Connect with us

എംഎൽഎ മുകേഷിന് സൂരജ് സൺ കൊടുത്തത് കിടിലം ഉപദേശം ; ഇതെല്ലാവർക്കും ബാധകമെന്ന് ആരാധകരും !

Malayalam

എംഎൽഎ മുകേഷിന് സൂരജ് സൺ കൊടുത്തത് കിടിലം ഉപദേശം ; ഇതെല്ലാവർക്കും ബാധകമെന്ന് ആരാധകരും !

എംഎൽഎ മുകേഷിന് സൂരജ് സൺ കൊടുത്തത് കിടിലം ഉപദേശം ; ഇതെല്ലാവർക്കും ബാധകമെന്ന് ആരാധകരും !

കൊല്ലം എംഎല്‍എയും അഭിനേതാവുമായ മുകേഷിന്റെ ഓഡിയോ ക്ലിപ് കഴിഞ്ഞ ദിവസം വൈറലാവുകയും മാധ്യമങ്ങൾ വലിയ ചർച്ചയാക്കുകയും ചെയ്തിരുന്നു . പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുമായുള്ള സംഭാഷണമാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്. സഹായത്തിന് വിളിക്കേണ്ടത് നാട്ടിലെ എംഎല്‍എയെ ആണെന്നും തന്റെ നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിക്കുമെന്നും മുകേഷ് പറയുന്നുണ്ട്.

സ്വന്തം എംഎല്‍എ ആരാണെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു കുട്ടിയുടെ മറുപടി. അടുത്തുണ്ടായിരുന്നുവെങ്കില്‍ ചൂരല്‍കൊണ്ട് അടി തന്നേനെയെന്നായിരുന്നു മുകേഷ് പറഞ്ഞത്. ഓഡിയോ ക്ലിപ് വൈറലായി മാറിയതോടെയാണ് വിശദീകരണവുമായി മുകേഷും എത്തിയിരുന്നു. കരുതിക്കൂട്ടി തന്നെ പ്രകോപിപ്പിക്കാൻ ആരോ ചെയ്യുന്നതാണെന്നായിരുന്നു മുകേഷിന്റെ വിശദീകരണം. അതേസമയം സംഭവത്തിൽ മുകേഷിനെതിരായി എം.എസ്.എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകുകയുണ്ടായി.

ഇതിനിടയിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ സൂരജ് സൺ മുകേഷിന്റെ വീഡിയോയ്ക്ക് കീഴില്‍ കുറിച്ച കമെന്റാണ് സോഷ്യൽ മീഡിയയിലാകമാനം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

സൂരജ് മുകേഷിന്റെ വീഡിയോയ്ക്ക് കീഴിൽ പോസ്റ്റ് ചെയ്ത കമന്റ് ഇങ്ങനെയാണ്. ഗൂഗിൾ മീറ്റിൽ അധ്യാപകൻ ക്ലാസ്സ് എടുക്കുമ്പോൾ ഒരു കുട്ടിയുടെ പേര് എടുത്തു പറഞ്ഞു. ക്ലാസിൽ ശബ്ദം ഉണ്ടാക്കരുത് എന്നു. പിന്നെ അവിടെ സംഭവിച്ചത് അധ്യാപകനെ കൊണ്ട് അതേ സ്കൂൾ ഗ്രൂപ്പിൽ കുട്ടിയുടെ മാതാപിതാക്കൾ മാപ്പ് പറയിച്ചു. കുട്ടിയെ പേരെടുത്തു പറഞ്ഞ് ഇൻസൾട്ട് ചെയ്തു എന്നാണ് മാതാപിതാക്കൾ പറഞ്ഞത്.

ഇത് പറയാനുള്ള കാരണം, പഴയ കാലമല്ല സർ. ആ കുട്ടി പറയുന്ന കാരണം എന്താണ് എന്ന് കേൾക്കാനുള്ള ഒരു ഉത്തരവാദിത്വം കേരളത്തിലുള്ള ജനപ്രതിനിധിയായ എം എൽ എയ്ക്ക് ഉണ്ട്. അല്ലെങ്കിൽ ഇതുപോലുള്ള കോൾ അറ്റൻഡ് ചെയ്യാൻ ഒരു അസിസ്റ്റന്റ് നെ വയ്ക്കുക തിരക്കേറിയ ഗൂഗിൾ മീറ്റ് ചെയ്യാൻ പുതിയ ഒരു സിം കാർഡ് എടുക്കണം.

ചിലപ്പോ ആ കുട്ടിക്ക് പറയാനുള്ള കാര്യം ഈ എം എൽ എ യുമായി ബന്ധപ്പെട്ട ആണെങ്കിൽ എന്ത് ചെയ്യും അവൻ ആശ്വാസം കിട്ടുന്നത് ഈ എം എൽ എ യിൽ നിന്ന് ആണെങ്കിൽ എന്ത് ചെയ്യും. നമുക്കറിയാം തിരക്കുള്ള ആളെ നമ്മൾ വിളിക്കുമ്പോൾ ആവശ്യം നമ്മുടേതാണ് എങ്കിൽ കോൾ എടുക്കുന്നതുവരെ വിളിച്ചുകൊണ്ടിരിക്കും.

സാറിന്റെ ഒഫീഷ്യൽ നമ്പറിൽ വരുന്ന ഫോൺ കോൾ മുകേഷ് എന്ന വ്യക്തി എടുക്കാൻ സാധിച്ചില്ലെങ്കിലും മുകേഷ് എന്ന എംഎൽഎയ്ക്ക് എടുക്കാൻ അത് ബാധ്യതയുണ്ട്. ജനങ്ങളുടെ മനസ്സിൽ മുകേഷ് എന്ന നടനെയും മുകേഷ് എംഎൽഎ യും വെറുക്കാൻ ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധമാണ് ഓൺലൈൻ മീഡിയ എന്നുമായിരുന്നു സൂരജ് കുറിച്ചത്.

പാടാത്ത പൈങ്കിളി എന്ന ഒറ്റ പരമ്പരയിലൂടെ ആരാധകരുടെ കണ്ണിലുനിയായ നായകനാണ് സൂരജ്. ഒരുപക്ഷെ, മറ്റൊരു നടനും ഇത്രയധികം ജനപ്രീതി കിട്ടിയിട്ടുണ്ടാകില്ല. ഒരു നല്ല കലാകാരനൻ എന്നതിലുപരി ഒരു നല്ല മനുഷ്യനായിട്ടാണ് സൂരജിനെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മകനായും മൂത്ത ജേഷ്ഠനായും കുഞ്ഞനുജനയുമൊക്കെ സൂരജ് മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ്.

സൂരജിനെ വാക്കുകൾ എല്ലായിപ്പോഴും വലിയ ആശ്വാസമാണ് ആരാധകർക്ക് നേടിക്കൊടുക്കാറുള്ളത്. അസുഖത്തെ തുടർന്ന് പരമ്പരയിൽ നിന്ന് പിന്മാറിയതോടെയാണ് സൂരജിന് ഇത്രയധികം ആരാധകരുണ്ടെന്ന് സൂരജ് പോലും തിരിച്ചറിഞ്ഞത്.

പരമ്പരയിൽ നിന്നും പിന്മാറിയെങ്കിലും സൂരജ് ആരാധാകരെ നിരാശപ്പെടുത്തിയിട്ടില്ല എന്നുവേണം പറയാൻ. തന്റെ യൂട്യൂബ് ചാലിലൂടെ മോട്ടിവേഷൻ വീഡിയോ പങ്കിട്ട് സൂരജ് എല്ലായിപ്പോഴും എത്താറുണ്ട്. സൂരജിനെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ടെന്നാണ് സിനിമാ പ്രേമികളായ സൂരജ് ആരാധകരുടെ പക്ഷം.

about sooraj sun

More in Malayalam

Trending

Recent

To Top