Connect with us

ബിഗ് ബോസ് താരങ്ങൾ മുതൽ മുൻനിര നായികമാർ വരെ; അക്കൂട്ടത്തിൽ കൂടുതൽ പണി വാങ്ങിയത് സൂര്യ; പണി കൊടുത്ത് ഹിറ്റായത് അശ്വതി ശ്രീകാന്ത്; ഇത്രയൊക്കെ സംഭവിച്ചോ ? ; ഇതുകേട്ടാൽ ആരുടേയും കണ്ണ് തള്ളും !

Malayalam

ബിഗ് ബോസ് താരങ്ങൾ മുതൽ മുൻനിര നായികമാർ വരെ; അക്കൂട്ടത്തിൽ കൂടുതൽ പണി വാങ്ങിയത് സൂര്യ; പണി കൊടുത്ത് ഹിറ്റായത് അശ്വതി ശ്രീകാന്ത്; ഇത്രയൊക്കെ സംഭവിച്ചോ ? ; ഇതുകേട്ടാൽ ആരുടേയും കണ്ണ് തള്ളും !

ബിഗ് ബോസ് താരങ്ങൾ മുതൽ മുൻനിര നായികമാർ വരെ; അക്കൂട്ടത്തിൽ കൂടുതൽ പണി വാങ്ങിയത് സൂര്യ; പണി കൊടുത്ത് ഹിറ്റായത് അശ്വതി ശ്രീകാന്ത്; ഇത്രയൊക്കെ സംഭവിച്ചോ ? ; ഇതുകേട്ടാൽ ആരുടേയും കണ്ണ് തള്ളും !

ഒരു വർഷത്തോളമായി ലോകമെമ്പാടുമുള്ള മനുഷ്യരെ ചുറ്റുവരിഞ്ഞിരിക്കുകയാണ് കൊറോണ എന്ന സൂക്ഷ്മാണു . ഒരു ചെറിയ കൃമി നമ്മളെയെല്ലാം നാല് ചുവരുകൾക്കുളിൽ ഇരുത്തിയപ്പോൾ ചിന്തിക്കാനും പുരോഗമിക്കാനുമൊക്കെയുള്ള സമയമാണ് കൈവന്നിരിക്കുന്നത്. പിന്തിരിപ്പൻ ആശയങ്ങളെ തട്ടിക്കളഞ്ഞ് മുന്നോട്ടുപോകേണ്ട ഈ സമയത്ത് നടന്നത് മറ്റൊന്നാണ്. മനുഷ്യർ വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ സൈബർ ലോകം പടർന്നുപന്തലിക്കുകയായിരുന്നു.

അതോടൊപ്പം സൈബർ ഇടങ്ങളിലെ ചൂഷണങ്ങളും കുറ്റകൃത്യങ്ങളും നാൾക്കുനാൾ വർധിച്ചു വരുകയും ചെയ്തു. സാധാരണക്കാരേക്കാൾ ഇത്തരം സൈബർബുള്ളിയിങ്ങിനു ഇരകളാകുന്നത് കൂടുതലും സിനിമ-സീരിയൽ താരങ്ങളാണ്. ബോഡി ഷെയിമിങ് മുതൽ അശ്ലീല കമെന്റുകൾ വരെയാണ് താരങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുള്ളത് . എന്നാൽ, ഇതിനെതിരെ മുമ്പുള്ളതിലും ശക്തമായ പ്രതികരണങ്ങൾ അടുത്തിടെയായി താരങ്ങളുടെ ഭാഗത്തുനിന്നും കാണാൻ കഴിഞ്ഞു.

സ്വന്തം ശരീരവും വസ്ത്രവുമെല്ലാം അവരവരുടെ സ്വാതന്ത്രമാണന്നുള്ള തിരിച്ചറിവിൽ നിന്നും സൈബർ ഇടങ്ങളിൽ നിന്നുണ്ടാകുന്ന ദുരനുഭവങ്ങളെ തുറന്നു കാട്ടിയ താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

അടുത്ത കാലത്ത് അശ്ലീല കമെന്റിനെതിരെ മാസ്സ് പ്രതികരണവുമായി എത്തി ഏവരെയും ഞെട്ടിച്ചത് ചക്കപ്പഴം താരം അശ്വതി ശ്രീകാന്തായിരുന്നു. തന്റെ ഒരു ഫോട്ടോയുടെ താഴെ അശ്ലീല കമന്റുമായി എത്തിയ യുവാവിന് അശ്വതി കൊടുത്ത മറുപടി മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു . മാറിടത്തെപ്പറ്റി കമന്റ് ചെയ്ത യുവാവിന് അശ്വതി കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു ,””സൂപ്പർ ആവണമല്ലോ… ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്”.

ഈ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയപ്പോൾ യുവാവ് പിന്നെ മാപ്പപേക്ഷയുമായി എത്തിയിരുന്നു. ‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നുപറഞ്ഞാണ് യുവാവ് മുട്ടുമടക്കിയത് . എന്നാൽ ഇയാളുടെ പോസ്റ്റിനു നേരെ വീണ്ടും പ്രതിഷേധം ഉയർന്നതോടെ അയാൾ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുകയാണ് ഉണ്ടായത്.

പിന്നീട് മലയാളികളുടെ ഇഷ്ട ബിഗ് ബോസ് താരം സൂര്യ ജെ മേനോന് നേരെ ഉണ്ടായ സൈബർ അറ്റാക്കായിരുന്നു . ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ പ്രശസ്തമായ മത്സരാർത്ഥിയായിരുന്നു സൂര്യ മേനോൻ. എന്നാൽ ബിഗ് ബോസിൽ നിന്ന് പുറത്തായതോടെ കടുത്ത സൈബർ അറ്റാക്കിനാണ് സൂര്യ ഇരയാകേണ്ടി വന്നത് . താനും തൻ്റെ കുടുംബവും മറ്റ് ആർമിക്കാരിൽ നിന്നും രൂക്ഷമായ സൈബറാക്രമണം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുകയാണ്, സൈബറാക്രമണത്തിൽ സഹികെട്ട് തൻ്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത് എന്ന ചോദ്യവുമായി സൂര്യ രംഗത്ത് വരുകയും ചെയ്തു .

എന്നാൽ തോറ്റുകൊടുക്കാതെ നല്ല ഉശിരൻ മറുപടിയുമായി പിന്നീട് സൂര്യ എത്തുകയും ചെയ്തു . “പ്രിയപ്പെട്ട ഹേറ്റേഴ്‌സ്, നിങ്ങളാണ് എന്നെ ഇത്രയും ഫേമസാക്കിയത്. നിങ്ങളുടെ നെഗറ്റീവ് കമന്‍സിനും ട്രോളുകള്‍ക്കും നന്ദിയെന്നായിരുന്നു സൂര്യ കുറിച്ചത്. വിമര്‍ശിച്ചവര്‍ക്ക് മാത്രമല്ല തന്നെ പിന്തുണച്ചവരോടുള്ള നന്ദിയും താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഡിയര്‍ ഫാമിലി, എന്നോടുള്ള നിങ്ങളുടെ സ്‌നേഹം കാണുമ്പോള്‍ ഒരുപാട് സന്തോഷമാണ് തോന്നുന്നത്. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി” എന്നും സൂര്യ മറുപടിയായി പറഞ്ഞു. സൈബർ ആക്രമണം നടത്തിയവരെ പോലും ആരധകരാക്കി മാറ്റിയ വാക്കുകളായിരുന്നു സൂര്യയുടേത്.

തുടർന്ന് ‘സദാചാര’ അമ്മാവന്മാരെ പഞ്ഞിക്കിട്ടുകൊണ്ട് സുബി സുരേഷും രംഗത്തുവന്നിരുന്നു. തന്റെ വസ്ത്ര ധാരണത്തെക്കുറിച്ചു കമന്റ് ചെയ്ത ഒരു ‘സദാചാര അമ്മാവന്’ സുബി നൽകിയ മാസ്സ് മറുപടി ഇപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ് . വീട്ടില്‍ എന്തിട്ട് നടന്നാലും ഫേസ്ബുക്കില്‍ വരുമ്പോള്‍ മിനിമം നല്ല വസ്ത്രം ധരിക്കെന്നായിരുന്നു ഒരു ഉപദേശിയുടെ കമന്റ്.

അയല്‍ക്കാരി ഇട്ട വേഷമെങ്കിലും ധരിക്കൂയെന്നും കമന്റിലുണ്ടായിരുന്നു. എടീ പോടീന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ വിളിക്കെടോ എന്നായിരുന്നു സുബി സുരേഷ് നല്‍കിയ മറുപടി. ഇതിനു പുറമെ ഈ കമെന്റിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് “ഈ ‘സദാചാര’ അമ്മാവന്മാരെക്കൊണ്ട് തോറ്റു, പാവം ഒന്ന് ഫേമസ് ആകാന്‍ ശ്രമിച്ചതാകും.” എന്നും സുബി കുറിച്ചു.

സൂര്യയെപോലെത്തന്നെ ബിഗ് ബോസ് ഷോയ്ക്കു ശേഷം ഏറ്റവുമധികം സൈബർ ആക്രമണങ്ങൾ നേരിട്ട ടെലിവിഷൻ താരമാണ് ആര്യ. ആര്യവെമ്പാല എന്ന വിളിപ്പേര്, ഇൻബോക്സ് നിറയെ അശ്ലീല മെസ്സേജുകൾ അങ്ങനെ ശക്തമായ സൈബർ അറ്റാക്കാണ് ആര്യയും നേരിട്ടത്. തന്റെ മകൾക്കെതിരെ ഒരു നെറ്റിസൺ അയച്ച മെസ്സേജിനു ആര്യ വളരെ ശക്തമായി പ്രതികരിച്ചിരുന്നു. മെസ്സേജ് അയച്ച ആളുടെ പ്രൊഫൈൽ അടക്കം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.

സൈബർ അറ്റാക്കിനെതിരെയും സ്ത്രീകൾക്കെതിരെയുള്ള മറ്റു ചൂഷണങ്ങൾക്ക് എതിരെയും പതിവായി ശബ്ദമുയർത്താറുള്ള സിനിമ – ടെലിവിഷൻ താരം സാധിക വേണുഗോപാലും അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു .നിരവധി തവണ സൈബർ അറ്റാക്കുകൾക്കെതിരെ പ്രതികരിച്ച് കൈയ്യടി നേടിയിട്ടുള്ള നടികൂടിയാണ് സാധിക.

“പെൺകുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാൻ സാധിക്കില്ല. നമുക്ക് മന:സമാധാനം വേണമെങ്കിൽ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ. പ്രതികരിക്കുക.നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്നം. അവരൊക്കെ ആണ് ഇത്തരം കീടങ്ങളുടെ പ്രചോദനം .ശാരീരിക പീഡനം മാത്രം അല്ല മാനസിക പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെ ആണ്,” ഈ വാക്കുകളോടൊപ്പം സൈബർ സെല്ലിന് നൽകിയ പരാതിയുടെ സ്ക്രീൻഷോട്ടും പങ്കുവെച്ചായിരുന്നു സാധിക എത്തിയത്.

ഏറ്റവും അവസാനമായി ബിഗ് ബോസ് സീസൺ ത്രീയിലെ മത്സരാർത്ഥിയായ അനൂപ് കൃഷ്ണനായിരുന്നു സൈബർ അറ്റാക്കിനെതിരെ ശക്തമായി രംഗത്തുവന്നത്. ഈയിടെ കല്യാണ നിശ്ചയം കഴിഞ്ഞ അനൂപ് കൃഷ്ണൻ തന്റെ ഭാവി വധുവിനെതിരെ ഉള്ള വിമർശനങ്ങൾ കൂടിയതോടെയാണ് സൈബർ ബുള്ളിയിങ്ങിനെതിരെ ശബ്ദമുയർത്തിയത്.

എൻഗേജ്മെന്റിനു ശേഷം ഭാവിവധു ഇഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കവെ ഒട്ടേറെ വിമർശനങ്ങളാണ് സൈബർ ഇടങ്ങളിൽ നിറഞ്ഞത്. ഇതാണോ ഇഷ, ആ ശബ്ദത്തിന്റെ ഉടമ ഇതായിരുന്നോ, അനൂപിന് ആള് മാറിയോ എന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. ഐശ്വര്യയുടെ തടിയെക്കുറിച്ചായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. വിമര്‍ശകര്‍ക്ക് ചുട്ട മറുപടി തന്നെ അനൂപും കൊടുത്തിരുന്നു.

about cyber bullying

Continue Reading
You may also like...

More in Malayalam

Trending

Recent

To Top