Malayalam
ജിയയെ ബ്ലോക്ക് ചെയ്ത് റിതു മന്ത്ര ? ; ജിയയുടെ വാക്കുകളിൽ അമ്പരന്ന് ആരാധകർ ;സ്വകാര്യ ചിത്രങ്ങൾക്ക് പിന്നിൽ മറ്റൊരു കഥ ; ഇനിയെങ്കിലും റിതു പ്രതികരിക്കണമെന്ന് ആരാധകർ !
ജിയയെ ബ്ലോക്ക് ചെയ്ത് റിതു മന്ത്ര ? ; ജിയയുടെ വാക്കുകളിൽ അമ്പരന്ന് ആരാധകർ ;സ്വകാര്യ ചിത്രങ്ങൾക്ക് പിന്നിൽ മറ്റൊരു കഥ ; ഇനിയെങ്കിലും റിതു പ്രതികരിക്കണമെന്ന് ആരാധകർ !
ബിഗ് ബോസ് മലയാളം സീസണ് 3ലെ ശ്രദ്ധേയ മത്സരാര്ഥികളില് ഒരാളായിരുന്നു റിതു മന്ത്ര. നടിയും മോഡലും ഗായികയുമായ റിതു അവസാന എട്ടില്‍ ഇടംപിടിച്ചിരിക്കുന്ന മത്സരാര്‍ഥി കൂടിയാണ്. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് മലയാളികള്‍ക്ക് റിതു സുപരിചിതയാവുന്നത്.
ചെറിയ കഥാപാത്രങ്ങളിലൂടെ റിതു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിസ് ഇന്ത്യ മത്സരത്തിലടക്കം പങ്കെടുത്തിട്ടുള്ള താരം ബിഗ് ബോസിലൂടെ ആരാധകരുടെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു . ഗ്രാന്‍ഡ് ഫിനാലെ നടത്തിയിട്ടില്ലെങ്കിലും റിതു വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
റിതുവിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റിതുവിന്റെ സുഹൃത്തും നടനും മോഡലുമായ ജിയ ഇറാനിയും. താനും റിതുവും പ്രണയത്തിലാണെന്ന് ജിയ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു . പിന്നാലെ റിതുവുമൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളടക്കം ജിയ പങ്കുവച്ചിരുന്നു. ഇതോടെയാണ് ജിയ ചര്‍ച്ചയായി മാറിയത്. എന്നാല്‍ തന്റെ പ്രണയത്തെ കുറിച്ച് റിതു തുറന്നു പറഞ്ഞിരുന്നില്ല. തനിക്കൊരാളോട് പ്രണയമുണ്ടെന്നും പുറത്ത് വന്നാല്‍ മാത്രമേ അതിന്റെ ഭാവിയെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്നുമായിരുന്നു റിതു പറഞ്ഞത്.
റിതു ജിയയെ പൂര്‍ണമായും അവഗണിക്കുകയാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആയിരുന്നു റിതുവിനൊപ്പമുള്ള ഫോട്ടോസ് ജിയ പങ്കുവെച്ചത്. ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളുടെ അടക്കമുള്ള ഫോട്ടോസ് വന്നതോടെ ആരാധകർക്കിടയിലും ആശയക്കുഴപ്പമുണ്ടായി . വൈകാതെ താന്‍ വിവാഹമോചിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണെന്ന് ജിയ വെളിപ്പെടുത്തി. നാല് വര്‍ഷത്തിന് മുകളിലായി റിതുവുമായി പ്രണയത്തിലാണെന്നും കരിയറിന് പ്രധാന്യം കൊടുക്കുന്നത് കൊണ്ട് ഉടനെ വിവാഹം ഉണ്ടാവില്ലെന്നും ഒരു അഭിമുഖത്തില്‍ ജിയ തുറന്ന് പറഞ്ഞു.
ബിഗ് ബോസിന്റെ അവസാന എപ്പിസോഡുകളില്‍ തനിക്കൊരു പ്രണയമുണ്ടെന്ന് റിതുവും പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ ചോദ്യത്തിന് ഉത്തരം പറയുമ്പോഴായിരുന്നിത്. പുറത്തിറങ്ങി ചെല്ലുമ്പോള്‍ അതവിടെ ഉണ്ടാവുമോ എന്ന കാര്യത്തില്‍ തനിക്കൊരു ഉറപ്പുമില്ലെന്ന് റിതു പറഞ്ഞെങ്കിലും ആളാരാണെന്ന് വ്യക്തമാക്കിയില്ല. മാത്രമല്ല ജിയയുമായി അടുപ്പത്തിലാണോ എന്ന ആരാധകരുടെ ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരം നല്‍കിയിട്ടുമില്ല. മത്സരശേഷം ജിയയുമായി നേരിട്ട് കണ്ടിട്ടില്ലെന്നാണ് അറിയുന്നത്.
അതേ സമയം സോഷ്യല്‍ മീഡിയയില്‍ ജിയയെ റിതു ബ്ലോക്ക് ചെയ്തതെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. മുന്‍പ് അണ്‍ഫോളോ ചെയ്യുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോളത് ബ്ലോക്ക് ചെയ്തെന്നുമാണ് അറിയുന്നത്. എന്നാല്‍ റിതുവിന്റെ ഫോട്ടോസ് പിന്നെയും ജിയ പോസ്റ്റ് ചെയ്യുന്നുണ്ട്. ഏറ്റവുമൊടുവില്‍ റിതുവിന്റെ ഫോട്ടോ ബാക്ക്ഗ്രൗണ്ടില്‍ നല്‍കിയൊരു പാട്ടും കൊടുത്താണ് താരം എത്തിയത്.
പ്രണയത്തെ കുറിച്ച് ജിയ വെളിപ്പെടുത്തിയിട്ടും റിതുവിന്റെ മൗനം എന്തിനാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിഗ് ബോസിന്റെ വോട്ടിങ്ങ് കഴിഞ്ഞ സ്ഥിതിയ്ക്ക് പ്രണയത്തെ കുറിച്ച് മനസ് തുറന്നൂടേ എന്ന ചോദ്യം ഉയര്‍ന്ന് വരുന്നുണ്ട്. ‘തല്കാലം വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നാണ് ബിഗ് ബോസ് ഷോ തീരുന്നതിന് മുന്‍പ് ജിയ നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
റിതു ആഗ്രഹിച്ചത് പോലെ അവളുടെ കരിയര്‍ ഉയരട്ടെ. അതിന് ശേഷമായിരിക്കും വിവാഹം. അല്ലാതെ തിടുക്കപ്പെട്ട് വിവാഹത്തിലേക്ക് പോകുന്നത് എന്റെ സ്വാര്‍ഥതയാകും. അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അവള് കല്യാണത്തിന് തയ്യാറാകുമ്പോള്‍ മതി വിവാഹമെന്നാണ് തീരുമാനം. ഞങ്ങള്‍ ജീവിതം പരസ്പരം പങ്കുവെക്കാന്‍ തീരുമാനിച്ചതാണ്. അതില്‍ ഇനി യാതൊരു മാറ്റവും ഉണ്ടാവില്ല. വര്‍ഷങ്ങളായി റിതുവിന് എന്നെയും എനിക്ക് റിതുവിനെ നന്നായി അറിയാം എന്നും മുന്‍പ് ജിയ ഇറാനി സൂചിപ്പിച്ചിരുന്നു.
about rithu manthra
