Connect with us

ഞങ്ങള്‍ എല്ലാ വര്‍ഷവും സിനിമകള്‍ ചെയ്യുകയോ, എല്ലാ ആഴ്ച്ചയും കാണുകയും ഒന്നും ചെയ്തിരുന്നില്ല, പക്ഷെ എനിക്ക് ഭയങ്കരമായ വിശ്വാസമുള്ള വ്യക്തിയായിരുന്നു സച്ചി; തന്നെ ഏറ്റവും കൂടുതല്‍ വേട്ടയാടുന്ന വേദന അതാണ്, തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

Malayalam

നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച്, അകാലത്തില്‍ വിട പറഞ്ഞ സംവിധായകനും എഴുത്തുകാരനുമാണ് സച്ചി. പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായ അയ്യപ്പനും കോശിയുമാണ് അവസാനമായി പുറത്തിറങ്ങിയ സച്ചിയുടെ സിനിമ. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സച്ചി ഇനിയില്ലെന്ന സത്യമാണ് തന്നെ ഏറ്റവും കൂടുതല്‍ വേട്ടയാടുന്ന വേദന എന്ന് പറയുകയാണ് പൃഥ്വിരാജ്.

‘സച്ചി മരിച്ചപ്പോള്‍ എനിക്ക് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇടണമെന്ന് ഉണ്ടായിരുന്നില്ല. സച്ചിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുമ്പോഴെല്ലാം ഞാന്‍ ആശുപത്രിയില്‍ ഉണ്ട്. അതുകൊണ്ട് ഒരുപാട് പേര് എന്നെ വിളിച്ചാണ് സച്ചിയുടെ വിവരം ചോദിച്ചിരുന്നത്. ആ കോളുകള്‍ നിര്‍ത്താന്‍ വേണ്ടി ഞാന്‍ ആദ്യം പോസ്റ്റ് ചെയ്തത് സച്ചി മരിച്ചു എന്നാണ്. വേറെ ഒന്നും എഴുതിയിരുന്നില്ല ആ പോസ്റ്റില്‍. അതിന് അപ്പുറേത്തേക്ക് ഒന്നും എഴുതണം എന്ന് എനിക്ക് തോന്നിയിരുന്നില്ല.

പക്ഷെ മീഡിയയില്‍ നിന്നും ഒരുപാട് പേര്‍ എന്നെ വിളിച്ചു പ്രതികരണം അറിയാന്‍ വേണ്ടി. വോയിസ് ബൈറ്റ് തരുമോ എന്നൊക്കെ ചോദിച്ച്. അങ്ങനെയാണ് എനിക്ക് പറയാനുള്ളത് ഫേസ്ബുക്കില്‍ എഴുതാം എന്ന് തീരുമാനിച്ചത്. വൈകാരികമല്ലാത്ത രീതിയില്‍ രണ്ട് വാക്ക് എഴുതാനാണ് ഞാന്‍ തീരുമാനിച്ചത്. പക്ഷെ എഴുതി തുടങ്ങിയപ്പോള്‍ അത് മറ്റൊരു രീതിയിലായി. അങ്ങനെയാണ് ആ കുറിപ്പ് ഞാന്‍ പങ്കുവെച്ചത്.

ആളുകള്‍ ചിന്തിക്കുന്നത് പോലെ ഞങ്ങള്‍ എല്ലാ വര്‍ഷവും സിനിമകള്‍ ചെയ്യുകയോ, എല്ലാ ആഴ്ച്ചയും കാണുകയും ഒന്നും ചെയ്തിരുന്നില്ല. പക്ഷെ എനിക്ക് ഭയങ്കരമായ വിശ്വാസമുള്ള വ്യക്തിയായിരുന്നു സച്ചി. സച്ചിക്ക് എന്നോടും ആ വിശ്വാസമുണ്ടായിരുന്നു. സച്ചിയുടെ എല്ലാ സിനിമകളിലും ഞാനായിരുന്നു ആദ്യം മനസില്‍ വന്നിരുന്ന നടന്‍. പക്ഷെ പല കാരണങ്ങള്‍ കൊണ്ട് എല്ലാ സിനിമകളും ചെയ്തില്ല. ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ബന്ധം സിനിമ എന്നതായിരുന്നില്ല.

എഴുത്തിന്റെ സൂപ്പര്‍ സ്റ്റാറായ സച്ചിക്ക് ഞാന്‍ ഇല്ലാതെയും സിനിമകള്‍ ചെയ്യാം. എനിക്കും അങ്ങനെ തന്നെ. എനിക്ക് അറിയില്ല സച്ചിയുമായുള്ള ബന്ധം എങ്ങിനെ വാക്കുകളിലൂടെ പറയണമെന്ന്. പക്ഷെ ഈ രണ്ട് ദശാബ്ദത്തിനിടയ്ക്ക് സച്ചിയെ പോലെ ഒരു ബന്ധം എനിക്ക് മറ്റാരുമായും ഉണ്ടായിട്ടില്ല. എനിക്ക് അറിയാം സച്ചിയെ ഓര്‍ത്തിരിക്കാന്‍ നിരവധി സിനിമകള്‍ ഇതിനോടകം ഉണ്ടായിക്കഴിഞ്ഞു എന്ന്. പക്ഷെ സച്ചി ഇനിയില്ല എന്ന സത്യമാണ് വലിയ വേദന’ എന്നും പൃഥ്വിരാജ് പറഞ്ഞു.

More in Malayalam

Trending

Recent

To Top