Malayalam
സെറ്റ് കസവ് ചുറ്റി മൃദുല, അണിഞ്ഞത് ടെമ്പിൾ ജ്വല്ലറി, ഹെയർസ്റ്റൈലിൻ്റെ മാറ്റ് കൂട്ടാൻ മുടിയ്ക്കൊപ്പം ആഭരണം, പ്രത്യേകം നെയ്തെടുത്ത ബ്ലൗസിന് പിന്നിലെ ആ രഹസ്യം; വീഡിയോ വൈറൽ
സെറ്റ് കസവ് ചുറ്റി മൃദുല, അണിഞ്ഞത് ടെമ്പിൾ ജ്വല്ലറി, ഹെയർസ്റ്റൈലിൻ്റെ മാറ്റ് കൂട്ടാൻ മുടിയ്ക്കൊപ്പം ആഭരണം, പ്രത്യേകം നെയ്തെടുത്ത ബ്ലൗസിന് പിന്നിലെ ആ രഹസ്യം; വീഡിയോ വൈറൽ
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും വിവാഹിതരായി. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായാണ് വിവാഹം നടത്തിയത്. വിവാഹ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ’മീഡിയയിൽ വൈറലാവുകായാണ്
ഇപ്പോഴിതാ മൃദുലയുടെ വിവാഹദിനത്തിലെ മേക്കപ്പും ഗെറ്റപ്പുമൊക്കെയാണ് ആരാധകർക്കിടയിലെ ചർച്ച. സെറ്റ് കസവും ഡിസൈനർ സ്പെഷ്യൽ കസ്റ്റമൈസ്ഡ് ബ്ലൌസുമാണ് താരമണിഞ്ഞത്. സിംപിൾ ക്യൂട്ട് ലുക്കിലാണ് താരം തൻ്റെ ബിഗ് ഡേയിൽ അണിഞ്ഞൊരുങ്ങിയത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ വികാസാണ് താരത്തെ അണിയിച്ചൊരുക്കിയത്.
ടെമ്പിൾ ജ്വല്ലറിയാണ് താരം വിവാഹത്തിന് അണിഞ്ഞത്. അതിമനോഹരമായ ഒരു നെക്ക് പീസും കൈ നിറയെ വളകളുമാണ് നടി അണിഞ്ഞിട്ടുള്ളത്. ഹെയർസ്റ്റൈലിൻ്റെ മാറ്റ് കൂട്ടാൻ മുടിയ്ക്കൊപ്പവും ആഭരണം ചേർത്തിട്ടുണ്ട്.
സെറ്റ് കസവ് ചുറ്റിയ താരം അണിഞ്ഞിരിക്കുന്നത് സ്പെഷ്യൽ കസ്റ്റമൈസ്ഡ് ബ്ലൌസാണ്. ബാക്ക് സൈഡിലായി മൃദ്വാ എന്ന കപ്പിളിൻ്റെ ചെല്ലപ്പേര് നെയ്തിട്ടിട്ടുമുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് പങ്കുവെച്ച വീഡിയോ ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ സെൻസേഷനായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് നടിയുടെ സൗന്ദര്യത്തെ വാഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.
മൂന്ന് ആഴ്ചകൊണ്ട് ആറ് നെയ്ത്തുകാര്‍ ചേര്‍ന്നാണ് വിവാഹ സാരി ഒരുക്കിയത്. വ്യത്യസ്തമായ ഒരു ഡിസൈന്‍ തയ്യാറാക്കി നെയ്‌തെടുത്തതാണ് ഈ സാരി. ബ്ലൗസില്‍ തന്‌റെയും ചേട്ടന്‌റെയും പേര് ചേര്‍ത്ത് മൃദ്വാ എന്നും പിന്നില്‍ വധുവരന്മാര്‍ പരസ്പരം ഹാരം അണിയിക്കുന്നതിന്‌റെ ചിത്രവും തുന്നിച്ചേര്‍ത്തിട്ടുണ്ട്.
ഇതിന്‌റെ വീഡിയോ മൃദുല പങ്കുവെച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു.
ഇത്ര ആഡംബരം അനാവശ്യമാണ് എന്നാണ് ചിലര്‍ കമന്റിട്ടത്. എന്നാല്‍ സാരിയുടെ ആകെ ചെലവ് 35000 രൂപയാണെന്ന് മൃദുല അറിയിച്ചിരുന്നു, താലി കെട്ടുമ്പോള്‍ ഉളള സാരിയില്‍ വ്യത്യസ്തമായി എന്തെങ്കിലും വേണമെന്ന ആഗ്രഹം നടിക്കുണ്ടായിരുന്നു. കുടര്‍ന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് ചേട്ടനാണ് ഈ ആശയം പറഞ്ഞതെന്നും മൃദുല പറഞ്ഞിരുന്നു
നാല് സാരി ചെയ്ഞ്ചാണ് വിവാഹത്തിന് ഉണ്ടാവുകയെന്നും നടി പറഞ്ഞു. അതില്‍ രണ്ട് പുടവകള്‍ യുവയുടെ വീട്ടില്‍ നിന്നാണ് കൊണ്ടുവന്നത്. മാറ്റ് രണ്ട് സാരികളാണ് മൃദുലയുടെ വീട്ടുകാര്‍ വാങ്ങിയത്. സ്ത്രീധനം യുവയുടെ വീട്ടുകാര്‍ ചോദിച്ചിട്ടില്ലെന്നും മൃദുല മുന്‍പ് വ്യക്തമാക്കിയിരുന്നു.
