Malayalam
ആ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി നൂറ് പടങ്ങള്‍ വിടാനും തയ്യാറാണ് ; സിനിമ ഇറങ്ങുന്നതിന് മുമ്പ് പ്രിവ്യൂ കാണാന്‍ വിളിക്കുമ്പോള്‍ പോവില്ല , പകരം ചെയ്യാൻ പോകുന്നത് ഇങ്ങനെ ; ബാലയുടെ ആ വാക്കുകൾ വൈറൽ !
ആ ഒരൊറ്റ സിനിമയ്ക്ക് വേണ്ടി നൂറ് പടങ്ങള്‍ വിടാനും തയ്യാറാണ് ; സിനിമ ഇറങ്ങുന്നതിന് മുമ്പ് പ്രിവ്യൂ കാണാന്‍ വിളിക്കുമ്പോള്‍ പോവില്ല , പകരം ചെയ്യാൻ പോകുന്നത് ഇങ്ങനെ ; ബാലയുടെ ആ വാക്കുകൾ വൈറൽ !
മലയാളികൾക്കിടയിൽ തിളങ്ങി നിൽക്കുന്ന തമിഴ് നായകനാണ് ബാല. തമിഴ്നാട്ടിൽ ജനിച്ചു എന്നതൊഴിച്ചാൽ ബാല മലയാളികളുടെ സ്വന്തം നായകനാണ്. ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചതോടെ ബാല കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ,വിവാഹബന്ധം പരാജയമായതോടെ വാർത്തകളിലും ഗോസിപ്പ് കോളങ്ങളിലും ബാലയും അമൃതയും നിറഞ്ഞുനിന്നു.
അതേസമയം, സിനിമാ പ്രേമികൾ എല്ലായിപ്പോഴും കേൾക്കാൻ ആഗ്രഹിച്ചത് ബാലയുടെ സിനിമാ വിശേഷങ്ങളാണ്. അഭിനേതാവ് എന്ന നിലയിൽ ബാല ഇന്നും ശ്രദ്ധേയനായി തന്നെ നിൽക്കുന്നുണ്ട്. ഇപ്പോഴിതാ ബാല ഒരു സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ബിലാലിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചാണ് ബാല മനസ്സുതുറന്നത്. ബിലാല്‍ എന്ന ഒറ്റപ്പടത്തിന് വേണ്ടി നൂറ് പടങ്ങള്‍ വിടാനും താന്‍ തയ്യാറാണെന്നാണ് ബാല പറയുന്നത്.
ബിലാല്‍ 2 ഇറങ്ങുന്നതിന് മുമ്പ് പ്രിവ്യൂ കാണാന്‍ വിളിക്കുമ്പോള്‍ പോവില്ലെന്നും ഒരു പക്ക ലോക്കല്‍ തിയേറ്ററില്‍ പോയി ഓഡിയന്‍സിനൊപ്പം പടം കാണാനാണ് തന്റെ തീരുമാനമെന്നും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞു. മമ്മൂക്കയുടെ അത്രയും വലിയ ഫാനാണ് താനെന്നും ബാല കൂട്ടിച്ചേർത്തു.
കഥാപാത്രങ്ങള്‍ ചോദിച്ച് ആരെയും വിളിക്കാറില്ലെന്നും എന്നാല്‍ നല്ല കഥാപാത്രങ്ങളുണ്ടെങ്കില്‍ ചോദിക്കുന്നതില്‍ തെറ്റില്ലെന്നും ബാല പറയുന്നു.
എ.കെ. വേലന്‍ എന്ന തന്റെ മുത്തച്ഛന്റെ അരുണാചലം സ്റ്റുഡിയോസ് ഒരു പാട് നടീനടന്‍മാര്‍ക്ക് സിനിമയിലേക്ക് അവസരം നല്‍കിയിട്ടുണ്ടെന്നും പ്രേംനസീറിന്റെ ആദ്യ പടം പോലും പ്രൊഡ്യൂസ് ചെയ്ത് അദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ടുവന്നത് തന്റെ മുത്തച്ഛനാണെന്നും അഭിമുഖത്തില്‍ ബാല പറയുന്നു.
അമല്‍ നീരദ് തന്നെയാണ് ബിലാലിന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. രാം ഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡില്‍ തിളങ്ങിയ അമല്‍ നീരദ് 2007ലാണ് ബിഗ് ബി സംവിധാനം ചെയ്യുന്നത്. അക്ഷന്‍ ത്രില്ലറായ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് തിയേറ്ററില്‍ നിന്ന് ലഭിച്ചത്.
ടോറന്റിലും മറ്റും പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയാണ് ബിഗ്ബി. ഛായാഗ്രഹണം സമീര്‍ താഹിറും സംഭാഷണം ഉണ്ണി ആറുമാണ് നിര്‍വഹിക്കുന്നത്.
about bala
