ക്ലബ്ബ് എഫ്.എമ്മില്‍ മമ്മൂട്ടി നടത്തിയ പ്രാങ്ക് കോള്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വർഷങ്ങളായി മമ്മൂട്ടി എന്ന മെഗാ സ്റ്റാറിനെ ആരാധകർ കണ്ട രീതിയിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് പ്രാങ്ക് കോളിൽ കാണുന്നത്. പൊതുവെ പൊതുവേദികളിലൊക്കെ തന്നെ ഗൗരവക്കാരനായി കാണപ്പെടുന്ന മമ്മൂക്കയുടെ ഈ സംസാരം ഇപ്പോൾ വൈറലായിരിക്കുന്നതും അതുകൊണ്ടാണ്.
ജൂണ്‍ 28ന് ക്ലബ് എഫ്.എമ്മില്‍ മമ്മൂക്ക എത്തിയപ്പോഴായിരുന്നു ഈ പ്രാങ്ക് കോള്‍ നടന്നത് . ആര്.ജെയായി മൈക്കിന് മുന്നിലെത്തിയ മമ്മൂക്ക ശബ്ദം മാറ്റി കോള്‍ ചെയ്ത് വ്യക്തിയോട് സംസാരിക്കുന്ന രീതി ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
ക്ലബ് എഫ്.എമ്മിലേക്ക് വിളിച്ച മന്‍സൂര്‍ എന്നയാളോടാണ് മമ്മൂക്ക തന്റെ തനതായ നര്‍മ്മ ഭാവനയില്‍ സംസാരിച്ചത്. ഇവിടെ മമ്മൂക്കയുണ്ട്, ഷാന്‍ ഉണ്ട് എന്നൊക്കെ ഒരു പ്രത്യേക രീതിയില്‍ അദ്ദേഹം സംസാരിച്ചിരുന്നു.
സംഭാഷണത്തിനിടെ മമ്മൂക്ക ഫാനാണോ എന്നും ലാലേട്ടനെ ഇഷ്ടമല്ലെയെന്നുമുള്ള കുസൃതി ചോദ്യങ്ങളും മമ്മൂക്ക ചോദിച്ചിരുന്നു. ഇതെല്ലാം തന്നെ ആരാധകരെ പൊട്ടിച്ചിരിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇനി മമ്മൂക്കയോട് സംസാരിച്ചോളൂ എന്ന് പറഞ്ഞ് തന്റെ യഥാര്‍ത്ഥ ശബ്ദത്തില്‍ സംസാരിച്ച മമ്മൂക്ക കോള്‍ ചെയ്ത മന്സൂറിനോട് വിശേഷങ്ങള്‍ ഓരോന്നായി ചോദിക്കുകയും ചെയ്തു.
അതിനിടെ മന്‍സൂര്‍ ഡ്രൈവിംഗിലാണെന്ന് മനസ്സിലാക്കിയ മമ്മൂക്ക വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കാന്‍ പാടില്ലെന്ന് ഉപദേശവും നല്കി. വാഹനം റോഡരികല്‍ നിര്‍ത്തിയ ശേഷമേ ഫോണില്‍ സംസാരിക്കാന്‍ പാടുള്ളുവെന്നും മമ്മൂക്ക പറഞ്ഞു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....