Malayalam
നവരസ സിനിമയില്‍ പ്രവര്‍ത്തിച്ച ഒരു ആര്‍ട്ടിസ്റ്റും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് സംവിധായകന് മണിരത്നം
നവരസ സിനിമയില്‍ പ്രവര്‍ത്തിച്ച ഒരു ആര്‍ട്ടിസ്റ്റും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് സംവിധായകന് മണിരത്നം
നവരസ സിനിമയില്‍ പ്രവര്‍ത്തിച്ച ഒരു ആര്‍ട്ടിസ്റ്റും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് സംവിധായകന് മണിരത്നം. നവരസയില്‍ നിന്ന് ലഭിക്കുന്ന പണമെല്ലാം തന്നെ സിനിമ മേഖലയിലെ തൊഴിലാളികളുടെ കുടുംബത്തിലേക്കാണ് പോവുക. ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരു ആര്‍ട്ടിസ്റ്റ് പോലും പ്രതിഫലം വാങ്ങിയിട്ടില്ല. എല്ലാവരും ഹൃദയത്തില്‍ നിന്നാണ് സിനിമയുടെ ഭാഗമായിരിക്കുന്നത്
. 12-15 കോടിയുടെ ഇടയിലാണ് തങ്ങള്‍ ഉദ്ദേശിച്ച തുക. അത് ഉടന്‍ തന്നെ ലഭ്യമാകും. അത് പൂര്‍ണ്ണമായും തൊഴലാളികളുടെ കുടുംബങ്ങളിലേക്ക് എത്തിക്കും. നെറ്റ്ഫ്ളിക്സും ഈ പ്രയത്നത്തില്‍ പങ്കാളികളായതില്‍ വലിയ സന്തോഷമുണ്ട് എന്ന് മണിരത്നം വ്യക്തമാക്കി.
നിര്‍മ്മാതാക്കള്‍ ഭൂമിക ട്രസ്റ്റുമായി ചേര്‍ന്നാണ് പണം തൊഴിലാളികളിലേക്ക് എത്തിക്കുന്നത്. അതിനായി തൊഴിലാളികള്‍ക്കെല്ലാം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും. സിനിമ മേഖലയിലെ ഏകദേശം 12,000 തൊഴിലാളികള്‍ക്ക് ഇതിലൂടെ പണം ലഭിക്കും. എല്ലാ മാസവും അവരുടെ കാര്‍ഡില്‍ 1500 രൂപ വരുന്നതായിരിക്കും.
കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ തമിഴ് സിനിമ മേഖലയിലെ തൊഴിലാളികള്‍ക്ക് കൈത്താങ്ങാവാനാണ് തെന്നിന്ത്യന്‍ താരങ്ങളും 9 സംവിധായകരും ഒന്നിച്ച് നവരസ എന്ന ആന്തോളജി ചിത്രം ഒരുക്കിയിരിക്കുന്നത്.
ഒമ്പത് സംവിധായകര്‍ ഒരുക്കുന്ന ഒമ്പത് കഥകളുമായാണ് നവരസ ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്, കെ.വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നീ സംവിധായകനും നടന് അരവിന്ദ് സ്വാമിയും ചേര്‍ന്നാണ് ആന്തോളജി ഒരുക്കുന്നത്. മണിരത്നം, ജയേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്യുന്നത്.
അരവിന്ദ് സ്വാമി, സിദ്ധാര്‍ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, സൂര്യ, പ്രയാഗ മാര്ട്ടിന്, രേവതി, നിത്യ മേനോന്, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്വന്, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാണ്.
