Malayalam
ആ ഗോസ്സിപ്പുകളിലൊന്നും സത്യമില്ല; പക്ഷെ ആ കാര്യം സത്യമാണ് , അതിന് വ്യക്തമായൊരു കാരണവുമുണ്ടായിരുന്നു; സഹോദരനെ കുറിച്ചുള്ള ഗോസിപ്പുകൾക്ക് മറുപടിയുമായി എംജി ശ്രീകുമാർ !
ആ ഗോസ്സിപ്പുകളിലൊന്നും സത്യമില്ല; പക്ഷെ ആ കാര്യം സത്യമാണ് , അതിന് വ്യക്തമായൊരു കാരണവുമുണ്ടായിരുന്നു; സഹോദരനെ കുറിച്ചുള്ള ഗോസിപ്പുകൾക്ക് മറുപടിയുമായി എംജി ശ്രീകുമാർ !
മലയാളികൾ കേൾക്കാൻ ഏറെ ഇഷ്ട്ടപ്പെടുന്ന ശബ്ദമാണ് ഗായകൻ എം. ജി ശ്രീകുമാറിന്റേത്. എന്നാൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുള്ള ഗായകൻ എംജി . അദ്ദേഹത്തിന്റെ ജ്യേഷ്ഠനും സംഗീത സംവിധയകനുമായ എം ജി രാധാകൃഷ്ണനുമായുള്ള ബന്ധമാണ് അതിനുള്ള പ്രധാന കാരണം. ഇരുവരും തമ്മിൽ പിണക്കത്തിൽ ആയിരുന്നു എന്ന തരത്തിലുള്ള പ്രചാരണം ആണ് പലപ്പോഴും ചർച്ച ചെയ്തിട്ടുള്ളത്.
എന്നാൽ ഇതിൽ യാതൊരു വാസ്തവവും ഇല്ലെന്ന് കുടുംബം പലകുറി സംസാരിച്ചിട്ടുണ്ട് എങ്കിലും ഇപ്പോഴും അതെ തരത്തിലുള്ള ചോദ്യങ്ങൾ ആണ് ചില ആളുകൾ ഉയർത്തുന്നത്. അത്തരത്തിൽ ഏറ്റവും ഒടുവിലായി എംജി പങ്കുവച്ച ഒരു ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനു പിന്നാലെ ഒരു പോസ്റ്റും എംജി പങ്കിട്ടത്.
മനസിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. രണ്ട് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥതയില്ല. കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചുകൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂർണമാകും. പല കുടുംബങ്ങളും സമൂഹങ്ങളും നരകതുല്യമായിത്തീരുന്നത് ഇത്തരം സ്വഭാവമുള്ള വ്യക്തികൾ ഉള്ളതുകൊണ്ടാണ്.
എത്ര നന്നാക്കിയാലും പിന്നെയും ആളുകളിൽ കുറവുണ്ടാകും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടുകളുണ്ടാകും. അതിനാൽ ക്ഷമാപൂർവം പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേണ്ടതുണ്ട്. എല്ലാം ശരിയാക്കാനും എല്ലാവരെയും മര്യാദ പഠിപ്പിക്കാനും പോകുമ്പോൾ നമ്മുടെ ജീവിതംതന്നെയാണ് നശിച്ചുപോകുന്നത്.
അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഈ സ്നേഹം കണ്ടില്ലായിരുന്നു, പിണക്കത്തിലല്ലായിരുന്നോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ആര് പറഞ്ഞുവെന്നായിരുന്നു എംജി ശ്രീകുമാറിന്റെ മറുപടി. നിരവധി പേരാണ് പോസ്റ്റിന് കമന്റുകള്‍ പോസ്റ്റ് ചെയ്തത്. സഹോദരന്മാര് പിണങ്ങുന്നത് സ്വഭാവികമാണ്. അതിനിടയില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട കാര്യമില്ലെന്നായിരുന്നു അഭിപ്രായപ്പെട്ടത്.
ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തില്ല എന്ന് കേട്ടു, ശരിയാണോ, പ്രണാമം. രാമായണ കിളി, ശാരികപ്പൈങ്കിളി ഇന്നും കാതില്‍ മുഴങ്ങുന്നു എന്ന മറ്റൊരാളുടെ കമന്റിനാണ് പിന്നീട് എംജി പ്രതികരിച്ചത്. ആ സമയത്ത് ഞാന്‍ യുഎസ്എയിലായിരുന്നു.
കേരളത്തില്‍ വരാന്‍ പറ്റിയില്ലെന്നുള്ള മറുപടിയായിരുന്നു എംജി ശ്രീകുമാര്‍ നല്‍കിയത്. പിന്നാലെ സൈബർ അറ്റാക്ക് കൂടിയതോടെയാണോ അദ്ദേഹം പുതിയ പോസ്റ്റുമായി എത്തിയത് എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.
ABOUT M G SREEKUMAR
