ദുല്‍ഖറിന് എന്നോട് എപ്പോഴും പരാതിയാണ്, എന്നോട് മിണ്ടാതെ അദ്ദേഹത്തോട് മിണ്ടുന്നു: മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ നോ പറഞ്ഞാല്‍ മിക്ക സംവിധായകരും തന്റെ അടുത്തേക്കാണ് വരുന്നത് ; വെളിപ്പെടുത്തലുമായി പൃഥ്വിരാജ് !

മലയാള സിനിമയിൽ നായകനായും സംവിധായകനായും നിർമ്മാതാവായും കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ എന്ന വലിയ താരത്തെ നായകനാക്കി ആദ്യ സിനിമ തന്നെ മെഗാ ഹിറ്റാക്കി മാറ്റിയ പൃഥ്വി രണ്ടാം സിനിമയും മോഹന്‍ലാലിനെ വച്ചാണ് ചെയ്യുന്നത് എന്നത് പൃഥ്വിരാജ് എന്ന താരത്തിന്റെ വളര്‍ച്ചയുടെ തെളിവാണ്.
അതേസമയം മലയാള സിനിമയിലെ യുവതാരങ്ങളുമായും പൃഥ്വിരാജ് വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെ കുറിച്ച് പൃഥ്വിരാജ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദുല്‍ഖര്‍ തനിക്കെതിരെ ഉയര്ത്താറുള്ളൊരു പരാതിയെ കുറിച്ച് പൃഥ്വിരാജ് മനസ് തുറന്നിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസ് തുറന്നത്.
ചിലപ്പോള്‍ ഞാന്‍ ദുല്‍ഖറിന്റെ വീട്ടില്‍ പോകും ബിരിയാണി കഴിക്കാന്‍. അവന്റെ അമ്മയാണ് ഈ ലോകത്തിലെ ഏറ്റവും രുചികരമായ ബിരിയാണിയുണ്ടാക്കുന്നത്. അവന് പറയുന്നത്, ഞാന്‍ വന്ന് നേരെ മമ്മൂക്കയുടെ കൂടെ പോയിരിക്കുമെന്നാണ്. നമ്മള് ഒരുമിച്ചിരുന്ന് സംസാരിക്കാറില്ലെന്നും നിങ്ങളെപ്പോഴും അദ്ദേഹത്തോടൊപ്പമാണ് സംസാരിക്കുന്നതെന്നുമാണ് ദുല്‍ഖര്‍ പറയാറുള്ളത്. അദ്ദേഹത്തോട് സംസാരിക്കാന്‍ ഒരുപാടുണ്ട്. ഒരു നടനെന്ന നിലയില്‍ ദുല്‍ഖറിനേക്കാള്‍ മമ്മൂക്കയ്ക്കാണ് എന്നിലേതിന് സമാനമായ കാര്യങ്ങള്‍ പറയാനുണ്ടാവുക.
നായകനായി തന്നെ സിനിമകള്‍ ലഭിച്ചത് ഭാഗ്യം കൊണ്ടാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. ആ ഭാഗ്യം തന്റെ ശരീരമാണെന്നും താരം പറയുന്നു. മലയാളത്തിലെ വലിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ നോ പറഞ്ഞാല്‍ മിക്ക സംവിധായകരും തന്റെ അടുത്തേക്കായിരുന്നു വന്നിരുന്നത്. അതിന് കാരണം തന്റെ ശരീരമായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. മാസ് ചിത്രങ്ങള്‍ക്ക് വേണ്ട രൂപമാണ് തന്റേതെന്നും അതാണ് തനിക്ക് ഗുണം ചെയ്തതെന്നും നടന് പറയുന്നു. അതുകൊണ്ട് തനിക്ക് എപ്പോഴും നായകനായി അഭിനയിക്കാനുള്ള സിനിമകളുണ്ടായിരുന്നുവെന്നും താരം പറയുന്നു.
അതേസമയം പൃഥ്വിരാജ് നായകനായ കോള്‍ഡ് കേസ് റിലീസിന് തയ്യാറെടുക്കുകയാണ്. തനു ബലാക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി ബാലന് ആണ് നായിക. ജൂണ്‍ 30ന് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും കാക്കിയണിയുന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...