Connect with us

നിങ്ങളുടെ വാക്കുകള്‍ തേന്‍ പോലെ ഒഴുകും,നിങ്ങള്‍ സംസാരിക്കുന്നത് വാപ്പച്ചി നോക്കിയിരിക്കും, ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഞാനും വാപ്പച്ചിയും താങ്കളെ കുറിച്ച് സംസാരിച്ചിരുന്നു

Malayalam

അന്തരിച്ച നടൻ ദിലീപ് കുമാറിനോടുള്ള മമ്മൂട്ടിയുടെ ആരാധനയെക്കുറിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിയുടെ ഏറ്റവും പ്രിയപ്പെട്ട താരം എന്നാണ് ദിലീപ് കുമാറിനെ കുറിച്ച് ദുല്‍ഖറിന്റെ വാക്കുകള്‍.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഞാനും വാപ്പച്ചിയും താങ്കളെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം തീവ്രമായി സ്‌നേഹിച്ചിരുന്ന ഒരാള്‍ നിങ്ങളായിരുന്നു. ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന രീതിയിലും. ദിലീപ് സാബിനേക്കാള്‍ സുന്ദരനായ നടനോ മാധുര്യത്തോടെ പെരുമാറുന്ന മനുഷ്യനോ ഇല്ലെന്ന് അദ്ദേഹം പറയുമായിരുന്നു.

നിങ്ങളുടെ വാക്കുകള്‍ തേന്‍ പോലെ ഒഴുകുമെന്ന്, നിങ്ങള്‍ അനന്തമായി സംസാരിക്കുന്നത് വാപ്പച്ചി നോക്കിയിരിക്കുമായിരുന്നു എന്ന്. ഒരു പരിപാടിക്കിടയിലോ വിദേശത്ത് ഷോപ്പിങ് ചെയ്യുമ്പോഴോ നിങ്ങള്‍ വാപ്പച്ചിയെ കണ്ടാല്‍, എപ്പോഴും അദ്ദേഹത്തെ സ്‌നേഹത്തോടെ സമീപിക്കുകയും സ്‌നേഹാന്വേഷണം പങ്കുവയ്ക്കുകയും നിങ്ങളുടെ സമയം മാറ്റിവയ്ക്കുകയും ചെയ്യുമായിരുന്നുവെന്ന്. നിങ്ങളായിരുന്നു എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ ഇഷ്ടതാരം. എന്റെ വാപ്പച്ചി നിങ്ങളെ എത്രത്തോളം സ്‌നേഹിക്കുന്നുവോ, അത്രയും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു.’ ദുല്‍ഖര്‍ കുറിച്ചു.

തന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടന് വിട എന്നാണ് ദിലീപ് കുമാറിന്റെ വിയോഗത്തെ തുടര്‍ന്ന് മമ്മൂട്ടി പ്രതികരിച്ചത്. ദിലീപ് കുമാറിന് മുമ്പോ ശേഷമോ, അദ്ദേഹത്തെ പോലെ മറ്റാരുമില്ലെന്നും മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

ന്യൂമോണിയയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദിലീപ് കുമാര്‍. ജൂണ്‍ ആറിനാണ് ദിലീപ് കുമാറിനെ ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതോടെ ജൂണ്‍ 11 ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

More in Malayalam

Trending

Recent

To Top