നിങ്ങൾ തമ്മില്‍ ഒരു വഴക്കുണ്ടായാല്‍ ആദ്യം സോറി പറയുന്നത് ആരാ? ഷഫ്നയുടെ ആ മറുപടി ഞെട്ടിച്ചു
സാന്ത്വനം പരമ്പരയിലെ ശിവനായി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് സജിന്‍. സിനിമയിലൂടെ തുടക്കം കുറിച്ച സജിന്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സാന്ത്വനത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയത്. നടി ഷഫ്നയുടെ ഭര്‍ത്താവാണ് സജിനെന്ന് സാന്ത്വനം തുടങ്ങിയ ശേഷമാണ് കൂടുതല്‍ പേര് അറിഞ്ഞത്.
സജിന്റെയും ഷഫ്നയുടെയും എറ്റവും പുതിയ വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു അഭിമുഖ പരിപാടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നടി ശില്‍പ്പ ബാലയുടെ യൂട്യൂബ് ചാനലില്‍ നടന്ന അഭിമുഖത്തിലാണ് സജിനും ഷഫ്നയും ഒരുമിച്ച് എത്തിയത്.
അഭിമുഖത്തില്‍ സാന്ത്വനത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമെല്ലാം ഇരുവരും മനസുതുറന്നു. ‘നിങ്ങള്‍ തമ്മില്‍ ഒരു വഴക്കുണ്ടായാല്‍ ആദ്യം സോറി പറയുന്നത് ആരാ എന്നാണ്’ ശില്പ്പബാല സജിനോടും ഷഫ്നയോടും ചോദിച്ചത്. ഇതിന് മറുപടിയായി ഞാനായിരിക്കും എന്ന് സജിന്‍ പറഞ്ഞു. ‘എനിക്ക് പെട്ടെന്ന് ദേഷ്യം വരും, പെട്ടെന്ന് ഞാനത് വിടുകയും ചെയ്യും’, സജിന്‍ പറഞ്ഞു.
‘വലിപ്പ ചെറുപ്പമില്ലാതെയാണ് സാന്ത്വനം കുടുംബത്തിലെ എല്ലാവരും ലൊക്കേഷനില്‍ പെരുമാറുളളതെന്നും നടന് പറയുന്നു. ചിപ്പി ചേച്ചി മുതല്‍ സെറ്റിലുളള എല്ലാവരും അങ്ങനെയാണ്. ഡയറക്ടറും നല്ല കംഫര്‍ട്ടബിളാണ്. അതാണ് സീരിയലില്‍ എല്ലാ ഘടകങ്ങളും നന്നായി വരാന്‍ കാരണമെന്നും’ സജിന്‍ പറഞ്ഞു. തനിക്കും സാന്ത്വനം ലൊക്കേഷനില്‍ പോവാന്‍ ഇഷ്ടമാണെന്ന് ഷഫ്നയും പറഞ്ഞു.
ഗോവയും ഹിമാലയവും ആണ് യാത്ര പോകാന്‍ ഏറെ ഇഷ്ടമുളള സ്ഥലങ്ങളെന്നും ഇരുവരും പറയുന്നു. പ്ലസ്ടു സിനിമയുടെ ഫോട്ടോഷൂട്ട് സമയത്താണ് ആദ്യമായാണ് ഒരുമിച്ച് കാണുന്നത്. പിന്നെ ഭഗവാന് സിനിമയുടെ സമയത്തും കണ്ടു. ഇഷ്ട ഭക്ഷണം, വസ്ത്രങ്ങള്‍ എന്നിവയെ കുറിച്ചും സജിനയും ഷഫ്നയും മനസുതുറന്നു. ഷഫ്ന അഭിനയിച്ചവയില്‍ ഇഷ്ടചിത്രം ആത്മകഥയാണ് എന്നാണ് ശില്‍പ്പയുടെ ചോദ്യത്തിന് മറുപടിയായി സജിന്‍ പറഞ്ഞത്.
