Connect with us

ആദ്യം പേടിയായിരുന്നു ഇപ്പോഴത് മാറി ; സൂരജിന്റെ പുതിയ കഥാപാത്രം എത്തുന്നു മക്കളെ ; ഭ്രാന്തെന്ന് പറഞ്ഞവരോട് ഇത് വെറും ഭ്രാന്തല്ലന്ന് സൂരജ് സൺ !

Malayalam

ആദ്യം പേടിയായിരുന്നു ഇപ്പോഴത് മാറി ; സൂരജിന്റെ പുതിയ കഥാപാത്രം എത്തുന്നു മക്കളെ ; ഭ്രാന്തെന്ന് പറഞ്ഞവരോട് ഇത് വെറും ഭ്രാന്തല്ലന്ന് സൂരജ് സൺ !

ആദ്യം പേടിയായിരുന്നു ഇപ്പോഴത് മാറി ; സൂരജിന്റെ പുതിയ കഥാപാത്രം എത്തുന്നു മക്കളെ ; ഭ്രാന്തെന്ന് പറഞ്ഞവരോട് ഇത് വെറും ഭ്രാന്തല്ലന്ന് സൂരജ് സൺ !

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് സൺ. പ്രേക്ഷാകരുടെ പ്രിയപ്പെട്ട ദേവയായി മാറാൻ സൂരജിന് അധികം കാലമൊന്നും വേണ്ടിവന്നില്ല.

അമ്മൂമ്മമാരും അമ്മമാരും മാത്രമല്ല യുവതലമുറയും ഈ നായകനെ വരവേല്‍ക്കുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെ മോട്ടിവേഷന്‍ വീഡിയോയുമായും സൂരജ് എത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് സൂരജ് പങ്കുവെക്കുന്ന വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്. പാടാത്ത പൈങ്കിളിയില്‍ നിന്നും സൂരജ് മാറിയപ്പോള്‍ നിരാശ പങ്കുവെച്ച് ആരാധകരെത്തിയിരുന്നു. ആരോഗ്യപ്രശ്‌നത്തെത്തുടർന്നാണ് സൂരജ് പിന്മാറിയതെങ്കിലും എല്ലാം ഭേദമായി ഉടനെ വരണേ എന്നാണ് ആരാധകർ പറയുന്നത്.

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ് ആദ്യമായി മിനിസ്ക്രീനിലെത്തുന്നത്. ഇനി
ആരോഗ്യപ്രശ്‌നങ്ങൾ കൊണ്ട് നടൻ അഭിനയം ഉപേക്ഷിക്കുമോ എന്നാണ് ഇപ്പോൾ പലരും ചോദിക്കുന്നത്. ഇത്രയാധികം കഴിവുള്ള വ്യക്തിയ്ക്ക് നല്ല അവസരങ്ങൾ കിട്ടുമെന്നും ബിഗ് സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു എന്നൊക്കെ ആരാധകർ പറയുമ്പോൾ സൂരജ് അഭിനയം നിർത്തുമോ എന്ന സംശയമാണ് ആരാധകരെ അലട്ടുന്നത്. എന്നാൽ ഇതിന് മറുപടി നൽകി ഞെട്ടിച്ചിരിക്കുകയാണ് സൂരജ്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.നടന്റെ വാക്കുകൾ ഇങ്ങനെ…

പലരും എന്നോട് ചോദിക്കുന്നുണ്ട് അഭിനയമൊക്കെ നിർത്തിയോ, ഇനി അഭിനയിക്കുന്നില്ലേ,നിന്റെ ഭ്രാന്ത് അവസാനിച്ചോ എന്നൊക്കെ. എന്റെ ജീവിതത്തിലെ പകുതി ഭാഗവും അഭിനയത്തിൽ നിൽക്കാൻ വേണ്ടി മാറ്റിവെച്ചു. പിന്നെ എന്റെ മുഴുവൻ ജീവനും സമയവും അഭിനയരംഗത്ത് നിൽക്കണമെന്നുള്ള എന്റെ തീരുമാനം ഞാൻ ഒരിക്കലും മാറ്റില്ല. എന്റെ മരണം വരെ അതിനൊരുമാറ്റവും ഉണ്ടാകില്ല. ആദ്യം ഒരു സംശയം ഉണ്ടായിരുന്നു. അഭിനയത്തിനോടുള്ള ഭ്രാന്ത് എല്ലാവർക്കും ഉണ്ടാകും. ഇത് വെറും ഭ്രാന്താണോ എന്ന്. അല്ലെന്ന പിന്നെ എനിക്ക് മനസ്സിലായി.

കണ്ട സ്വപ്നങ്ങളൊന്നും കളയാൻ ഞാൻ ഒരിക്കലും തയ്യാറല്ല. ജീവിക്കുന്നെങ്കിൽ അത് അഭിനയ മേഖലയിലായിരിക്കും . മരിക്കുന്നതും അഭിനയമേഖലയിൽ നിന്നുകൊണ്ടായിരിക്കും. അല്ലാതെ മറ്റൊന്നിലേയ്ക്ക് പോകാൻ ഞാൻ തയ്യാറല്ല. പോവുകയുമില്ല. ഇപ്പോഴുള്ള എനന്റെ ഈ സാഹചര്യം പലതും പഠിക്കാനും മനസ്സിലാക്കാനുമുള്ള സമയമാണ്. ആ സമയം ഞാൻ വളരെ നല്ല രീതിയിൽ ഉപയോഗിച്ചു. ഇത് അല്ലെങ്കിൽ മറ്റൊരു വേദിയിൽ ഞാൻ വരും.

തുടക്കത്തിൽ നിങ്ങൾ എന്നെ സ്വീകരിക്കുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. എന്നാൽ അതെനിക്ക് മാറി. അതിന് ശേഷം എനിക്ക് ഈ മേഖലയിൽ നിൽക്കാൻ കഴിയുമെന്നും, നിങ്ങളുടെ സ്നേഹവും വിശ്വാസും എപ്പോഴും ഉണ്ടാകുമെന്നുള്ള ഉറച്ച വിശ്വാസമുള്ളടത്തോളം കാലം ഞാൻ സ്വപ്നം കണ്ടയിടത്ത് ഞാൻ എത്തും. ഇത് ഉറച്ച തീരുമാനമാണെന്നും സൂരജ് പറയുന്നു. പലരും പറഞ്ഞിട്ടുണ്ട് മറ്റൊരു ഫീൽഡ് നോക്കാൻ. ഇതിലും മോശമായ അവസരത്തിൽ പോലും ഞാൻ അങ്ങനെ ചെയ്തിട്ടില്ല.

ഇപ്പോഴുള്ള സാഹചര്യം ഒരുപാട് അറിവ് തന്നു. ഒരുപാട് പേരെ പഠിക്കാൻ സാധിച്ചു. മനുഷ്യരെ മനസ്സിലാക്കാൻ സാധിച്ചു. അങ്ങനെ നിരവധി അനുഭവങ്ങൾ കിട്ടി. നാളെ ഒരാൾക്ക് പറഞ്ഞു കൊടുക്കാൻ വലിയ സ്റ്റോറിയുണ്ട്. ആരെങ്കിലും നാളെ എന്റെ വഴിയെ സഞ്ചരിക്കുമ്പോൾ എനിക്ക് പറഞ്ഞു കൊടുക്കാം ഇതേ അവസ്ഥ ആയിരിക്കുമെന്ന്.

ഇപ്പോൾ പിന്നോട്ട് പോയാൽ ഞാൻ ഇത്രയും കാലം പറഞ്ഞതൊക്കെ ഫേക്ക് ആണെന്ന് പറയും.ഞാൻ ലക്ഷ്യത്തിലെത്താതെ പിന്നോട്ട് പോയാൽ പിന്നെ എനിക്ക് മറ്റൊരാളെ മോട്ടിവേറ്റ് ചെയ്യാൻ സാധിക്കില്ല. അതേസമയം ഞാൻ ലക്ഷ്യത്തിൽ എത്തിയാൽ നിങ്ങളെ മോട്ടിവേറ്റ് ചെയ്യാൻ സാധിക്കും. എന്നെ സ്നേഹിക്കുന്നവരോടും ഞാൻ അഭിനയിച്ച് കാണണം എന്ന് ആഗ്രഹിക്കുന്നവരോടും ഞാൻ മറ്റൊരു വേദിയിൽ വരും. ഇന്ന് അല്ല നാളെ ഉറപ്പാണ്.

about sooraj sun

Continue Reading

More in Malayalam

Trending

Recent

To Top