Malayalam
അന്ന് സൈറക്ക് 12 വയസു മാത്രം, ആദ്യ കാഴ്ചയില്‍ തന്നെ ദിലീപ് കുമാര്‍ സൈറയുടെ മനം കവര്‍ന്നു ; ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അന്ന് വലിയ ചർച്ചയായിരുന്നു ; വിടവാങ്ങിയത് സൈറാ ബാനുവിന്റെ സ്വന്തം ദിലീപ് സാബ്!
അന്ന് സൈറക്ക് 12 വയസു മാത്രം, ആദ്യ കാഴ്ചയില്‍ തന്നെ ദിലീപ് കുമാര്‍ സൈറയുടെ മനം കവര്‍ന്നു ; ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അന്ന് വലിയ ചർച്ചയായിരുന്നു ; വിടവാങ്ങിയത് സൈറാ ബാനുവിന്റെ സ്വന്തം ദിലീപ് സാബ്!
ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന് ആദരാജ്ഞലി അർപ്പിക്കുകയാണ് രാജ്യം. 1922ൽ പാകിസ്ഥാനിലെ പെഷാവറിൽ ജനിച്ച യൂസഫ് ഖാനാണ് പിൽക്കാലത്ത് ഇന്ത്യക്കാരുടെ സ്വന്തം ദിലീപ് കുമാറായത്.താര രാജ്‌ഞി ദേവികാറാണിയെ കണ്ടുമുട്ടിയതായിരുന്നു ജീവിതത്തിൽ നിർണായക വഴിത്തിരിവായത്.
ബോംബെ ടാക്കീസ് സിനിമ കമ്പനിയുടെ ഉടമ കൂടിയായ ദേവികാ റാണി ദിലീപ് കുമാറിന മാനേജരായി നിയമിച്ചു. പിന്നീട് അഭിനേതാവുമായി. തൊട്ടടുത്ത വർഷമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ജ്വാർ ഭട്ട റിലീസ് ചെയ്യുന്നത്.
ആദ്യ സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടുള്ള ചിത്രങ്ങൾ അദ്ദേഹത്തെ ബോളിവുഡ് ഇതിഹാസമാക്കി. അക്കാലത്തെ ബോളിവുഡ് നായകരില്‍ ഭൂരിപക്ഷവും റൊമാന്റിക് ഹീറോയായി ചുരുങ്ങിയപ്പോള്‍ വിഷാദ നായകനായും കാമ്പുള്ള കഥാപാത്രമായും ദിലീപ് കുമാർ വേറിട്ടുനിന്നു.
ദേവ്ദാസ്, ആന്ദാസ്, മുഗൾ ഇ അസം തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ ‘ട്രാജഡി കിംഗ്’ അല്ലെങ്കിൽ ‘വിഷാദ നായകൻ’ എന്ന പേരും ആരാധകർ ചാർത്തിക്കൊടുത്തു.നടി സൈറ ബാനുവുമായുള്ള ദാമ്പത്യവും ഏറെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് നായകനായാണ് സൈറാ ബാനുവിന്റെ മുന്നിലേക്ക് ആദ്യമായി ദിലീപ് കുമാര്‍ വരുന്നത്. സൈറക്ക് പ്രായം 12 വയസായിരുന്നു. എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ ദിലീപ് കുമാര്‍ സൈറയുടെ മനം കവര്‍ന്നു. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപ് കുമാര്‍ തന്റെ ജീവനും ജീവിതവുമാകുമെന്ന് അന്ന് സൈറാ ബാനു ചിന്തിച്ചിരുന്നില്ല.
ദിലീപ് കുമാറിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് സൈറ ബാനു പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു, മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. വെള്ള ഷര്‍ട്ടും വെള്ള ട്രൗസറും വെള്ള ചപ്പലുമാണ് ധരിച്ചിരുന്നത്. എത്ര മനോഹരമായ തലമുടിയായിരുന്നു അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ പാട്ടായ ഉഡെ സുല്‍ഫെന്‍ ജബ് ജബ് തേരിയിലേതുപൊലെ. അദ്ദേഹം തിളങ്ങുന്നതുപോലെയുണ്ടായിരുന്നു, ചുറ്റുമുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനായി.
സംവിധായകന്‍ മെഹ്ബൂബ് ഖാന്റെ പാര്‍ട്ടിയില്‍വച്ചാണ് അദ്ദേഹത്തെ കണ്ടത്. അപ്പോള്‍ തന്നെ എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നി. അന്ന് 12 വയസു മാത്രമായിരുന്നു എന്റെ പ്രായം. അദ്ദേഹം കസേരയില്‍ ഇരിക്കുകയോ ചുമരിനോട് ചേര്‍ന്നു നില്‍ക്കുകയോ ചെയ്യുകയാണെങ്കില്‍ പോലും ഈ മനുഷ്യന്‍ വ്യത്യസ്തമായ ഫൈബര്‍ കൊണ്ടും സുപ്പീരിയര്‍ മെറ്റീരിയല്‍ കൊണ്ടുമുള്ളതാണെന്ന് മനസിലാക്കാനാവും.
ദിലീപ് സാബ് ഞങ്ങളുടെ കുടുംബ സുഹൃത്തായിരുന്നു. എന്റെ മാതാപിതാക്കളെ അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ ഞങ്ങളെ വിളിക്കുമായിരുന്നു, അതുപോലെ തിരിച്ചും.
1966 ലാണ് സൈറ ബാനു ദിലീപ് കുമാറിനെ വിവാഹം ചെയ്യുന്നത്. അന്ന് സൈറയ്ക്ക് 22 വയസായിരുന്നു പ്രായം. ദിലീപ് കുമാറിന് 44ളും. 22 വയസ് പ്രായവ്യത്യാസമുള്ള ഇവരുടെ ബന്ധം വലിയ വാര്‍ത്തയായിരുന്നു. ദിലീപ് കുമാറും-സൈറബാനുവും പിന്നീട് വേർപിരിയുകയും, 1981ൽ ഹൈദരാബാദ് സ്വദേശിയായ അസ്മ സാഹിബയെ ദിലീപ് കുമാർ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ ദാമ്പത്യ ബന്ധം വെറും രണ്ടു വർഷം മാത്രമാണ് നീണ്ടുനിന്നത്.
ABOUT SAIRA BANU
