Connect with us

തൂവാനത്തുമ്പികളിലെ സുമലതയുടെ ഐകോണിക് ‘തടി കോൺട്രാക്ടറെ’ഡയലോഗ്’ മലയാള മനസ്സിൽ തറയ്ക്കാനുള്ള കാരണം, ഒരേ സിനിമയിൽ ഒമ്പതു ശബ്ദത്തിൽ ഡബ്ബ് ചെയ്ത ആ കലാകാരി!

Malayalam

തൂവാനത്തുമ്പികളിലെ സുമലതയുടെ ഐകോണിക് ‘തടി കോൺട്രാക്ടറെ’ഡയലോഗ്’ മലയാള മനസ്സിൽ തറയ്ക്കാനുള്ള കാരണം, ഒരേ സിനിമയിൽ ഒമ്പതു ശബ്ദത്തിൽ ഡബ്ബ് ചെയ്ത ആ കലാകാരി!

തൂവാനത്തുമ്പികളിലെ സുമലതയുടെ ഐകോണിക് ‘തടി കോൺട്രാക്ടറെ’ഡയലോഗ്’ മലയാള മനസ്സിൽ തറയ്ക്കാനുള്ള കാരണം, ഒരേ സിനിമയിൽ ഒമ്പതു ശബ്ദത്തിൽ ഡബ്ബ് ചെയ്ത ആ കലാകാരി!

മലയാളികൾ അഭിനയം മാത്രം നോക്കിയല്ല ഒരു കലാകാരന് മാർക്കിടുന്നത്. അവരുടെ ശബ്ദവും മലയാളികൾക്ക് സുപരിചിതമാകണം. അതുകൊണ്ടുതന്നെ മലയാള സിനിമയിൽ ഡബ്ബിങ് അർട്ടിസ്റ്റുകൾക്കും ഒരു പ്രധാന സ്ഥാനമുണ്ട്.

മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു പിടി ഡബ്ബിങ് ആർട്ടിസ്റ്റുകളുണ്ട് മലയാളം ഇൻഡസ്ട്രിയിൽ .
ഭാഗ്യലക്ഷ്മി,ശോഭി തിലകൻ, ദേവി അങ്ങനെ കുറേപേരുകൾ മലയാള സിനിമാ പ്രേമികളുടെ ഇടയിൽ സുപരിചിതമാണ് . സ്‌ക്രീനിൽ നടി ശോഭനയോ സുമലതയോ ആകട്ടെ, ആ കഥാപാത്രത്തിന് പൂർണത കിട്ടണമെങ്കിൽ അത് ഭാഗ്യലക്ഷ്മിയോ ആനന്ദവല്ലിയോ ഡബ്ബ് ചെയ്യണം.

മലയാളം ഡബ്ബിങ് ആർട്ടിസ്റ്റുകളിൽ ഏറെ ശ്രദ്ധ നേടിയ ആർട്ടിസ്റ്റ് ആയിരുന്നു ഈയിടെ മരിച്ച ആനന്ദവല്ലി. വർഷങ്ങൾക്ക് മുൻപ് ഭാഗ്യലക്ഷ്മി അവതാരകയായി എത്തിയ സെൽഫി എന്ന പരിപാടിയിലാണ് മലയാളത്തിലെ പ്രശസ്തരായ ഡബ്ബിങ് ആർട്ടിസ്റ്റുകളെല്ലാം ഒന്നിച്ചാണ് എത്തിയത്.

ഇത്രയും കഴിവുള്ള ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് മലയാളത്തിൽ ഇല്ല എന്ന് ഞാൻ അഭിമാനത്തോടെ പറയും എന്നു പറഞ്ഞാണ് ആനന്ദവല്ലിയെ ഭാഗ്യലക്ഷ്മി പരിചയപ്പെടുത്തിയത് തന്നെ. ഈ വീഡിയോയിലാണ് താൻ സ്ഥലത്തെ പ്രധാന പൈയ്യന്സ് എന്ന സിനിമയിൽ 9 വ്യത്യസ്ത ശബ്ദത്തിൽ ഡബ്ബ് ചെയ്തു എന്ന് ആനന്ദവല്ലി വെളിപ്പെടുത്തുന്നത്. മാത്രമല്ല കാലാൾപ്പട എന്ന സിനിമയിൽ പുരുഷന്മാർക്ക് പോലും ഡബ്ബ് ചെയ്തു എന്നും ഈ ആർട്ടിസ്റ്റ് പറയുന്നു.

ആനന്ദവല്ലിയിൽ തന്നെ ഏറ്റവും ആകർഷിച്ചത് ഒരേ സമയം ഒരു കൊച്ചു കുഞ്ഞിനും വൃദ്ധക്കും ഡബ്ബ് ചെയ്യാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ഇതേ വീഡിയോയിൽ കന്മദം സിനിമയിലെ മുത്തശ്ശി, ശാരദക്കു ഡബ്ബ് ചെയ്ത അനുഭവം ആന്ദവല്ലി പറയുന്നു. എല്ലാവരുടെയും ആവശ്യപ്രകാരം ഒരു സംഭാഷണം ഷോയിൽ പറയുകയും ചെയ്യുന്നു. അതുപോലെ തന്നെ ഒരു ചെറിയ കുട്ടിയുടെ ശബ്ദവും അവർ അനുകരിക്കുന്നുണ്ട്.

സഹ- ഡബ്ബിങ് ആർട്ടിസ്റ്റുകളെപ്പോലും ഞെട്ടിച്ചുകൊണ്ട്,തൂവാനത്തുമ്പികളിലെ സുമലതയുടെ ഐകോണിക് ‘തടി കോൺട്രാക്ടറെ’ഡയലോഗ്, എല്ലാവരെയും കരയിച്ച ആകാശദൂതിലെ മാധവിയുടെ ക്ലൈമാക്സ് ഡയലോഗ് ഇവയെല്ലാം ആന്ദവല്ലി വീണ്ടും അവതരിപ്പിച്ചു.

2019 ഏപ്രിലിലാണ് ആന്ദവല്ലി മരിക്കുന്നത്. ഗീത, സുമലത, സിൽക് സ്മിത, മാധാവി, മേനക, അംബിക, ഉർവശി, ജയപ്രദ, കാർത്തിക, പാർവതി, ഗൗതമി, സുഹാസിനി, ശോഭന, സുകന്യ, ശാരദ, സരിത, സുചിത്ര, ഭാനുപ്രിയ, രേഖ, രേവതി, രഞ്ജിനി, മോഹിനി, നന്ദിത ബോസ്, വിനയപ്രസാദ്‌, കനക, ഖുശ്‌ബു, ഊർമിള ഉണ്ണി, ഉണ്ണി മേരി, ശാന്തികൃഷ്ണ തുടങ്ങി നിരവധി നടിമാര്‍ക്കായി ആനന്ദവല്ലി ഡബ്ബ് ചെയ്തു.

നിരവധി കെപിഎസി നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള കൊല്ലം സ്വദേശിനിയായ ആന്ദവല്ലി, കാട് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്കെത്തിയത്. പിന്നീട് 1973-ൽ ‘ദേവി കന്യാകുമാരി’ എന്ന ചിത്രത്തില്‍ നടി രാജശ്രീക്ക് ശബ്ദം നല്‍കികൊണ്ടാണ് ഡബ്ബിങ് മേഖലയിലെത്തി. ”മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍” എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിനു വേണ്ടി ഡബ്ബ് ചെയ്തതോടെയാണ് പ്രശസ്തിയിലെത്തുന്നത്

1992 ല്‍ ”ആധാരം” എന്ന ചിത്രത്തില്‍ ഗീതക്ക് വേണ്ടി ശബ്ദം നല്‍കിയതിന് കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു . നടിയും റേഡിയോ അനൗണ്‍സറുമായി ജോലി നോക്കിയ ആനന്ദവല്ലി ഏതാനും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നീലക്കുയിൽ എന്ന സീരിയലിൽ മുത്തശ്ശിയുടെ കഥാപാത്രം അവതരിപ്പിച്ചത് ആനന്ദവല്ലി ആയിരുന്നു.

about bhagyalekshmi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top