Connect with us

ചാക്കോച്ചൻ ബേബി ശാലിനി പ്രണയത്തിൽ ഇങ്ങനെയും ഒരു ഗാനമുണ്ടായിരുന്നോ? ; അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ആ ഗാനം ; ഔസേപ്പച്ചൻ പുറത്ത് വിട്ട ഗാനം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ!

Malayalam

കേരളത്തിലെ കാമ്പസുകളെ ഇളക്കി മറിച്ച ഫാസിലിന്റെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അനിയത്തിപ്രാവ്. ചോക്ലേറ്റ് പയ്യനായി കുഞ്ചാക്കോ ബോബനെ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത സിനിമ. ചാക്കോച്ചൻ ബേബി ശാലിനി ജോഡി തിയറ്ററുകളിൽ പ്രണയ വസന്തം നിറച്ച കാലം. മലയാളി സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത പ്രണയ കാലമായിരുന്നു അത്.

ഫാസില്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവിന് ഇന്നും ആരാധകർ ഏറെയാണ്. ചിത്രത്തിലെ ഓരോ ഗാനങ്ങളും മലയാളികളുടെ ചുണ്ടുകളിലൂടെ ഇന്നും മൂളിക്കേൾക്കാം . ഇപ്പോഴിതാ സിനിമയിലെ ആരും കേൾക്കാത്ത പാട്ടായ തേങ്ങുമീ വീണയില്‍ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ.

അനിയത്തിപ്രാവിന് വേണ്ടി ഈ ഗാനം രചിച്ചെങ്കിലും റിലീസ് ചെയ്തിരുന്നില്ല. ഈയിടെ അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരോടുള്ള ആദരവിന്റെ സൂചകമായിട്ടാണ് ഔസേപ്പച്ചൻ ഈ ഗാനം പുറത്തു വിട്ടത്. അനിയത്തിപ്രാവിനു വേണ്ടി എസ് രമേശൻ നായർ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് യേശുദാസും ചിത്രയും ആലപിച്ച പാട്ടാണിത്.

എന്നാൽ ചിത്രത്തിന്റെ ക്ലൈമാസിന് മാറ്റം വന്നതൊടെ പാട്ട് ചിത്രത്തിൽ ഉപയോഗിച്ചില്ല.ഔസേപ്പച്ചന്റെ കയ്യിൽ ഇക്കാലമത്രയും ഭദ്രമായിരുന്ന ഈ ഗാനം രമേശൻ നായർ വിട വാങ്ങിയപ്പോൾ ഏറേ ആദരവോടെ സംഗീത പ്രേമികൾക്കായി പുറത്തു വിടുകയായിരുന്നു.

അനിയത്തി പ്രാവിന് വേണ്ടി ഒരുക്കിയ നിങ്ങള്‍ കേള്‍ക്കാത്ത ആ ഗാനം ഇതാ’ എന്ന് കുറിച്ച് കൊണ്ടാണ് കുഞ്ചാക്കോ ബോബൻ ഗാനം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് താരം പങ്കുവെച്ചത്. അനിയത്തിപ്രാവിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

about aniyathiprav

More in Malayalam

Trending

Recent

To Top