മലയാള സിനിമയ്ക്ക് നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച് സംവിധായകനാണ് പ്രിയദര്ശന്. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം വ്യത്യസ്തമായ സിനിമകള്‍ ചെയ്ത് അദ്ദേഹം സജീവ സാന്നിധ്യമായി തുടരുകയാണ്. എന്നാല്‍ നടന് ശ്രീനിവാസനുമൊത്തൊരു സിനിമ പ്രിയദര്ശന് ചെയ്തിട്ട് നാളുകളായി. ഇതേക്കുറിച്ച് പ്രിയദര്ശന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
‘അതിനങ്ങനെ പ്രത്യേകിച്ച് ട്രേഡ് സീക്രട്ട് ഒന്നുമില്ല, പരസ്പരം വിശ്വാസമെന്നതാണ് പ്രധാനം. ഞാന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ വിജയ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ഒരാളാണ് ശ്രീനിവാസന്. ശ്രീനിയും ഞാനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.
പക്ഷെ പഴയ പോലെ എന്തുകൊണ്ട് സിനിമകള്‍ ചെയ്യുന്നില്ല എന്ന് ചോദിച്ചാല്‍, നമ്മള് തമ്മില്‍ ഒരുമിച്ച് ചെയ്യാനുള്ള സിനിമകള്‍ കഴിഞ്ഞു. ഇനി നമ്മള് രണ്ടു പേരും മാറി ചിന്തിക്കണം”എന്നും പ്രിയദര്ശന് പറയുന്നു.
മോഹന്‍ലാല്‍ നായകനായി കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതം പറയുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് പ്രിയദര്ശന് ഒരുക്കുന്ന പുതിയ ചിത്രം. കോവിഡ് പ്രതിസന്ധികള്‍ അവസാനിച്ച് തീയേറ്ററുകള്‍ തുറക്കുമ്പോള്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രിയദര്ശന് അറിയിച്ചിരിക്കുന്നത്.
പ്രിയദർശൻ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. സിനിമാ തിരക്കുകൾക്കിടയിൽ ഇരുവരും തമ്മിലുണ്ടായ സൗഹൃദം പ്രണയമാകുകയായിരുന്നു. 1990 ലായിരുന്നു ലിസി–പ്രിയൻ വിവാഹം. ഇരുവരും...
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്മയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളുവെങ്കിലും പാടിയ അത്രയും ഗാനങ്ങൾ...
മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധയാകനാണ് പ്രിയദര്ശന്. ഇപ്പോഴിതാ അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ചരിത്ര സിനിമകള്‍ ചെയ്യാന്‍...