മോഹൻലാലിൻറെ പുത്തൻ പദങ്ങളെക്കാൾ ഏറെ ആരാധകരാണ് നടന്റെ പഴയ സിനിമകൾക്കുള്ളത്. നൊസ്റ്റാൾജിയ മാത്രമല്ല, സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത കഥയും കഥാപാത്രങ്ങളുമാണ് പഴയ സിനിമകൾ സമ്മാനിച്ചിട്ടുള്ളത്. അക്കൂട്ടത്തിൽ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് കിരീടത്തിലെ സേതുമാധവൻ.
സിനിമ റിലീസ് ചെയ്തിട്ട് 32 വര്‍ഷം പിന്നിട്ടിട്ടും സേതുമാധവനും അച്യുതൻ നായരുമെല്ലാം മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ചിത്രത്തിനായി മോഹൻലാൽ വാങ്ങിയ പ്രതിഫലമാണ്.
ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം നിർവഹിച്ച സിനിമ 1989 ലാണ് റിലീസ് ചെയ്യുന്നത്. നിരവധി സിനിമകൾ ഹിറ്റായി മോഹൻലാൽ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. കിരീടം അഭിനയിക്കുന്ന സമയത്ത് മോഹൻലാല്‍ വാങ്ങുന്നത് നാലര ലക്ഷം രൂപയായിരുന്നു. എന്നാൽ സേതുമാധവനാകാൻ നാലു ലക്ഷമാണ് മോഹൻലാൽ വാങ്ങിയത്. നിര്മാതാവിനോടുള്ള സൗഹൃദത്തിന്റെ പേരില്‍ ആണ് മോഹൻലാല്‍ അരലക്ഷം രൂപ കുറച്ചത്.
ഇരുപത്തിമൂന്നര ലക്ഷം രൂപ മുടക്കിയാണ് കിരീടം നിർമിക്കുന്നത്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിനൊപ്പം തിലകനും ശക്തമായ കഥാപാത്രത്തെ അവതപ്പിച്ചു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് മോഹൻലാൽ.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...