TV Shows
കാത്തിരിപ്പിന് വിരാമം, ഫിനാലെ ഈ മാസം? ഇനി 5 നാൾ കൂടി! പുതിയ റിപ്പോർട്ട്… തുള്ളിച്ചാടി മലയാളികൾ
കാത്തിരിപ്പിന് വിരാമം, ഫിനാലെ ഈ മാസം? ഇനി 5 നാൾ കൂടി! പുതിയ റിപ്പോർട്ട്… തുള്ളിച്ചാടി മലയാളികൾ
തമിഴ്‌നാട്ടില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയായിരുന്നു ബിഗ് ബോസ് സീസണ്‍ 3ന്റെ ചിത്രീകരണം നിർത്തിയത്. ചെന്നൈ എവിപിയിലെ വീട് അധികൃതര്‍ സീല്‍ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങി എത്തുകയും ചെയ്തു. വോട്ടിങ്ങിലൂടെ സീസണ്‍ 3 യുടെ വിജയിയെ കണ്ടെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ നേരത്തേ അറിയിച്ചിരുന്നു
ബിഗ്ബോസ് സീസണിൻ്റെ വിജയി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബിഗ്ബോസ് പ്രേമികൾ. വിജയിയെ കണ്ടെത്താനായി നടത്തിയ വോട്ടിംഗ് കഴിഞ്ഞിട്ടും ഒരുമാസത്തോളമായി. ജൂലൈ മാസത്തിൽ തന്നെ ഫൈനൽ നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു, കഴിഞ്ഞ മാസം ആദ്യം തന്നെ ബിഗ്ബോസ് ഫിനാലെ നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് പിടിമുറുക്കിയതും ലോക്ക്ഡൌൺ പ്രഖ്യാപിച്ചതുമൊക്കെ വലിയ വിനയായി മാറിയതിനാൽ അത് നടന്നിരുന്നില്ല.
തുടർന്ന് ഫിനാലേ ഷൂട്ട് നീട്ടി വെക്കുകയായിരുന്നു. ബിഗ്ബോസ് ഫൈനൽസ് നടക്കുമെന്ന സാധ്യത കൽപ്പിച്ച ദിവസം അത് നടക്കാതെ വന്നതോടെ ഒരു വിഭാഗം പ്രേക്ഷകരും വലിയ നിരാശയിൽ കഴിയുകയായിരുന്നു. എന്നാൽ ഇക്കൂട്ടർക്ക് വലിയ ആശ്വാസമേകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഇപ്പോഴിത ബിഗ് ബോസ് പ്രേക്ഷകരെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഫിനാലെ ഉടൻ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതിവരെ ഉണ്ടായിട്ടില്ല. പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം 15ാം തിയതി ബിഗ് ബോസിന്‌റെ ചിത്രീകരണം നടക്കുക. 16ാം തീയതിയാകും ഷോ സംപ്രേക്ഷണം ചെയ്യുക. ഫിനാലെയ്ക്കായി 10ാം തീയതി മത്സരാർഥികളോട് ചെന്നൈയിലെത്താനും അറിയിച്ചിട്ടുണ്ടത്രേ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഫിനാലെ ഷൂട്ട് നടക്കുക. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
അതേസമയം ഷോയുമായി ബന്ധപ്പെട്ടൊരു അപ്പ്‌ഡേറ്റുമായി ബിഗ് ബോസ്സിൽ നിന്നും അവസാനം പുറത്ത് പോയ സൂര്യയും എത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ നിന്നും അവസാനമായി എവിക്ട് ആയ മത്സരാര്‍ത്ഥിയാണ് സൂര്യ. പിന്നാലെയാണ് ഷോ നിര്‍ത്തി വെക്കേണ്ടി വരുന്നത്. തുടര്‍ന്ന് മറ്റ് താരങ്ങള്‍ക്കൊപ്പം സൂര്യയും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇപ്പോഴിതാ ഫിനാലെയുമായി ബന്ധപ്പെട്ടൊരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൂര്യ. തന്റെ ഇന്‍സറ്റഗ്രാം സ്റ്റോറിയിലൂടെയാണ് സൂര്യയുടെ പ്രതികരണം.
ബിഗ് ബോസ് ഷോയുടെ ഫിനാലെയില്‍ താന്‍ പോകുന്നുണ്ടെന്നാണ് സൂര്യ പറയുന്നത്. കുറച്ചധികം മെസേജ് ഈ ഒരു കാര്യത്തെ കുറിച്ച് വരുന്നുണ്ട്. അതുകൊണ്ട് മറുപടി ഇവിടെ ഇടുന്നു. ബിഗ് ബോസ് ഫിനാലെ പോകുന്നുണ്ട്. ഡാന്‍സ് ഉണ്ടാകുമോ ഇല്ലയോ എന്ന് തീരുമാനം ആയിട്ടില്ലെന്നാണ് സൂര്യ പറയുന്നത്. സൂര്യയുടെ സ്റ്റോറി കണ്ടതോടെ ഉടനെ തന്നെ ഫിനാലെയുണ്ടാകുമെന്ന കാര്യത്തില്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വളര്‍ന്നിരുന്നു എന്നാല്‍ ഫിനാലെ തിയ്യതിയും വേദിയുമൊന്നും അന്ന് വ്യക്തമായിട്ടില്ലായിരുന്നു.
മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, റംസാന്‍, കിടിലം ഫിറോസ്, നോബി, അനൂപ് കൃഷ്ണന്‍, റിതു മന്ത്ര എന്നിവരാണ് അവസാന മത്സരത്തിനുള്ളത്. ഷോയുടെ വിജയിയെ എന്നറിയുമെന്ന് കാത്തിരിക്കുകയായിരുന്ന ഫാന്‍ ആര്‍മികള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ വീണ്ടും സജീവമായിട്ടുണ്ട്. ആരാകും വിജയി എന്നത് കണ്ടറിയണം.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)