്രമല്ല തന്നെ പിന്തുണച്ചവരോടുള്ള നന്ദിയും താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഡിയര്‍ ഫാമിലി, എന്നോടുള്ള നിങ്ങളുടെ സ്നേഹം കാണുമ്പോള്‍ ഒരുപാട് സന്തോഷമാണ് തോന്നുന്നത്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി” എന്നും സൂര്യ മറുപടിയായി പറഞ്ഞു. സൈബർ ആക്രമണം നടത്തിയവരെ പോലും ആരാധകരാക്കി മാറ്റിയ വാക്കുകളായിരുന്നു സൂര്യയുടേത്.
ഇപ്പോൾ ഇതാ സൂര്യയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി വീണ്ടും ആരാധകരെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്
എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാ പേജും അത് പോലെ കോമ്പോ പേജും ഞാൻ ഫോളോ ബാക് ചെയ്യും. അത് എന്റെ വ്യക്തിപരമായ കാര്യം. അതിന്റെ പേരിൽ ഇനിയൊരു സൈബർ അറ്റാക്ക് വന്നാലും ഞാൻ അത് ശ്രദ്ധിക്കില്ല. എല്ലാവർക്കും നന്ദിയെന്നാണ് സൂര്യ കുറിച്ചത്. സൂര്യ മന്ത്ര, ഡിംപു സൂര്യ , സായ് സൂര്യ , റംസാൻ സൂര്യ, സൂര്യ മണി തുടങ്ങിയ പേജുകളെയാണ് സൂര്യ എടുത്ത് പറഞ്ഞിരിക്കുന്നത്
ബിഗ് ബോസ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു സൂര്യ. തുടക്കത്തില്‍ പലരും സൂര്യയുടെ പാവം സ്വഭാവം കാരണം അധികനാള്‍ ഷോയില്‍ പിടിച്ചു നില്ക്കാന് സാധിക്കില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും തകര്‍ത്ത് അവസാനം വരെ നില്ക്കാന് സൂര്യയ്ക്ക് സാധിച്ചു. ബിഗ് ബോസ് താരം മണിക്കുട്ടനോട് തോന്നിയ പ്രണയം തുറന്നു പറഞ്ഞതും സൂര്യയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. എന്നാല്‍ സൂര്യയെ സുഹൃത്തായാണ് കാണുന്നതെന്നായിരുന്നു മണിക്കുട്ടന്റെ പ്രതികരണം.
