എന്നും എന്തെങ്കിലും ഒക്കെ പഠിച്ചുകൊണ്ടിരിക്കുക; ഈ സമയം അതിനുവേണ്ടി വിനിയോഗിക്കുക ; പ്രചോദനമാകുന്ന വാക്കുകളും പുത്തൻ സിനിമാ വിശേഷങ്ങളുമായി സംഗീത സംവിധായകൻ രാഹുൽ രാജ്
എന്നും എന്തെങ്കിലും ഒക്കെ പഠിച്ചുകൊണ്ടിരിക്കുക; ഈ സമയം അതിനുവേണ്ടി വിനിയോഗിക്കുക ; പ്രചോദനമാകുന്ന വാക്കുകളും പുത്തൻ സിനിമാ വിശേഷങ്ങളുമായി സംഗീത സംവിധായകൻ രാഹുൽ രാജ്
എന്നും എന്തെങ്കിലും ഒക്കെ പഠിച്ചുകൊണ്ടിരിക്കുക; ഈ സമയം അതിനുവേണ്ടി വിനിയോഗിക്കുക ; പ്രചോദനമാകുന്ന വാക്കുകളും പുത്തൻ സിനിമാ വിശേഷങ്ങളുമായി സംഗീത സംവിധായകൻ രാഹുൽ രാജ്
വാസ്കോ ഡ ഗാമ, പുലരുമോ രാവുഴിയുമോ, ഹേമന്തമെൻ, ലൈലാകമേ, ഒരേ നിലാ, നസ്രേത്തിൻ നാട്ടിലേ തുടങ്ങി നിരവധി മനോഹരമായ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചുകൊണ്ട് സംഗീത പ്രേമികള്‍ക്ക് പ്രിയങ്കരനായി മാറിയ സംഗീത സംവിധായകനാണ് രാഹുൽ രാജ്.
ഇപ്പോഴിതാ കൊറോണയ്ക്കിടയിലും പുതുതായി ഓരോന്ന് പഠിച്ച് സ്വയം പുതുക്കുന്നതിനെ കുറിച്ച് പറയുകയാണ് രാഹുൽ രാജ്. ബഡി ടാക്സ് എന്ന യൂട്യൂബ് ചാനലിലെ മ്യൂസിക് ദർബാർ എന്ന പ്രത്യേക പരുപാടിയിൽ സംസാരിക്കവെയാണ് രാഹുൽ പ്രചോദനാത്മകമായ വാക്കുകളുമായി എത്തിയത്.
രാഹുലിന്റെ വാക്കുകൾ ഇങ്ങനെ, ” ഒരു അപ്ഡേഷൻ അതായത് പുതുക്കൽ എന്നുള്ളതില്ലങ്കിൽ ഒരു സമയം കഴിയുമ്പോൾ നമ്മളൊരിടത്ത് പോയി മുട്ടി നിൽക്കും. ഒരു ദിവസം രാവിലെ പെട്ടന്ന് ക്രിയാത്മകമായ ആശയം ഒന്നും വരണമെന്നില്ല. പതിവായി ഒരേ കാര്യം തന്നെ ചെയ്യുകയാണെങ്കിൽ നമ്മൾക്കത് അവർത്തനമാനും. അപ്പോൾ പുതുമയുള്ളൊരു ചിന്ത ഉണ്ടാകണമെന്നില്ല.
അതേസമയം, പുതിയ ഒരു കാര്യം പഠിക്കുമ്പോൾ നമ്മൾ പുതുക്കപ്പെടുകയും അത് പാട്ടിന്റെ പുതിയ രചനയിലേക്ക് നയിക്കുകയും ചെയ്യും. അതിനാണ് പഠനം ഉപകരിക്കപ്പെടുക. എല്ലാ ദിവസവും സാധ്യമെങ്കിൽ പുതുതായി എന്തെങ്കിലും ഒന്ന് പഠിക്കുക. പാട്ടിന്റെ കാര്യത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനെ കുറിച്ചും രാഹുൽ പറഞ്ഞു.
മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ രാഹുൽ രാജ് സംഗീതം നൽകിയ പാട്ടുകളുമായി പുറത്തിറങ്ങിയ ചിത്രം. പ്രീസ്റ്റിൽ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. പ്രിയദർശനും മോഹൻലാലും ഒരുമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ആണ് രാഹുൽ രാജിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...