Connect with us

ചെന്നൈ തൊഴിലാളി യൂണിയന്‍ കാര്‍ഡ് ഉള്ളത് കൊണ്ട് എനിക്കും ഈ സിനിമയില്‍ നിന്ന് ഒരു സഹായം കിട്ടും.. നമ്മള്‍ എന്നാണ് ഇതൊക്കെ കണ്ടു പഠിക്കുക…

Malayalam

കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ തമിഴ് സിനിമാ മേഖലയിലെ തൊഴിലാളികള്‍ക്ക് കൈത്താങ്ങാവാനാണ് തെന്നിന്ത്യന്‍ താരങ്ങളും 9 സംവിധായകരും ഒന്നിച്ച് നവരസ എന്ന ആന്തോളജി ചിത്രം ഒരുക്കിയിരിക്കുന്നത്. വെബ് സീരിസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍.

മലയാള സിനിമാ തൊഴിലാളികളെ സഹായിക്കാന്‍ ഒരു സിനിമയുടെ ആശയം പറഞ്ഞപ്പോള്‍ പുച്ഛവും പ്രാക്ടിക്കല്‍ ബുദ്ധിമുട്ടും എന്ന് പറഞ്ഞ് തള്ളുകയായിരുന്നു എന്ന് നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നവരസ യാഥാര്‍ത്ഥ്യമാക്കി മണിരത്‌നത്തിനും ആര്‍ട്ടിസ്റ്റുകള്‍ അഭിനന്ദനങ്ങളും നിര്‍മ്മാതാവ് അറിയിക്കുന്നുണ്ട്.

ഷിബു ജി. സുശീലന്റെ കുറിപ്പ്:

മലയാള സിനിമ തൊഴിലാളികള്‍ക്ക് സഹായത്തിനു വേണ്ടി ഒരു സിനിമയുടെ ആശയം ഞാന്‍ പറഞ്ഞപ്പോള്‍ പുച്ഛവും ..പ്രാക്ടിക്കല്‍ ബുദ്ധിമുട്ടും.. കൊറോണ കാലത്തു തമിഴ് സിനിമ തൊഴിലാളികളെ ജീവിക്കാന്‍ സഹായിക്കാന്‍ വേണ്ടി എല്ലാവരെയും സഹകരിപ്പിച്ചു (പ്രതിഫലം ഇല്ലാതെ) കൊണ്ട് സിനിമ #നവരസ യഥാര്‍ത്ഥ്യമാക്കിയ മണിരത്‌നം സാറിനും ജയേന്ദ്ര പഞ്ചകേശ് സാറിനും..

അതിനു വേണ്ടി സഹകരിച്ച ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍.. കൂടാതെ ഈ തമിഴ് സിനിമയില്‍ ഫ്രീ ആയി അഭിനയിച്ച മലയാളത്തിലെ ആര്‍ട്ടിസ്റ്റുകള്‍ക്കും നന്ദി അറിയിക്കുന്നു. ചെന്നൈ തൊഴിലാളി യൂണിയന്‍ കാര്‍ഡ് ഉള്ളത് കൊണ്ട് എനിക്കും ഈ സിനിമയില്‍ നിന്ന് ഒരു സഹായം കിട്ടും.. നമ്മള്‍ എന്നാണ് ഇതൊക്കെ കണ്ടു പഠിക്കുക…

More in Malayalam

Trending

Recent

To Top