Malayalam
കടലോരത്ത് ‘ഒരുക്കം’ ഷൂട്ട് ചെയ്യുമ്പോൾ കാറിൽ അദ്ദേഹവും പത്നിയും വന്നിറങ്ങി! രണ്ടുപേരുടെയും പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ച ആ നിർവൃതി ഇന്നും ഓർക്കുന്നു
കടലോരത്ത് ‘ഒരുക്കം’ ഷൂട്ട് ചെയ്യുമ്പോൾ കാറിൽ അദ്ദേഹവും പത്നിയും വന്നിറങ്ങി! രണ്ടുപേരുടെയും പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ച ആ നിർവൃതി ഇന്നും ഓർക്കുന്നു
ഇന്ന് പുലർച്ചെയാണ് ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചത്. 98-ാം വയസ്സിലാണ് നടൻ അന്തരിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അതിനിടെയാണ് അന്ത്യം സംഭവിച്ചത്.
നിരവധി പേരാണ് മുതിർന്ന താരത്തിൻ്റെ വിയോഗത്തെ തുടർന്ന് ആദരാഞ്ജലികളർപ്പിച്ച് രംഗത്തെത്തിയത്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച ദിലിപ് കുമാറിൻ്റെ ഓർമ്മയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്
‘ഹിന്ദി സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനശ്വര പ്രതിഭ ശ്രി. ദിലീപ് കുമാറിന് ആദരാഞ്ജലികൾ! 1989 ഡിസംബറിൽ അദ്ദേഹത്തിന്റെ ബംഗ്ലാവിന് മുന്നിലെ കടലോരത്ത് ‘ഒരുക്കം’ ഷൂട്ട് ചെയ്യുമ്പോൾ കാറിൽ അദ്ദേഹവും പത്നിയും വന്നിറങ്ങി. രണ്ടുപേരുടെയും പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ച ആ നിർവൃതി ഇന്നും ഓർക്കുന്നു. മഹാനായ കുടുംബസ്ഥൻ.. മഹാനായ നടൻ.. പ്രണാമം! #DilipKumar’
പാക്കിസ്ഥാനിലെ പെഷവാറിൽ 1922 സിസംബറിൽ ലാല ഗുലാം സർവാർ ഖാന്റെ പന്ത്രണ്ടുമക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലിപ് കുമാര്‍ ജനിച്ചത്.
ദേവികാ റാണി 1944-ൽ നിർമ്മിച്ച ‘ജ്വാർ ഭാത’യിലെ നായകനായി സിനിമയിലെത്തി. പ്രമുഖ ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരൺ വർമയാണ് മുഹമ്മദ് യൂസഫ്ഖാന്റെ പേര് ദിലീപ് കുമാർ എന്നാക്കിയത്. ‘ദീദാർ’, ‘അമർ’ തുടങ്ങിയ ചിത്രങ്ങളില്‍ വിഷാദനായകനായി തിളങ്ങി. 1955-ല്‍ ബിമല്‍ റോയി സംവിധാനം ചെയ്ത ദിലീപ് കുമാര്‍ ചിത്രം ‘ദേവദാസ്’ സൂപ്പര്‍ഹിറ്റായി. ‘ഗംഗാജമുന’, ‘രാം ഔർ ശ്യാം’ തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യനടനായി തിളങ്ങി. ബോളിവുഡിന്റെ ഒരുകാലത്തെ സുവര്‍ണ നായകനായ ദിലിപ് കുമാറിനെ 1991-ൽ പത്മഭൂഷൻ സൽകി രാജ്യം ആദരിച്ചു. 1994-ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും ദിലീപ് കുമാറിന് ലഭിച്ചു.
