Malayalam
ദൃശ്യം 2 ചിത്രീകരണം അവസാനിച്ചു; പാക്കപ്പ് പറഞ്ഞ് സംവിധായകന്‍
ദൃശ്യം 2 ചിത്രീകരണം അവസാനിച്ചു; പാക്കപ്പ് പറഞ്ഞ് സംവിധായകന്‍
മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2വിന്റെ ഷൂട്ടിങ് അവസാനിച്ചു. ‘ദൃശ്യം 2’വിന് പാക്കപ്പ് പറഞ്ഞ് സംവിധായകന്‍ ജീത്തു ജോസഫ്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 56 ദിവസങ്ങള്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരുന്ന ചിത്രത്തിന്റെ ഷൂട്ട് 46 ദിവസം കൊണ്ട് അവസാനിപ്പിക്കാന്‍ സാധിച്ചുവെന്നും ജീത്തു ജോസഫ് തന്റെ കുറിപ്പിലൂടെ അറിയിച്ചു.
സെറ്റില്‍ നിന്നുമുള്ള ഏതാനും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ദൃശ്യം ടീമിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിന്റെയും സഹകരണം കൊണ്ട് മാത്രമാണ് ഈ കൊവിഡ് വിഷമഘട്ടത്തിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും ഇക്കാര്യത്തില്‍ താന്‍ എല്ലാവര്‍ക്കും തന്റെ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബര്‍ 21നാണ് ചിത്രീകരണം ആരംഭിച്ചത്. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദൃശ്യം 2. ചെന്നൈയില്‍ നിന്നും മീന ഉള്‍പ്പെടെയുള്ള താരങ്ങള്‍ നേരത്തെ തന്നെ ലൊക്കേഷനില്‍ എത്തിയിരുന്നു.
കര്‍ശന നിയന്ത്രണത്തോടെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഷൂട്ടിങ് തീരുന്നത് വരെ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് ആരെയും പുറത്തേക്കോ അകത്തേയ്‌ക്കോ പോകാന്‍ അനവുദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ഷൂട്ട് ചെയ്യുകയായിരുന്നു
സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേശ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
