Malayalam
കുടുങ്ങി മക്കളെ… കിടിലം തൂത്തുവാരി ആളെപ്പൊക്കി ; ഉമ്മയെ ചീത്തവിളിച്ചത് മുതൽ നന്മമരം വരെ; ഇടയിലുള്ളത് അതിലും ഭീകരം ; സ്വന്തം പേജ് ശുദ്ധികലശം ചെയ്ത് കിടിലം!
കുടുങ്ങി മക്കളെ… കിടിലം തൂത്തുവാരി ആളെപ്പൊക്കി ; ഉമ്മയെ ചീത്തവിളിച്ചത് മുതൽ നന്മമരം വരെ; ഇടയിലുള്ളത് അതിലും ഭീകരം ; സ്വന്തം പേജ് ശുദ്ധികലശം ചെയ്ത് കിടിലം!
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തനായ മത്സാര്‍ത്ഥിയായിരുന്നു കിടിലം ഫിറോസ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്നേയും കുടുംബത്തേയുമൊക്കെ അധിക്ഷേപിക്കുന്നവരെ കുറിച്ചുള്ള ഫിറോസിന്റെ കുറിപ്പ് വൈറലായി മാറുകയാണ്. മൂന്നു വിഭാഗക്കാരെ പറ്റിയാണ് ഫിറോസ് കുറിപ്പില്‍ പറയുന്നത്. അത്രമേല്‍ പ്രിയപ്പെട്ടവരേ ,മൂന്നു വിഭാഗക്കാരെ പറ്റിയാണ് ഈ പോസ്റ്റ് എന്നു പറഞ്ഞാണ് ഫിറോസ് കുറിപ്പ് തുടങ്ങുന്നത്. തുടര്‍ന്ന് വായിക്കാം.
ഒന്നാമത്തേത്, കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറി വിളി പോസ്റ്റുചെയ്യുന്ന ഒരുപാട് ID കള്‍ ഈ പേജില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടു !എത്രയോ വര്‍ഷങ്ങളായി സ്ത്രീകളും കുട്ടികളും,നിലവാരമുള്ള നാലു ലക്ഷത്തിലധികം സുഹൃത്തുക്കളും ഫോളോ ചെയ്യുന്ന പേജ് ആയതിനാല്‍ അസഭ്യമായ കമന്റുകള്‍ നീക്കം ചെയ്യാന്‍ അഡ്മിന്‍സ് ശ്രദ്ധിക്കാറുണ്ട് .ഇതിനൊരു ഒടുക്കം വേണമല്ലോ .അതുകൊണ്ടു കഴിഞ്ഞ ഒരാഴ്ചക്കാലമായി കുറെയേറെ ഫേക്ക് ഐഡികളുടെയും ,അല്ലാത്ത ചുരുക്കം ചില ID കളുടെയും പുറകേ സഞ്ചരിച്ചു നോക്കി .
BIGG BOSS ആണ് എല്ലാവരുടെയും വിഷയം. ഫേക്ക് ഐഡി ഉണ്ടാക്കി തെറിപ്പാട്ടുമായി നടന്ന തിരുവനന്തപുരം ജില്ലയിലെ 5 പേരെ കണ്ടെത്തി ! മറ്റു ജില്ലകളിലുള്ള 18 പേരുടെ വിലാസവും contact നമ്പറും ശേഖരിക്കുകയും ചെയ്തു .തീരെ തരം താണ രീതിയില്‍ പ്രതികരിച്ചവരും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുമായ 7 പേര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ കേസ് നല്‍കുകയും ചെയ്തുവെന്ന് ഫിറോസ് പറയുന്നു.
പതിവായി തെറിവിളിയുമായി വരുന്ന സ്ഥിരം ഫേക്കുകള്‍ ഉണ്ട്.അതില്‍ മൂന്നുപേരുടെ contact നമ്പര്‍ കണ്ടെത്തി വിലാസം ശേഖരിച്ചു വീടുകളില്‍ പോയി സംസാരിച്ചു .അന്ധമായ ഫാന്‍ ഫെെറ്റ് ആണെന്ന് മനസ്സിലാക്കിയതിനാല്‍ അവരുടെ രക്ഷിതാക്കളോടും ,ഒരാളുടെ കുടുംബത്തിനോടും മാന്യമായി സംസാരിച്ചു പിരിഞ്ഞു .നിയമനടപടികളുടെ പിറകേ പോകേണ്ട കാര്യമുണ്ടെന്നും തോന്നിയില്ല .സ്വാഭാവികമായും ബിഗ്ഗ് ബോസ്സ് പോലെ ഒരു ഷോയില്‍ പങ്കെടുക്കുമ്പോഴുള്ള വിഷയമാണെന്ന് മനസിലാക്കാനുള്ള പക്വതയും മനോനിലയും എനിക്കുണ്ട് താനും . ഷോ കഴിഞ്ഞു ഒരുമാസമായിട്ടും തെറിവിളിയുമായി നടക്കുന്ന മറ്റ് ഫേക്കുകളോട് ഒന്നേയുള്ളു പറയാന്‍ .
നിങ്ങളാരാധിക്കുന്ന ബിഗ്ബോസ്സ് കണ്ടെസ്റ്റന്റ് ആരായാലും ആ വ്യക്തിയും ഞാനും നല്ല സുഹൃത്തുക്കളാണ് .അത് 19 സഹമത്സരാര്‍ഥികളില്‍ ആരായാലും സൗഹൃദം സൂക്ഷിക്കുന്നവരാണ് ഞങ്ങള്‍ .ഞങ്ങള്‍ക്ക് പരസ്പരം ഇല്ലാത്ത വിഷയത്തിന് ഇങ്ങനെ കുരുപൊട്ടി ഫേക്ക് ഐഡി ഉണ്ടാക്കി നടക്കുമ്പോള്‍ നിങ്ങളുടെ സമയം നഷ്ടമാകും എന്നതല്ലാതെ മറ്റൊരു പ്രയോജനവും ഇല്ല .
മാത്രമല്ല ഫേക്ക് ഐഡികള്‍ കൃത്യമായി നിരീക്ഷിക്കാനുള്ള നിയമസംവിധാനത്തെക്കുറിച്ചും റേഡിയോ ബോധവത്കരണം നടത്താറുള്ളതുകൊണ്ടുതന്നെ നിങ്ങളെ എനിക്ക് നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കഴിയും .നഷ്ടം ഏത് അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് തന്നെയായിരിക്കും. രണ്ടാമത്തെകൂട്ടര്‍ സ്വന്തം ID കളില്‍ നിന്നുവന്നു വിമര്‍ശനം എന്നപേരില്‍ വായില്‍തോന്നിയത് പറയുന്നവരാണ് .അവരോടു ദേഷ്യമേയില്ല .
സ്വന്തം ഐഡന്റിറ്റിയില്‍ നിന്ന് സ്വന്തം നിലവാരത്തില്‍ നിന്നാണ് അവര്‍ സംസാരിക്കുന്നതെന്ന് മനസിലാക്കുന്നു .BIGG BOSS കഴിഞ്ഞിട്ട് മാസം ഒന്നായി ! അതില്‍ പങ്കെടുത്ത ഒരു കണ്‍ടെസ്റ്റന്റ് എന്നനിലയില്‍ നിങ്ങള്‍ക്കറിയാത്തതും ,ഒരിക്കലും അറിയാനിടയില്ലാത്തതുമായ എത്രയോ കാര്യങ്ങളുണ്ട് എന്ന് വിവരമുള്ളവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളു .ഓരോ മത്സരാര്‍ഥികളെയും ഇഷ്ടപ്പെടുന്നവര്‍ അവര്‍ക്കെതിരെ നില്‍ക്കുന്നവരോട് പ്രകടിപ്പിക്കുന്ന അസഹിഷ്ണുത എന്നതിനപ്പുറം ഞാനിത് കാണുന്നുമില്ല.
എന്നിരുന്നാലും ഒന്ന് രണ്ടുപേരോട് അവരുടെ ഭാഷയിലുണ്ടായ പ്രശ്‌നങ്ങള്‍ വച്ചൊന്നു അന്വേഷിച്ചു നോക്കി .ഒരാള്‍ പ്രവാസി വ്യവസായി ! എന്നെ തല്ലണം കൊല്ലണം എന്നൊക്കെയാണ് ആവശ്യം ! പ്രൊഫൈല്‍ ചുമ്മാ ഒന്നോടിച്ചപ്പോള്‍ ആളുടെ ലൈക് ലിസ്റ്റൊക്കെ ലൈംഗിക ദാരിദ്ര്യത്തിന്റെ കുത്തൊഴുക്ക് എന്നാല്‍ ഹജ്ജിനു പോയ പ്രൊഫൈല്‍ പിക്ചര്‍ ഇടാന്‍ മറന്നിട്ടുമില്ല .മറ്റൊരാള്‍ ആലപ്പുഴക്കാരനായ ഇപ്പോള്‍ ഡല്‍ഹിയില്‍ താമസിക്കുന്ന ഒരു ചെറുപ്പക്കാരന്‍. യൂട്യുബിലും സോഷ്യല്‍ മീഡിയയിലും മാത്രമാണത്രെ അയാള്‍ ബിഗ്ബോസ്സ് കണ്ടത്.
ഈ മത്സരത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. അകത്തു തമ്മില്‍ മത്സരിക്കുന്നവരേക്കാള്‍ വീറാണു പുറത്തെ പല യൂ ട്യൂബ് ചാനലുകളും തമ്മില്‍ .എതിരാളിയെ എത്രമേല്‍ മോശമാക്കാമോ അത്രമേല്‍ അവരതു ചെയ്യും അത് വിശ്വസിച്ചൊരുപാടുപേര് വായില്‍ തോന്നിയത് പറയുകയും ചെയ്യും.മറ്റൊരാളെ തപ്പിയെടുത്തപ്പോള്‍ ബാലരാമപുരം കാരനായ ഒരു രാഷ്ട്രീയക്കാരനാണ്.എന്റെ രാഷ്ട്രീയമായിരുന്നു അയാളുടെ വിഷയം മതമില്ല എന്നതും ,കുഞ്ഞുങ്ങളെ മതമില്ലാത്തവരാക്കി വളര്‍ത്തുന്നതുമൊക്കെ വിമര്‍ശിക്കുന്നവരുടെ പതിവ് ആയുധങ്ങളാണ് .ഒന്നും ചെയ്യാനില്ല . ഞാനിതാണ്. നിങ്ങള്‍ എന്നെകുറിച്ചു എന്ത് കരുതുന്നുവോ അത് നിങ്ങളുടെ ചിന്താ ശേഷിയാണ്. നിങ്ങളുടെ നിലവാരമാണ്. നിങ്ങളുടെ മാത്രം കണ്ണടയിലാണ് നിങ്ങളുടെ കാഴ്ച്ച. അത് നല്ലതു പറയുന്നവര്‍ക്കും അതേ.
ഇനി മൂന്നാമത്തെ വിഭാഗമാണ് !അവരുടെ വിഷയം ചാരിറ്റി തട്ടിപ്പ് ,കുഴല്‍പ്പണം കടത്തല്‍ ,ലൗ ജിഹാദ് ,നെന്മമരം തുടങ്ങിയ വിഷയങ്ങളാണ്. പൊന്നു ചങ്ങാതിമാരെ ,നിങ്ങളൂഹിക്കും പോലെ വേറൊരുപണിയുമില്ലാതെ നാട്ടുകാരോട് കാശു മേടിച്ചു സഹായം ചെയ്യുന്ന ഒരാളല്ല ഞാന്‍ .അറിയാത്തതുകൊണ്ടാണ്.എനിക്കൊരു ജോലിയുണ്ട് .അതിനൊരു ശമ്പളമുണ്ട് .
അതിലെനിക്കും എന്റെ കുടുംബത്തിനും ഉള്ള ചിലവ് കഴിച്ചുള്ളതുക ഞാന്‍ പഠിപ്പിക്കുന്ന ,പരിരക്ഷിക്കുന്ന ചിലര്‍ക്ക് അവകാശപ്പെട്ടതാണ് .അതല്ലാതെ ഞാന്‍ വഴി സഹായം ചെയ്യണം എന്നാഗ്രഹമുള്ളവര്‍ക്കുപോലും നേരിട്ട് അതിനുള്ള വഴി തുറന്നുകൊടുക്കലാണ് ചെയ്യാറ് .ഇതിനെയാണ് നിങ്ങള്‍ വിമര്‍ശിക്കുന്നതെങ്കില്‍ നമുക്കതൊരു വിഷയമല്ലപ്പ.
പിന്നെ ലൗ ജിഹാദ് എന്നത് എന്റെ വിവാഹത്തെകുറിച്ചാണ്. കെട്ടിയവള്‍ അവളുടെ മത വിശ്വാസമെന്താണോ അതില്‍ 17 കൊല്ലങ്ങളായുണ്ട്. ഇനി നെന്മമരം എന്ന പ്രതിഭാസം .അത് നിങ്ങള്‍ പറഞ്ഞാലും ഇല്ലെങ്കിലും ഉമ്മ പകര്‍ന്നുതന്ന നല്ലപാഠങ്ങള്‍ ഉണ്ട് ! തുടരും ! മരണം വരെയും ഇതിപ്പോ പറയാനുള്ള കാരണം, മിണ്ടാതിരുന്നപ്പോള്‍ തലയില്‍ കയറി കൊത്തിക്കൊത്തി ഉമ്മയെയൊക്കെ ചീത്തപറയുന്ന അവസ്ഥയായി !ആളെ കിട്ടി. സൈബര്‍സെല്ലിലേക്ക് പരാതിയും നല്‍കി .വീട്ടഡ്രസ് കിട്ടി. നാളെ പോയി കാണുന്നുമുണ്ട് ..
ഏറ്റവും ഇഷ്ടമായത് അയാള്‍ ബിഗ്ഗ്ബോസിൽ കൂടെ മത്സരിച്ച ഒരാളുടെയും ഫാനല്ല !
‘കിടിലം’ എന്ന് ഞാന്‍ എന്നെ വിളിക്കുന്നത് കൊണ്ടുള്ള ഈര്‍ഷ്യയും ദേഷ്യവുമാണത്രെ അയാളെന്റെ വൃദ്ധയായ പെറ്റുമ്മയെ പറയാന്‍ കാരണം. പ്രിയയപെട്ടവരെ, കഴിഞ്ഞ 15 വര്‍ഷമായി 92.7 BIG FM റേഡിയോയില്‍ എന്റെ തൂലികാ നാമമാണത് . റേഡിയോ പരിപാടികളുടെ അവതരണവുമായി ബന്ധപ്പെട്ട് എനിക്ക് ഒന്നുരണ്ടു ലിംകാ റെക്കോര്‍ഡുകള്‍ കിട്ടിയ ശേഷം ശ്രോതാക്കളും അങ്ങിനെ വിളിച്ചു തുടങ്ങി .അല്ലാതെ ഞാന്‍ കിടിലം ഫിറോസെന്ന് പറഞ്ഞു നടക്കുന്നുമില്ല .വിളിപ്പേരാണത് .ചിലര്‍ ഇഷ്ടത്തോടെയും ചിലര്‍ സ്‌നേഹത്തോടെയും വിളിക്കുന്ന പേര് .
അതില്‍ നിങ്ങളെന്തിനാണ് അസ്വസ്ഥരാകുന്നത് ? പേര് എന്റെയല്ലേ? നിങ്ങളുടെ മനഃസമാധാനത്തെ അത് ബാധിക്കാത്തിടത്തോളം നിങ്ങളെന്തിന് അസഹിഷ്ണുത കാട്ടണം? നല്ലത് പറഞ്ഞോളൂ മോശവും പറഞ്ഞോളൂ. നിങ്ങളുടെ നിലവാരത്തിനും സംസ്‌കാരത്തിനും അനുസരിച്ചു പെരുമാറിക്കോളു. പരാതിയില്ല. ബഹുമാനം ഉണ്ട് താനും. പക്ഷേ വീട്ടിലിരിക്കുന്നവരെ പറഞ്ഞു രസിക്കരുത് . ക്ഷമിക്കാന്‍ പറ്റില്ല.അതുകൊണ്ടാണ്. എല്ലാവര്‍ക്കും നല്ലതുണ്ടാകട്ടെ. പ്രകാശം പരക്കട്ടെയെന്ന് പറഞ്ഞ് ഫിറോസ് കുറിപ്പ് അവസാനിപ്പിക്കുന്നു.
ABOUT KIDILAM FIROZ
