Malayalam
സമയത്തിനൊക്കെ വന്നോളാം, അടുത്ത പടത്തില്‍ എന്നെയും വിളിക്കൂ കുഞ്ഞേ; ബോളിവുഡിലെ കിങ് ഖാന്റെ അപേക്ഷ കണ്ടില്ലേ? അതും യുവ നായികയോട് !
സമയത്തിനൊക്കെ വന്നോളാം, അടുത്ത പടത്തില്‍ എന്നെയും വിളിക്കൂ കുഞ്ഞേ; ബോളിവുഡിലെ കിങ് ഖാന്റെ അപേക്ഷ കണ്ടില്ലേ? അതും യുവ നായികയോട് !
ബോളിവുഡിലെ കിങ് ഖാനായ ഷാരൂഖ് ഖാൻ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ഷാരൂഖ് അഭിനയിക്കാൻ ഒരു അവസരത്തിനായി അപേക്ഷിക്കുന്ന വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആലിയ ഭട്ടിന്റെ അടുത്ത സിനിമയിൽ അഭിനയിക്കണമെന്നതാണ് കിങ് ഖാന്റെ ആഗ്രഹം. ട്വിറ്ററിലൂടെയാണ് ഷാരൂഖ് തന്റെ ആഗ്രഹം പറഞ്ഞത്.
ആലിയ നിർമ്മിക്കുന്ന ആദ്യ പടത്തിന്റെ വിശേഷം പങ്കുവച്ചുകൊണ്ടാണ് അടുത്ത പടത്തിൽ തന്നെയും ഭാഗമാക്കണമെന്ന് ഷാരൂഖ് ആലിയയോട് അഭ്യർത്ഥിച്ചത്. “ഈ നിർമാണത്തിനു ശേഷം സ്വന്തമായി നിർമ്മിക്കുന്ന അടുത്ത പടത്തിൽ എന്നെയും വിളിക്കണം. ഷൂട്ടിങ്ങിനു ഞാൻ കൃത്യസമയത്തു വരും, വളരെ പ്രൊഫഷണലായിരിക്കും..സത്യം ചെയ്യുന്നു” എന്നാണ് ഷാരൂഖ് ട്വിറ്ററിൽ കുറിച്ചത്.
പുറകെ തന്നെ ആലിയയുടെ മറുപടിയും ഷാരൂഖിന് കിട്ടി, “ഇതിൽ കൂടുതൽ ഞാൻ എന്താണ് ചോദിക്കുക.. ഡീൽ. ലവ് യൂ” എന്നാണ് ആലിയ മറുപടി ട്വീറ്റ് ചെയ്തത്.
ഷൂട്ടിനായി ഒരുങ്ങുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ആലിയ താൻ നായികയും നിർമാതാവും ആകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. “ഡാർലിംഗ്‌സിന്റെ ആദ്യ ദിവസം! ഞാൻ നിർമാതാവായുള്ള ആദ്യ ചിത്രം പക്ഷേ ഞാൻ എപ്പോഴും എന്നേക്കും ഒരു അഭിനേതാവായിരിക്കും (ഈ തവണ അല്പം പേടിയുള്ള) എന്താണെന്ന് അറിയില്ല, പുതിയ സിനിമ ആരംഭിക്കുന്നതിന് മുന്നത്തെ രാത്രി ഒരു തരം പേടി എന്റെ ശരീരത്തിൽ കൂടിയിരിക്കുന്നു.രാത്രി മുഴുവൻ ഞാൻ അതിനെക്കുറിച്ചു സ്വപ്നം കാണുകയായിരുന്നു” ആലിയ ട്വിറ്ററിൽ കുറിച്ചു.
ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷനും ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റും ചേർന്നാണ് ഡാർലിംഗ്സ് നിർമ്മിക്കുന്നത്. മലയാളത്തിലെ യുവതാരം റോഷൻ മാത്യു അഭിനയിക്കുന്ന പുതിയ ഹിന്ദി ചിത്രം കൂടിയാണിത്. വിജയ് വർമ്മ, ഷെഫാലി ഷാ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
about sharookh khan