Connect with us

‘വേണ്ടവര്‍ കല്യാണം കഴിക്കട്ടെ, മക്കളെ കൊടുക്കല്‍ അല്ലെങ്കില്‍ അയക്കല്‍ മനോഭാവം നിര്‍ത്തിക്കൂടെ എന്നാണ് ചോദിച്ചത്; കൂടെവിടെയിലെ അതിഥി ടീച്ചർ ലൈവിൽ …

Malayalam

‘വേണ്ടവര്‍ കല്യാണം കഴിക്കട്ടെ, മക്കളെ കൊടുക്കല്‍ അല്ലെങ്കില്‍ അയക്കല്‍ മനോഭാവം നിര്‍ത്തിക്കൂടെ എന്നാണ് ചോദിച്ചത്; കൂടെവിടെയിലെ അതിഥി ടീച്ചർ ലൈവിൽ …

‘വേണ്ടവര്‍ കല്യാണം കഴിക്കട്ടെ, മക്കളെ കൊടുക്കല്‍ അല്ലെങ്കില്‍ അയക്കല്‍ മനോഭാവം നിര്‍ത്തിക്കൂടെ എന്നാണ് ചോദിച്ചത്; കൂടെവിടെയിലെ അതിഥി ടീച്ചർ ലൈവിൽ …

കൂടെവിടെ പരമ്പരയിലൂടെ മിനിസ്ക്രീനില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് നടി ശ്രീധന്യ. അതിഥി എന്ന കഥാപാത്രമായിട്ടാണ് സീരിയലില്‍ നടി എത്തുന്നത്. പരമ്പരയില്‍ നടന്‍ കൃഷ്ണകുമാറിന്‌റെ ഭാര്യയുടെ റോളിലാണ് ശ്രീധന്യ എത്തുന്നത്.

പരമ്പരയിലെ അതിഥി ടീച്ചര്‍ എന്ന കഥാപാത്രം ശ്രീധന്യയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ശ്രീധന്യയുടെതായി വന്ന ഒരു ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന സംഭവ വികാസങ്ങളില്‍ പ്രതികരിച്ചാണ് നടി എത്തിത്. ‘ആദ്യമായിട്ടാണ് അഭിപ്രായം പറയാനായി താന്‍ ഒരു വീഡിയോ ഇടുന്നതെന്ന്’ നടി പറയുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായിട്ട് സോഷ്യല്‍ മീഡിയയിലും ചാനലിലും ഒക്കെ കല്യാണം കഴിച്ച പെണ്‍കുട്ടികളെ കുറിച്ചുളള ഒരുപാട് മോശപ്പെട്ട വാര്‍ത്തകള്‍ ആണ് വരുന്നത്. കൊലപാതകം, ആത്മഹത്യ എന്നിങ്ങനെ നമ്മള്‍ കേള്‍ക്കുന്നുണ്ട് അല്ലെ. കുട്ടികള്‍ ഒരു ആറേഴ് വയസ് ആവുന്നതു മുതല്‍ കേള്‍ക്കുന്ന ഈ വാക്ക്; എന്‌റെ മകളെ കെട്ടിച്ചയക്കുമ്പോള്‍, എന്റെ മകളെ കല്യാണം കഴിച്ചു കൊടുക്കുമ്പോള്‍ അല്ലെങ്കില്‍ നാട്ടുകാര്‍ ചോദിക്കും കെട്ടിച്ചുകൊടുക്കുന്നില്ലെ?, കല്യാണം നോക്കുന്നില്ലെ എന്ന്.

ഇയൊരു വാചകം നമ്മള്‍ ഒരിക്കലും ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഉപയോഗിക്കാറില്ല. മോനെ കല്യാണം കഴിപ്പിക്കുന്നില്ലെ?, കെട്ടിച്ചുവിടുന്നില്ലെ? എന്ന് ആരും ചോദിക്കാറില്ല. ഈ ഒരു വിവേചനം കുട്ടികള് ചെറിയ പ്രായത്തില്‍ തന്നെ കേട്ടുതുടങ്ങാറുണ്ട്. എന്റെ ഓര്‍മ്മയില്‍ എനിക്ക് ആറോ ഏഴോ വയസുളളപ്പോഴാണ് വീട്ടില്‍ അമ്മയുടെ ഒരു സുഹൃത്ത് വന്നത്. ടീച്ചറാണ് അവര്’.

‘അവരോട് എന്റെ അമ്മ പറഞ്ഞു; ഇത് മോളുടെ റൂം, മോന്‌റെ റൂം മുകളിലാണെന്ന്’. അന്ന് ആ ആന്റി പറഞ്ഞു മോളുടെ റൂം ഇവിടെ അല്ലല്ലോ. അത് ചെന്ന് കയറുന്ന വീട്ടില്‍ അല്ലെ എന്ന്. എനിക്കതിന്‌റെ അര്‍ത്ഥം അന്ന് ശരിക്കും മനസിലായില്ല. പക്ഷേ എനിക്ക് വിഷമവും വേദനയുമൊക്കെ തോന്നി. എന്റെ വീടല്ലെ ഇത്. ഇവിടെ എനിക്ക് റൂമില്ലെ എന്ന് എനിക്ക് തോന്നി. എങ്കിലും ഞാന്‍ അമ്മയോട് ഞാന്‍ ഇതേ പറ്റി ചോദിച്ചു’,

‘അമ്മ അത് തമാശ മട്ടില്‍ കളഞ്ഞു എങ്കിലും എന്റെ മനസില്‍ ഇന്നും അത് കിടപ്പുണ്ട്. എന്റെ അച്ഛനും അമ്മയും എന്നോട് അങ്ങനെ പെരുമാറിയിട്ടില്ലെങ്കില്‍ പോലും പൊതുവെ നമ്മുടെ സമൂഹത്തിലെ കാഴ്ചപ്പാട് അങ്ങനെയാണ്. എത്ര വലിയ പുരോഗമന വാദിയായാലും പഴയ ചിന്താഗതിക്കാരാണെങ്കിലും ഈ ഒരു സെന്‌റന്‍സ് എല്ലാവരും ഉപയോഗിക്കും. പെണ്‍കുട്ടികളെ കെട്ടിച്ച് അയക്കുക, കല്യാണം കഴിച്ചുവിടുക തുടങ്ങിയ വാക്കുകള്‍ ദയവ് ചെയ്ത് ഇനി എങ്കിലും നമ്മുടെ മക്കളോട് ഉപയോഗിക്കാതിരിക്കുക’.

നമുക്ക് നമ്മളുടെ മക്കളെ ആണ്‍കുട്ടി ആയാലും, പെണ്‍കുട്ടി ആയാലും അവര്‍ പഠിച്ചു ഒരു ജോലി ഒക്കെ നേടി സ്വന്തം കാലില്‍ നില്‍ക്കാനായിട്ട് പ്രാപ്തരാക്കുക. അത്ര മാത്രമേ അച്ഛനും അമ്മയ്ക്കും ചെയ്യാനുളളൂ. അല്ലാതെ പെണ്‍കുട്ടിയെ കല്യാണം കഴിച്ച് അയക്കുമ്പോ അവര്‍ക്ക് കൊടുത്തയക്കാനായി സ്വര്‍ണമോ സ്വത്തോ അല്ല കരുതേണ്ടത്. ‘നോര്‍ത്ത് ഇന്ത്യയില്‍ തന്നെ പെണ്‍കുട്ടികള്‍ ജനിച്ചുവീഴുമ്പോള്‍ ‘അന്യന്റെ സ്വത്ത്’ എന്നാണ് പറയുന്നത്. സമയം ആകുന്ന വരെ നോക്കി വളര്‍ത്തും സമയം ആകുമ്പോള്‍ അങ്ങ് അയക്കും എന്നാണ് അവര്‍ പറയാറ്. മക്കളോട് നമ്മളുടെ മനോഭാവം അങ്ങനെയാവുമ്പോള്‍ തീര്‍ച്ചയായും അവര്‍ക്ക് ആ അവഗണന ഫീല്‍ ഉളളില്‍ ഉണ്ടാവും’. ‘, നടി പറയുന്നു

‘നമ്മുടെ നാട്ടില്‍ പശുക്കള്‍ പ്രസവിച്ചാല്‍ പശുക്കിടാവ് ആണെങ്കില്‍ അതിനെ വീട്ടില്‍ നിര്‍ത്തും. നേരെ മറിച്ച് അത് മൂരിക്കുട്ടന്‍ ആണെങ്കില്‍ ഒരു സമയം കഴിയുമ്പോള്‍ വില്‍ക്കും. മൂരികുട്ടി ആണെന്ന് അറിയുമ്പോള്‍ തന്നെ നമ്മള്‍ എന്താണ് തീരുമാനിക്കുന്നത്. അപ്പോ ആ ഒരു രീതിയില്‍ നമ്മള്‍ നമ്മുടെ പെണ്‍മക്കളെ കാണാതിരിക്കുക’, ശ്രീധന്യ വീഡിയോയില്‍ വ്യക്തമാക്കി.

അതേസമയം ശ്രീധന്യയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. നടി പറഞ്ഞ കാര്യങ്ങളെ വിമര്‍ശിച്ച് ചിലര്‍ എത്തി. ഇതിനെല്ലാം മറുപടിയായി ‘കല്യാണം കഴിക്കരുത് എന്നല്ല താന്‍ പറഞ്ഞതെന്നും, വേണ്ടവര്‍ കല്യാണം കഴിക്കട്ടെ എന്നാണെന്നും’ നടി പറഞ്ഞു. വീഡിയോ മുഴുവന്‍ കാണാതെ അഭിപ്രായം പറയുന്നവരോടായിട്ടാണ് ശ്രീധന്യ ഇക്കാര്യം പറഞ്ഞത്. ‘വേണ്ടവര്‍ കല്യാണം കഴിക്കട്ടെ, മക്കളെ കൊടുക്കല്‍ അല്ലെങ്കില്‍ അയക്കല്‍ മനോഭാവം നിര്‍ത്തിക്കൂടെ എന്നാണ് താന്‍ ചോദിച്ചതെന്നും നടി വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top