Connect with us

ദിവസം ഒരു നേരം കഴിക്കുന്ന ഒരു ഗുളികയ്ക്ക് 6000 രൂപയാണ് വില, ഇതേ ഗുളിക 3 നേരം കഴിക്കണം, ശരണ്യ കടന്നു പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ!; എന്നാല്‍ ആരോടെങ്കിലും പറയാനോ ഇനി സഹായം ചോദിക്കാനോ പറ്റാത്ത അവസ്ഥയാണ്, വീടു പോലും ചിലര്‍ വിവാദമാക്കുന്നു, സത്യാവസ്ഥ ഇതാണ്!

Malayalam

ദിവസം ഒരു നേരം കഴിക്കുന്ന ഒരു ഗുളികയ്ക്ക് 6000 രൂപയാണ് വില, ഇതേ ഗുളിക 3 നേരം കഴിക്കണം, ശരണ്യ കടന്നു പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ!; എന്നാല്‍ ആരോടെങ്കിലും പറയാനോ ഇനി സഹായം ചോദിക്കാനോ പറ്റാത്ത അവസ്ഥയാണ്, വീടു പോലും ചിലര്‍ വിവാദമാക്കുന്നു, സത്യാവസ്ഥ ഇതാണ്!

ദിവസം ഒരു നേരം കഴിക്കുന്ന ഒരു ഗുളികയ്ക്ക് 6000 രൂപയാണ് വില, ഇതേ ഗുളിക 3 നേരം കഴിക്കണം, ശരണ്യ കടന്നു പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ!; എന്നാല്‍ ആരോടെങ്കിലും പറയാനോ ഇനി സഹായം ചോദിക്കാനോ പറ്റാത്ത അവസ്ഥയാണ്, വീടു പോലും ചിലര്‍ വിവാദമാക്കുന്നു, സത്യാവസ്ഥ ഇതാണ്!

ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരു പോലെ സുപരിചിതയായ നടിയാണ് ശരണ്യ ശശി. ദീര്‍ഘനാളായി അഭിനയത്തില്‍ സജീവമല്ലെങ്കിലും വാര്‍ത്തകളിലൂടെ ശരണ്യ ഇടയ്ക്കിടെ പ്രേക്ഷകരിലേയ്ക്ക് എത്താറുണ്ട്. വര്‍ഷങ്ങളായി ട്യൂമര്‍ എന്ന വ്യാധിയോട് പോരാടുകയാണ് ശരണ്യ. പല പ്രാവശ്യം രോഗം ഭേദമായി തിരികെ എത്തിയപ്പോഴും വീണ്ടും വീണ്ടും രോഗം ശരണ്യയെ പിടിമുറുക്കുകയായിരുന്നു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസിക്കുന്നത്. ശരണ്യയുടെ സഹായത്തിന് ഒപ്പമുള്ളത് നടി സീമ ജി നായര്‍ ആണ്. സീമയാണ് പലപ്പോഴും ശരണ്യയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞ് രംഗത്തെത്താറുള്ളതും.

കഴിഞ്ഞ ദിവസം ശരണ്യയുടെ ആരോഗ്യ നിലയെ കുറിച്ച് പറഞ്ഞ് സീമ രംഗത്തെത്തിയിരുന്നു. 38 ദിവസമായി സ്വകാര്യ ആശുപത്രിയില്‍ തുടരുന്ന ശരണ്യയ്ക്ക് എന്ന് ആശുപത്രി വിടാം എന്ന കാര്യവും പറയാന്‍ പറ്റാത്ത സ്ഥിതിയാണ് എന്നാണ് സീമ പറഞ്ഞിരുന്നത്. ഇപ്പോഴിതാ ശരണ്യ കടനന്ു പോുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എന്നു പറയുകയാണ് സീമ ജി നായര്‍. ദിവസം ഒരു നേരം കഴിക്കുന്ന ഒരു ഗുളികയ്ക്ക് 6000 രൂപയാണ് വില, ഇതേ ഗുളിക 3 നേരം കഴിക്കണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ് ശരണ്യയും കുടുംബവും കടന്നുപോകുന്നത്.

എന്നാല്‍ ആരോടെങ്കിലും പറയാനോ ഇനി സഹായം ചോദിക്കാനോ പറ്റാത്ത അവസ്ഥയാണ്. വീടു വെച്ച സമയത്ത് പലരും 1400 സ്‌ക്വയര്‍ ഫീറ്റിന്റെ വീട് വേണമായിരുന്നോ എന്നൊക്കെ ചോദിച്ചു, അതിനു പിന്നിലെ സത്യാവസ്ഥ അറിയാത്തവരാണ് അങ്ങനെയൊക്കെ സംസാരിക്കുന്നത്. 900 സ്‌ക്വയര്‍ ഫീറ്റിന്റെ പ്ലാനാണ് തങ്ങള്‍ ചെയ്തത്,എന്നാല്‍ അമേരിക്കയില്‍ നിന്നും രണ്ടു പേര്‍ വിളിച്ച് അല്‍പം കൂടി സൗകര്യമുള്ള വീട് ആ കുട്ടിക്ക് വെച്ച് നല്‍കൂ എന്നാവശ്യപ്പെട്ടു, അതിനുള്ള സഹായം അവര്‍ നല്‍കാമെന്നും പറഞ്ഞു.

അങ്ങനെയാണ് വീടിന്റെ സൗകര്യം അല്‍പം കൂടി കൂട്ടിയത്. പക്ഷേ അതുപോലും ചര്‍ച്ചയാക്കുന്ന സാഹചര്യത്തില്‍ ഇനി ആരോടെങ്കിലും സഹായം ചോദിച്ചാല്‍ എനിക്കെതിരെയും ചിലരെങ്കിലും സംസാരിക്കും. അതുകൊണ്ട് പ്രാര്‍ത്ഥന വേണം,കരുതല്‍ വേണം എന്ന രീതിയിലൊക്കെയാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. അത് മനസ്സിലിക്കുന്ന നല്ല മനസ്സുകള്‍ കൂടെ ഉണ്ടാവും എന്നാണ് പ്രതീക്ഷ എന്നും സീമ പറയുന്നു.

മെയ് 23ാം തീയതിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡായിട്ട് ശരണ്യയെ പ്രവേശിപ്പിക്കുന്നത്. അഡ്മിറ്റ് ചെയ്ത് കഴിഞ്ഞ് അസുഖം വളരെ ഗുരുതരമായ സാഹചര്യത്തിലേക്ക് പോയി, വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയുമുണ്ടായി. വല്ലാത്ത ഗുരുതരസാഹചര്യമായിരുന്നു, വെന്റിലേറ്റര്‍ ഐസിയുവില്‍ നിരവധി ദിവസം കിടക്കുകയുണ്ടായി. 23-ാം തീയതി ആശുപതിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജൂണ്‍ 10-ാം തീയതിയാണ് കൊവിഡ് നെഗറ്റീവായത് എന്ന് സീമ പറഞ്ഞിരുന്നു.

അതിനുശേഷം റൂമിലെത്തിച്ചെങ്കിലും അന്ന് രാത്രി ഭയങ്കരമായി പനി കൂടിയ അവസ്ഥയായി. പോസ്റ്റ് കൊവിഡ് പനി ശക്തികൂടി, വീണ്ടും വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ആ സമയങ്ങള്‍ കടന്നുപോയത്. ഇതിന്റെയിടയില്‍ വായിലൂടെ ശ്വാസം കൊടുക്കുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാന്‍ കഴിയാത്ത അവസ്ഥയായി. അങ്ങനെ തൊണ്ടയിലൂടെ ട്രെക്യോസ്റ്റമി ചെയ്ത് ഓക്സിജന്‍ നല്‍കി. ഇതിന്റെയിടയില്‍ ന്യുമോണിയയും വന്നു. ഒരു രീതിയിലും കഫം പുറത്തേക്ക് ഇടീയ്ക്കാന്‍ കഴിയാതെ വലിച്ചെടുക്കേണ്ടി വന്നു. ഒന്നിനുപിറകെ ഒന്നായി ഓരോ രോഗങ്ങള്‍.

ശ്രീചിത്രയില്‍ സാമ്പത്തിക കാര്യങ്ങളില്‍ കുറച്ച് ആശ്വാസമുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൈയില്‍ നില്‍ക്കാന്‍ കഴിയാത്ത രീതിയിലുള്ള ചികിത്സാ ചിലവുകളാണ് വന്നിരിക്കുന്നത്. ഏകദേശം 36 ദിവസം കഴിഞ്ഞു ഇപ്പോള്‍ ഇവിടെയെത്തിയിട്ട്. ഊഹിക്കാമല്ലോ ചിലവുകള്‍, അവരുടെ സിസ്റ്റം അങ്ങനെയാണ്. കൊടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ചികിത്സ കൊടുക്കുന്നുണ്ട്. ന്യുമോണിയ വന്നു, കൊവിഡ് വന്നു, ഇപ്പോള്‍ ബെഡ് സോര്‍ വന്നു തുടങ്ങി.

രക്തത്തില്‍ ഇപ്പോള്‍ ഇന്‍ഫക്ഷന്‍ ഉണ്ട്, എന്താണ് പറയേണ്ടതെന്നറിയില്ല. ഓക്സിജന്‍ സപ്പോര്‍ട്ട് എപ്പോഴും വേണ്ടിവരും വീട്ടിലേക്ക് കൊണ്ടുവന്നാലും അത് വേണം. ഇതിനിടയില്‍ ഇന്നലെ കീമോ വീണ്ടും തുടങ്ങി. ഈ ആശുപത്രിയില്‍ തന്നെയാണ് ചെയ്യുന്നത്. ഇപ്പോള്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്താണ് ചെയ്യേണ്ടതെന്നറിയില്ല, കാല്‍ചുവട്ടിലെ മണ്ണുകള്‍ നീങ്ങുകയാണ്. എല്ലാവരുടേയും പ്രാര്‍ത്ഥന വേണം. ഇത്രയും അസുഖങ്ങള്‍ വന്നിട്ട് കൊവിഡിന് ശേഷവും ജീവിതത്തിലേക്ക് ശരണ്യ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഐസിയുവിലാണ്, ഇനിയെല്ലാം ഒരു ചോദ്യചിഹ്നമാണ്, എങ്ങനെ മുന്നോട്ടെന്ന് അറിയില്ല നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ ഇനിയും അറിയിക്കുമെന്നും സീമ പറഞ്ഞിരുന്നു.

2012ലാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയത്. ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകര്‍ന്ന ശരണ്യയെ സഹായിക്കാന്‍ പലരും മുന്നിട്ടെത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending