Malayalam
ഒരു പത്തു രൂപയെങ്കിലും, മണിക്കുട്ടന്റെയും സൂര്യയുടെയും അഭ്യർത്ഥന പൊന്നു മകന് വേണ്ടി കൈ കോർക്കാം, കണ്ണുനിറഞ്ഞ് ആരാധകർ..
ഒരു പത്തു രൂപയെങ്കിലും, മണിക്കുട്ടന്റെയും സൂര്യയുടെയും അഭ്യർത്ഥന പൊന്നു മകന് വേണ്ടി കൈ കോർക്കാം, കണ്ണുനിറഞ്ഞ് ആരാധകർ..
ഈ അസുഖം കൊണ്ട് എന്റെ നട്ടെല്ല് വളഞ്ഞു പോയി. വേദന കാരണം ഉറങ്ങാൻ പോലും പറ്റില്ല, അനിയൻ കുഞ്ഞാണ് എല്ലാരും കൂടി സഹായിച്ചാൽ അവനെങ്കിലും രക്ഷപ്പെടും. അവന് എന്നെ പോലെയാവരുത് എന്ന് നിറകണ്ണുകളുമായി അപേക്ഷിക്കുന്ന അഫ്ര മലയാളികളെ കണ്ണ് നനയിക്കുകയാണ്
കഴിഞ്ഞ പതിനാലുവര്‍ഷമായി വീല്‍ ചെയറില്‍ കഴിയുകയാണ് അഫ്ര. തനിക്ക് ബാധിച്ച അസുഖം സഹോദരനേയും തേടിയെത്തിയപ്പോള്‍ അവനെ രക്ഷിക്കാനായി ഒരു ഡോസിന് 18 കോടി രൂപ വിലവരുന്ന മരുന്നിന് വേണ്ടിയാണ് അഫ്ര സഹായം അപേക്ഷിക്കുന്നത്.
ഒരു ഡോസിന് 18 കോടി രൂപ വിലയുള്ള മരുന്നിന് ഒന്നരവയസ്സുകാരൻ മുഹമ്മദിന്റെ ജീവനോളം വിലയുണ്ട്. മാട്ടൂൽ സെൻട്രലിലെ റഫീഖിനും മറിയുമ്മയ്ക്കും മകന്റെ ജീവന്റെ വിലകൂടിയാണിത്. മകൾക്കുവേണ്ടി ചെയ്യാൻ കഴിയാത്തത് മകനായി ചെയ്യണമെന്നുണ്ടെങ്കിലും ഈ വലിയ സംഖ്യയ്ക്ക് മുന്നിൽ കുടുംബം നിസ്സഹായരാണ്.
ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം നിരവധി പേരാണ് ഈ കുടുംബത്തിന് സഹായം അഭ്യർത്ഥിച്ച് എത്തുന്നത്. ഇപ്പോൾ ഇതാ ബിഗ് ബോസ്സ് താരങ്ങളായ സൂര്യയും മണികുട്ടനും എത്തിയിരിക്കുകയാണ്
‘ഈ ഒരു കോവിഡ് സമയം ആയത് കൊണ്ട് മിക്കവർക്കും സാമ്പത്തിക പ്രശ്ങ്ങൾ കാണുമെന്ന് അറിയാം . പക്ഷെ ഒരു 10 രൂപയെങ്കിലും നമുക്ക് അയക്കാൻ സാധിച്ചാൽ നന്നായിരിക്കും പല തുള്ളി പെരുവെള്ളം എന്നാണല്ലോ’യെന്നാണ് വാർത്ത പങ്കുവെച്ച് കൊണ്ട് സൂര്യ കുറിച്ചത്
‘അപൂർവ രോഗം ബാധിച്ച ഒന്നരവയസ്സുകാരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ . ഏകദേശം 18 കോടി രൂപയാണ് ഒരു ഡോസ് മരുന്നിന്റെ വില . പാവപെട്ട ഈ കുടുംബത്തിനായി നമുക്ക കൈകോർക്കാം ഈ കുഞ്ഞ് പൈതലിന് വേണ്ടിയെന്നാണ് മണിക്കുട്ടൻ കുറിച്ചത്
സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതകവൈകല്യ രോഗമാണ് മുഹമ്മദിനെ ബാധിച്ചത്. അഫ്രയ്ക്ക് പിന്നാലെയാണ് കുഞ്ഞനുജനും ഇതേ അസുഖം പിടികൂടുന്നത്. രണ്ടരവയസ്സിൽ തളർന്നുപോയ അഫ്ര ഇന്ന് വീൽച്ചെയറിലാണ്. വേണ്ടത്രചികിത്സ അന്ന് ഈ കുട്ടിക്ക് ലഭിച്ചിരുന്നില്ല. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള കാര്യങ്ങളായിരുന്നു അന്ന് ചെയ്തത്. പതിനഞ്ചുവയസ്സായതിനാൽ ഇനി മരുന്നുകൊണ്ട് ഫലമുണ്ടാകുമെന്ന് ഉറപ്പില്ല. എന്നാൽ തന്റെ അവസ്ഥ അനുജന് ഉണ്ടാവരുതെന്ന പ്രാർഥനയാണ് അഫ്രയ്ക്കുള്ളത്.
ഒന്ന് അനങ്ങാനാകാതെ പതിനാല് കൊല്ലമായി വീൽചെയറിയിൽ കഴിയുന്ന അഫ്രയുടെ ഇപ്പോഴത്തെ ആധിയത്രയും കുഞ്ഞനിയനെ ഓർത്താണ്.
ഒന്ന് പിച്ചവെക്കാനായതേയുള്ളൂ പക്ഷേ നടക്കാന്‍ ശ്രമിച്ചാല്‍ ദേഹം പൊടിഞ്ഞുപോകുന്ന വേദനയിൽ മുഹമ്മദ് അലറിക്കരയും. ചോക്ലേറ്റ് കയ്യിൽ കൊടുത്ത് അവനെ മാറോട് ചേര്‍ത്ത് ആശ്വസിപ്പിക്കാനേ പിതാവ് റഫീഖിന് സാധിക്കൂ. രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോൾജെൻസ്മാ എന്ന മരുന്ന് ഒരു ഡോസ് നൽകിയാൽ രോഗം ഭേദമാകുമെന്ന് വിദഗ്ധർ പറയുന്നു. പക്ഷെ വിദേശത്ത് നിന്ന് എത്തിക്കേണ്ട മരുന്നിന് വേണ്ടത് പതിനെട്ട് കോടിയാണ്. ഒന്നിച്ച് പതിനെട്ട് രൂപ പോലും കയ്യിലില്ലാത്ത അവസ്ഥയാണ് നിലവിലെന്ന് ഈ കുടുംബം വിശദമാക്കുന്നു. മകനെ ജീവിതത്തിലേക്ക് തിരിച്ച് പിടിക്കാന്‍ സൌമനസുകളുടെ സഹായമാണ് ഈ പിതാവ് അപേക്ഷിക്കുന്നത്.