Malayalam
മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിലായിരുന്നു,ആ സമയത്ത് എനിക്ക് വര്‍ക്കിന് പോവാതിരിക്കാന്‍ പറ്റുമായിരുന്നില്ല! നിഴല്‍ പോലെ നിന്നയാള്‍ പെട്ടന്ന് അങ്ങ് പോയപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം ഡിപ്രഷനിലായി
മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിലായിരുന്നു,ആ സമയത്ത് എനിക്ക് വര്‍ക്കിന് പോവാതിരിക്കാന്‍ പറ്റുമായിരുന്നില്ല! നിഴല്‍ പോലെ നിന്നയാള്‍ പെട്ടന്ന് അങ്ങ് പോയപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം ഡിപ്രഷനിലായി
ഹാസ്യ റോളുകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരങ്ങളില്‍ ഒരാളാണ് നടി ബിന്ദു പണിക്കര്‍. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം പോലുളള സിനിമകളിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും ഈ ചിത്രത്തിലെ ഇന്ദുമതി എന്ന കഥാപാത്രം ബിന്ദു പണിക്കരുടെതായി പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന റോളാണ്.
1998ല്‍ രാജസേനന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയില്‍ ജഗതി ശ്രീകുമാറിന്റെ നായികയായാണ് നടി അഭിനയിച്ചത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും സിനിമയും അതിലെ കഥാപാത്രങ്ങളും എല്ലാവരുടെയും പ്രിയപ്പെട്ടവയാണ്.
ഇപ്പോൾ ഇതാ താരത്തിന്റെ ഒരു പഴയകാല അഭിമുഖം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
1997 ലായിരുന്നു ബിന്ദുവിന്റെ വിവാഹം. സംവിധായകനായിരുന്ന ബിജു വി നായരാണ് ബിന്ദുവിനെ വിവാഹം ചെയ്തത്. അരുന്ധതി പണിക്കർ ആണ് ബിന്ദുവിന്റെ മകൾ. വർഷങ്ങൾക്ക് മുൻപാണ് ബിജു നായർ ഹൃദയാഘാതം മൂലം വിടവാങ്ങിയത്. ബിജു നായരുടെ മരണത്തിനു ശേഷമാണ് നടൻ സായി കുമാറുമായുള്ള വിവാഹം നടക്കുന്നത്. കുടുംബത്തിനുമൊപ്പം കൊച്ചിയിൽ സ്ഥിര താമസമാക്കിയ ബിന്ദുവിന്റെ ജീവിതത്തിൽ ഇടക്ക് അൽപ്പം ഗോസിപ്പുകളും നിറഞ്ഞിരുന്നു.
കല്ല്യാണം കഴിഞ്ഞ് പത്ത് വര്‍ഷം തികയാന്‍ നാല് മാസം ബാക്കിയുള്ളപ്പോഴാണ് ബിന്ദുവിനെ തനിച്ചാക്കി ബിജു വിടവാങ്ങിയത്. ‘അസോസിയേറ്റ് ഡയറക്ടറായിരുന്നു. പലപ്പോഴും വര്‍ക്കുണ്ടായിരുന്നില്ല. മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിലായിരുന്നു. അപ്പോള്‍ എനിക്ക് വര്‍ക്കിന് പോവാതിരിക്കാന്‍ പറ്റുമായിരുന്നില്ല. നിഴല്‍ പോലെ നിന്നയാള്‍ പെട്ടന്ന് അങ്ങ് പോയപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം ഡിപ്രഷനിലായി’, എന്ന് മുൻപ് ബിന്ദു പറഞ്ഞിട്ടുണ്ട്.
ബിജു മരിച്ചിട്ട് ഏഴു മാസം ആയപ്പോൾ, ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായ സമയത്താണ് ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം വന്നത് . തന്റെ ചേട്ടനാണ് അതിന് നിർബന്ധിച്ച് അയച്ചതെന്നും ആ ഷോ സായി കുമാറിന്റെ നേതൃത്വത്തിൽ ആണ് നടന്നതെന്നും ബിന്ദു മുൻപേ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ അതുകഴിഞ്ഞു തിരിച്ചു വന്നപ്പോഴാണ് സായിയെയും കൂട്ടി നാട്ടിൽ പ്രചരിക്കുന്ന വാർത്തകൾ അറിഞ്ഞതെന്നും നടി പറഞ്ഞിരുന്നു.
ഷോയ്ക്ക് തങ്ങൾ ഒരേ തരത്തിലുള്ള കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ പ്രശ്നമായി പറഞ്ഞു പരത്തി. അതൊന്നും കാര്യമാക്കിയിരുന്നില്ലെന്നും പിന്നീടാണ് സായി കുമാറിന്റെ ചേച്ചിയും ഭർത്താവും ബിന്ദുവിന്റെ വീട്ടിൽ എത്തിയതും വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും ബിന്ദു മുൻപേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അപ്പോഴും മകളെ കുറിച്ചായിരുന്നു നടിയുടെ ചിന്ത.
സായി കുമാറിന്റെ ബന്ധുക്കൾ വിവാഹം അന്വേഷിച്ചു ചെന്നപ്പോഴും കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതം ഇല്ലെന്നായിരുന്നു ബിന്ദുവിന്റെ മറുപടി. അവർക്കതും സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് ബിന്ദു പണിക്കർ എത്തിയത്. 2019 ഏപ്രിൽ 10 നാണ് ഇരുവരും വിവാഹം റജിസ്റ്റർ ചെയ്തതും പുതിയ ജീവിതം തുടങ്ങിയതും.
1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളം എന്ന ചിത്രത്തിലൂടെയാണ് ബിന്ദു മലയാള സിനിമയിലേക്ക് എത്തിയത്. ബിന്ദുവിന്റെ കഥാപാത്രങ്ങളില്‍ മിക്കതും ഹാസ്യകഥാപാത്രങ്ങളായിരുന്നു.
എന്നാല്‍ 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ചിത്രത്തില്‍ ബിന്ദുപണിക്കര്‍ അവതരിപ്പിച്ച നെഗറ്റീവ് കഥാപാത്രത്തിന് ഏറെ കൈയ്യടി ലഭിച്ചിരുന്നു. ചിത്രത്തില്‍ അവതരിപ്പിച്ച ദേവുമ്മ എന്ന കഥാപാത്രത്തെയാണ് ബിന്ദു ഏറെ മികച്ചതാക്കിയത്.
