Malayalam
ചിലർക്ക് നാം കുട പോലെയാണ്, മഴ കഴിഞ്ഞാൽ മറുന്നു വയ്ക്കുന്ന കുടയാണ്; ഋതുവിനെ കൊട്ടി ജിയ, പുതിയ പോസ്റ്റുമായി ഋതു; സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
ചിലർക്ക് നാം കുട പോലെയാണ്, മഴ കഴിഞ്ഞാൽ മറുന്നു വയ്ക്കുന്ന കുടയാണ്; ഋതുവിനെ കൊട്ടി ജിയ, പുതിയ പോസ്റ്റുമായി ഋതു; സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
ബിഗ്ബോസ് മലയാളം സീസൺ 3 മത്സരാർഥികളിൽ ശ്രദ്ധേയയാണ് ഋതു മന്ത്ര. ഗായികയും മോഡലും നടിയുമൊക്കെയായ ഋതു മലയാളികള്‍ക്കിടയിൽ ഏറെ ശ്രദ്ധ നേടിയത് ബിഗ്ബോസ് ഷോയിലൂടെയാണ്. ഫൈനലിസ്റ്റുകളായ എട്ട് മത്സരാർഥികളിൽ ഒരാളായിരുന്നു ഋതു.
ഋതുവിന്റെ പേരിനോടൊപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൊരു വ്യക്തിയായിരുന്നു നടനും മോഡലുമായ ജിയ ഇറാനി. ഷോയിലൂടെ ഋതുവിന്റെ പേര് ചർച്ചയായപ്പോഴാണ് ജിയ ഇറാനിയും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. ഋതുവിനോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും മറ്റും ഇദ്ദേഹം പങ്കുവെച്ചിരുന്നു. ഇത് തുടക്കത്തിൽ വലിയ ചർച്ചാ വിഷയമായിരുന്നു.
ഇതിന് പിന്നാലെ ജിയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ശരിക്കും ഇയാൾ ഋതുവിന്റെ കാമുകൻ അല്ലെന്നും അങ്ങനെ ആണെങ്കിൽ തങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെയ്ക്കില്ലെന്നും ആരാധകർ പറഞ്ഞിരുന്നു. എന്നാൽ വിമർശനങ്ങളെ അവഗണിച്ച് വീണ്ടും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ജിയ പങ്കുവെച്ചിരുന്നു.
ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഋതു ജിയയെ ഇൻസ്റ്റഗ്രാമിൽ നിന്ന് ബ്ലോക്ക് ചെയ്തിരുന്നു. ഇതും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ബ്ലോക്ക് ചെയ്തിട്ടും ജിയ ഋതുവിനോടൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ നിരവധി ആരാധകരുണ്ട്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് ജിയ ഇറാനിയുടെ ഇൻസ്റ്റഗ്രാം ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്.
കഴിഞ്ഞ ദിവസം158 ഡേയ്സ് എന്ന് താരം ഇൻസ്റ്റഗ്രാം കുറിച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു . ജിയ ഇറാനിയുടെ മറ്റൊരു പോസ്റ്റും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.” ചിലർക്ക് നാം കുട പോലെയാണ് മഴ കഴിഞ്ഞാൽ മറുന്നു വയ്ക്കുന്ന കുട എന്നായിരുന്നു പോസ്റ്റ്. ഇത് ആർക്കെങ്കിലുമുളള സന്ദേശമാണോ എന്നാണ് പ്രേക്ഷകരുടെ സംശയം.
ജിയയുടെ പോസ്റ്റിനോടൊപ്പം തന്നെ ഋതു മന്ത്രയുടെ മറ്റൊരു പോസ്റ്റും വൈറലായിട്ടുണ്ട്. ഋതുവിന്റെ പോസ്റ്റ് വന്നതിന് ശേഷമാണ് ജിയ ഇറാനിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ”നാളെ മഴയായിരിക്കാം, നാളെ മരണമായിരിക്കാം. നാളെ വസന്തമവും നാഴെ വിരഹവുമായിരിക്കാം. ഇന്ന് ഇപ്പോൾ മാത്രമാണ് ശരി. നാളെ അനിശ്ചിതാവസ്ഥയാണ്. അല്ല നാളെ എന്നുണ്ടോ? തന്നെ സംശയമാണ്”.. എന്നായിരുന്നു ഋതു പങ്കുവെച്ച പോസ്റ്റ്. ഇതിന് ശേഷമാണ് ജിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി പ്രത്യക്ഷപ്പെടുന്നത്.
അതേസമയം ബിഗ് ബേസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം ഋതു തന്റെ വർക്കിൽ സജീവമായിരിക്കുകയാണ്. നടിയുടെ ഫോട്ടോഷൂട്ടിനും പരസ്യങ്ങൾക്കമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.