Connect with us

റൗഡി ബേബി എന്ന പാട്ടിന് ഡാന്‍സ് ചെയ്ത സായി പല്ലവി തന്നെയാണ് ഇതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല; സായി പല്ലവി ശരിക്കും ഗര്‍ഭിണിയായിരുന്നോ ?; സംശയമുന്നയിച്ചത് ആരാണെന്ന് കണ്ട് അമ്പരന്ന് ആരാധകർ !

Malayalam

മലയാളികൾക്കിടയിലേക്ക് മലർ മിസ്സായി കടന്നുവന്ന് അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് സായി പല്ലവി. ഇന്ത്യ ഒട്ടാകെ ആരാധകരുള്ള നായികയാണ് സായി. ഇപ്പോഴിതാ സായി പല്ലവിയോട് വിദ്യാ ബാലൻ ചോദിച്ച ചോദ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ചക്രം എന്ന മലയാള സിനിമയിലൂടെയാണ് വിദ്യ ബാലന്റെ സിനിമാ അരങ്ങേറ്റം. എന്നാല്‍ ആ ചിത്രം മുടങ്ങിയതോടെ വിദ്യ ബോളിവുഡിലേക്ക് കടന്നു. ഇന്ന് ബോളിവുഡില്‍ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് വിദ്യ ബാലന്‍. ചക്രം എന്ന സിനിമ പിന്നീട് പൃഥ്വിരാജിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുകയും റിലീസ് ചെയ്യുകയും ചെയ്തുവെങ്കിലും വിദ്യ ബാലന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയില്ല.

നല്ല കഥയും കഥാപാത്രങ്ങളും ലഭിച്ചാല്‍ തീര്‍ച്ചയായും മലയാള സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാണ് എന്ന് വിദ്യ ബാലന്‍ പറയുന്നു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യ. മലയാളത്തില്‍ സമീപകാലത്ത് നല്ല സിനിമകള്‍ സംഭവിയ്ക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ താന്‍ കണ്ട ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തെ കുറിച്ച് വിദ്യ വാചാലയായി. നിമഷ സജയന്റെ ഒരു രക്ഷയും ഇല്ലാത്ത അഭിനയമാണെന്നാണ് വിദ്യ പറഞ്ഞത്.

സായി പല്ലവിയുടെ അഭിനയം കണ്ട് ശരിയ്ക്കും ഞെട്ടി എന്ന് വിദ്യ പറയുന്നു. ശരിയ്ക്കും ഗര്‍ഭിണിയാണോ എന്ന് പോലും തോന്നിപ്പോയി. റൗഡി ബേബി എന്ന പാട്ടിന് ഡാന്‍സ് ചെയ്ത സായി പല്ലവി തന്നെയാണ് ഇതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എനിക്ക്.

പാവൈ കഥകള്‍ എന്ന ചിത്രത്തിലെ കാളിദാസ് ജയറാമിന്റെ അഭിനയവും എന്നെ അമ്പരപ്പിച്ചു. കാളിദാസ് കരയുമ്പോള്‍ അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണം എന്ന് തോന്നിപ്പോയി. തന്റെ അഭിനന്ദനം കാളിദാസിനെ ഫോണില്‍ വിളിച്ച് നേരിട്ട് അറിയിച്ചിട്ടുണ്ട് എന്നും വിദ്യ ബാലന്‍ പറഞ്ഞു.

about sayi pallavi

Continue Reading
You may also like...

More in Malayalam

Trending