Connect with us

ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രി ഐസിയുവിലായിരുന്നപ്പോൾ ഡബ്ല്യൂസിസിയില്‍ നിന്ന് ഒരെണ്ണം തിരിഞ്ഞു നോക്കിയിട്ടില്ല; വിമര്‍ശനവുമായി സാന്ദ്ര തോമസ്

Malayalam

ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രി ഐസിയുവിലായിരുന്നപ്പോൾ ഡബ്ല്യൂസിസിയില്‍ നിന്ന് ഒരെണ്ണം തിരിഞ്ഞു നോക്കിയിട്ടില്ല; വിമര്‍ശനവുമായി സാന്ദ്ര തോമസ്

ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രി ഐസിയുവിലായിരുന്നപ്പോൾ ഡബ്ല്യൂസിസിയില്‍ നിന്ന് ഒരെണ്ണം തിരിഞ്ഞു നോക്കിയിട്ടില്ല; വിമര്‍ശനവുമായി സാന്ദ്ര തോമസ്

വനിത സംഘടനയായ ഡബ്ല്യൂസിസിക്കെതിരെ വിമര്‍ശനവുമായി സാന്ദ്ര തോമസ്. ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രി ഐസിയുവില്‍ കിടന്നിട്ട് ഡബ്ല്യൂസിസിയില്‍ നിന്ന് ഒരെണ്ണം തിരിഞ്ഞു നോക്കിയിട്ടില്ല. മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ വിളിച്ചതില്‍ സന്തോഷമുണ്ടെന്ന് സാന്ദ്ര പറയുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നടക്കം നിരവധി പേർ തന്നെ വിളിച്ച് ആരോഗ്യനില അന്വേഷിച്ചെന്നും സാന്ദ്ര യൂട്യൂബ് ലൈവിൽ വ്യക്തമാക്കി.

ഒരാഴ്ചയായി വീട്ടില്‍ പപ്പയ്ക്ക് പനി ഉണ്ടായിരുന്നു. മരുന്ന് കഴിച്ച് ശരിയായി. അത്ര സീരിയസായി എടുത്തില്ല. പിന്നെയും രോഗം വന്നു. അടുത്തുള്ള ആശുപത്രിയില്‍ കാണിച്ചു. പപ്പയ്ക്ക് രോഗം കുറയാന്‍ തുടങ്ങി. അങ്ങനെ കളിച്ച് ചിരിച്ച് ഞങ്ങളൊക്കെ വീട്ടിലെത്തി. പക്ഷേ പിന്നാലെ മമ്മിക്കും പനി തുടങ്ങി. മമ്മി വീഴാന്‍ തുടങ്ങി. പിറ്റേ ദിവസം രാവിലെ എനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റാതെയായി. ഒരാഴ്ച ഞാനും മമ്മിയും പാരസെറ്റമോളില്‍ തന്നെ നിന്നു. പിള്ളേരെ അടുപ്പിച്ചില്ല. അപ്പോഴേക്കും പപ്പ ഓക്കെയായിരുന്നു. പപ്പയാണ് ആ സമയത്ത് പിള്ളേരെ നോക്കിയിരുന്നത്.

നാല് ദിവസം ഞങ്ങള്‍ അങ്ങനെ വീട്ടിലായിരുന്നു. ഓരോദിവസം കഴിയുംതോറും എന്റെ അവസ്ഥ മോശമായി. ഒരുദിവസം, ഇങ്ങനെ എപ്പോഴും കിടക്കാതെ എണീറ്റുവന്നു ചായകുടിക്കാന്‍ എന്നോട് പപ്പയും മമ്മിയും പറഞ്ഞു. അങ്ങനെ രാവിലെ ചായകുടിക്കാന്‍ ഡൈനിങ് ടേബിളിന്റെ അടുത്തെത്തി. പെട്ടെന്ന് തലകറങ്ങി. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റത് മാത്രമേ ഓര്‍മയുള്ളു. പിന്നെ ഞാന്‍ ഡൈനിങ് ടേബിളിന്റെ അടിയില്‍ കിടക്കുന്ന അവസ്ഥയില്‍ ആയിരുന്നു.

എഴുന്നേല്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പപ്പ എന്റെ മുഖത്തേയ്ക്ക് വെള്ളം ഒഴിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. ചെറിയൊരു ബോധം വന്നപ്പോള്‍ മനസിലായി ഞാന്‍ നിലത്താണെന്ന്. മുഖം മുഴുവന്‍ കോടി പോയി. ഞരമ്പ് വലിഞ്ഞു മുറുകി ഇരിക്കുന്നത് മാറാന്‍ അഞ്ചു ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നു. പപ്പയും മമ്മിയും ശരിക്കും പേടിച്ചുപോയി.

ഹോസ്പിറ്റലില്‍ വിളിച്ചു ചോദിച്ചപ്പോള്‍ ബെഡ് ഒഴിവില്ല. കോവിഡ് രോഗികള്‍ക്കാണ് മുന്‍ഗണന എന്ന് പറഞ്ഞു. എന്തായാലും ഹോസ്പിറ്റലില്‍ പോയി നോക്കാമെന്ന് മമ്മി പറഞ്ഞു. പിന്നെ വേഗം ആശുപത്രിയില്‍ എത്തി. അവിടെ കാഷ്വാലിറ്റിയിലേക്കാണ് നേരെ എത്തിച്ചത്. പപ്പയെ നോക്കിയ അതേ ഡോക്ടര്‍ തന്നെ ആയിരുന്നു പരിശോധിക്കാനെത്തിയത്. എഴുന്നേറ്റിരിക്കാന്‍ ഡോക്ടര്‍ പറഞ്ഞതേ ഓര്‍മയുള്ളു. പിന്നെ ആകെ ബഹളം ആയിരുന്നു. ഡോക്ടര്‍മാര്‍ നാല് വഴിക്ക് ഓടുന്നു.

പെട്ടെന്ന് തന്നെ ഡോക്ടര്‍മാര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവില്‍ മരണത്തിനോട് മല്ലിടുന്ന ആളുകളെയാണ് അവിടെ കാണാന്‍ കഴിഞ്ഞത്. അപ്പോള്‍ എനിക്കും ടെന്‍ഷന്‍ ആയി. അതിനിടയ്ക്ക് ഉറങ്ങിക്കൊണ്ടിരിക്കവേ അറ്റാക്ക് വരുന്നത് പോലെ വേദന വന്നു. ശരിക്കും പാനിക്ക് ആയിപ്പോയി. എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു. അടുത്തു നില്‍ക്കുന്ന നഴ്‌സുമാരെ വിളിക്കാന്‍ കൈ പൊങ്ങുന്നുപോലും ഉണ്ടായിരുന്നില്ല. നെഞ്ചില്‍ ഒരു കോടാലി കൊണ്ട് വെട്ടിയാല്‍ എങ്ങനെയിരിക്കും. അങ്ങനെ ഒരു ഫീല്‍ ആയിരുന്നു ആ സമയത്ത്. വിശദീകരിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള വേദന. അതിന് ശേഷം കടുത്ത തലവേദനയും ഉണ്ടായി. തല വെട്ടിക്കളയാന്‍ വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള വേദന.

പ്രതീക്ഷിക്കാത്ത ഒരുപാട് പേര്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. മമ്മൂക്കയെപ്പോലുള്ള ആളുകള്‍ കൃത്യമായി വിവരങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു. അതൊക്കെ നമുക്കും വലിയ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്കുവേണ്ടി എല്ലാവരും പ്രസംഗിക്കുന്നുണ്ട്, നമുക്ക് ഡബ്യുസിസി ഉണ്ട്. ഒരാഴ്ച ഇവിടെ ഐസിയുവില്‍ കിടന്നിട്ട് സ്ത്രീജനം ഒരെണ്ണം തിരിഞ്ഞുനോക്കിയിട്ടില്ല. അതേസമയം പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ ഉളള എല്ലാ നിര്‍മാതാക്കളും വിളിച്ച് അന്വേഷിച്ചെന്നും സാന്ദ്ര പറയുന്നു

More in Malayalam

Trending

Recent

To Top