Connect with us

തന്റെയുള്ളിൽ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്ന വിവരം അറിയാതെ നടത്തിയ ഫോട്ടോഷൂട്ട്; ഗർഭിണി ആണെന്നറിഞ്ഞ നിമിഷത്തിൽ അനുഭവിച്ച വേദനകൾ ആദ്യമായി തുറന്നു പറഞ്ഞ് സൗഭാഗ്യ !

Malayalam

തന്റെയുള്ളിൽ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്ന വിവരം അറിയാതെ നടത്തിയ ഫോട്ടോഷൂട്ട്; ഗർഭിണി ആണെന്നറിഞ്ഞ നിമിഷത്തിൽ അനുഭവിച്ച വേദനകൾ ആദ്യമായി തുറന്നു പറഞ്ഞ് സൗഭാഗ്യ !

തന്റെയുള്ളിൽ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്ന വിവരം അറിയാതെ നടത്തിയ ഫോട്ടോഷൂട്ട്; ഗർഭിണി ആണെന്നറിഞ്ഞ നിമിഷത്തിൽ അനുഭവിച്ച വേദനകൾ ആദ്യമായി തുറന്നു പറഞ്ഞ് സൗഭാഗ്യ !

ഇക്കഴിഞ്ഞ ദിവസമാണ് സൗഭാഗ്യ വെങ്കിടേഷ് താൻ അമ്മയാവാൻ പോവുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്, നിറവയുമായി നിൽക്കുന്ന യുവതിയുടെ ഗ്രാഫിക് ചിത്രം പോസ്റ്റ് ചെയ്താണ് സൗഭാഗ്യ ജീവിതത്തിലെ ആ വലിയ സന്തോഷത്തിന്റെ വാർത്ത പുറത്തുവിട്ടത്. ഇപ്പോൾ നാലാം മാസം ആയിരിക്കുന്നു

ആദ്യത്തെ കണ്മണിക്കായി കാത്തിരിക്കുകയാണ് സൗഭാഗ്യയും ഭർത്താവ് അർജുനും. രണ്ട് ദിവസങ്ങൾക്കു മുൻപ് നാലാം മാസത്തേക്ക് കടന്നതിന്റെ വിശേഷം സൗഭാഗ്യ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഗുരുവായൂരിൽ വച്ചാണ് സൗഭാഗ്യയും അർജുനും വിവാഹിതരായത്. ഇപ്പോൾ താൻ അമ്മയാവുന്നു എന്ന് തിരിച്ചറിഞ്ഞ മുഹൂർത്തത്തെക്കുറിച്ച് സൗഭാഗ്യ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്

ഗർഭിണിയാണെന്ന തരത്തിൽ യാതൊരു സൂചനയും ലഭിക്കാതിരുന്ന നേരത്താണ് ആ സന്തോഷ വർത്തമാനം സൗഭാഗ്യ തിരിച്ചറിയാൻ ഇടവരുന്നത്. പതിവ് പോലെ ഒരു ഫോട്ടോഷൂട്ടിന് അണിഞ്ഞൊരുങ്ങി ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യുകയായിരുന്നു സൗഭാഗ്യ. പക്ഷെ പെട്ടന്ന് അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു.

ഷൂട്ടിന്റെ ദിവസം വളരെയധികം ക്ഷീണവും മടുപ്പും തോന്നി. എത്രയും നേരത്തെ വീട്ടിൽ പോകാമോ, അത്രയും നേരത്തെ തന്നെ പോകണം എന്ന് മനസ്സ് പറഞ്ഞു. ഇത്രയും മടിയും ക്ഷീണവും ഒരിക്കലും ഒന്നിച്ചുവന്നിരുന്നില്ല എന്ന് സൗഭാഗ്യ പറയുന്നു . പലപ്പോഴും തലചുറ്റി, എന്നിട്ടും മികച്ച രീതിയിൽ ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരുന്നു

തന്റെയുള്ളിൽ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. ഫോട്ടോഷൂട്ടിൽ ഏറ്റവും അവസാനം ധരിച്ച നീലനിറത്തിലെ വസ്ത്രത്തിലെ ചിത്രമാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്. രണ്ടോ മൂന്നോ ക്ലിക്കുകളിൽ കൂടില്ല. അത്യുഷ്ണവും ഓക്കാനവും അനുഭവപ്പെട്ടു. ഗർഭകാലത്തിന്റെ ആദ്യ ആഴ്ചയോ മറ്റോ ആയിരിക്കണം അതെന്നു സൗഭാഗ്യ പറയുന്നു

ടിക്ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായാണ് സൗഭാഗ്യയെ ഏവരും അറിയാൻ തുടങ്ങിയത്. സൗഭാഗ്യയുടെ ഭർത്താവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് ഭർത്താവ് അർജുൻ സോമശേഖരൻ ശ്രദ്ധ നേടിയത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. നർത്തകൻ കൂടിയായ അർജുൻ, സൗഭാഗ്യയുടെ അമ്മ താരാ കല്യാണിന്റെ ശിഷ്യനായിരുന്നു

about soubhagya venkidesh

More in Malayalam

Trending