TV Shows
പ്രതീക്ഷ നൽകി മുഖ്യമന്ത്രി ഫിനാലെ ആ ദിവസം? അണിയറയിൽ ഒരുങ്ങുന്നു ആ ദിവസത്തിലേക്ക്…….ഏറ്റെടുത്ത് ബിഗ്‌ബോസ് അണിയറ പ്രവർത്തകർ
പ്രതീക്ഷ നൽകി മുഖ്യമന്ത്രി ഫിനാലെ ആ ദിവസം? അണിയറയിൽ ഒരുങ്ങുന്നു ആ ദിവസത്തിലേക്ക്…….ഏറ്റെടുത്ത് ബിഗ്‌ബോസ് അണിയറ പ്രവർത്തകർ
സോഷ്യൽ മീഡിയയിലും മോളിവുഡ് സിനിമാ കോളങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ചാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രുവരി 14 ന് ആരംഭിച്ച ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മറ്റ് രണ്ട് ബിഗ് ബോസ് സീസണിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി പുതുമുഖങ്ങളും ഷോയിൽ ഉണ്ടായിരുന്നു.
മലയാളം ബിഗ് ബോസ് ഒന്നാം സീസണ്‍ മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളു…. രണ്ടാം സീസണ്‍ കൊവിഡിന്റെ തുടക്കത്തിൽ അവസാനിച്ചു. മൂന്നാമതും കൊവിഡ് ലോക്ഡൗണ്‍ കാരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയാണ് ചെയ്തത്.
കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഷോ നിർത്തി വയ്ക്കുന്നത്. 95ാം ദിവസമായിരുന്നു ബിഗ് ബോസ് നിർത്തി വെച്ചത്. ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് മേയ് പത്തൊന്‍പതിനാണ് പോലീസും മറ്റും ബിഗ് ബോസ് സെറ്റിലെത്തി മത്സരാര്‍ഥികളെ അടക്കം മാറ്റുന്നത്. തൊട്ട് അടുത്ത ദിവസം തന്നെ മത്സരാർഥികളെ നാട്ടിലേയ്ക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമായിരുന്നു ഫിനാലെയെ കുറിച്ച് പ്രഖ്യാപിച്ചത്. ഇതിനായി ഒരാഴ്ചത്തെ വോട്ടിങ്ങും നടത്തിയിരുന്നു. പ്രേക്ഷകർ സജീവമായി വോട്ടിങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നിട്ടും ഗ്രാന്‍ഡ് ഫിനാലെ എന്നാണെന്നുള്ള യാതൊരു വിവരവുമില്ല. കാത്തിരിപ്പിനൊടുവില്‍ അവതാരകനായ മോഹന്‍ലാല്‍ രംഗത്ത് വന്നു. ഫിനാലെ ഉണ്ടാവുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. അതെന്നാണെന്ന് വ്യക്തമല്ലെങ്കിലും വൈകാതെ ഉണ്ടാവുമെന്ന സൂചനകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്.
കേരളത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫിനാലെയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. മിനിമം ആളുകളുമായി ടിവി പരിപാടികളുടെ ഇന്‍ഡോര്‍ ഷൂട്ടിങ്ങ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വളരെ കുറച്ച് ആളുകളുടെ സാന്നിധ്യത്തില്‍ നടത്താമെന്നാണ് ഫാന്‍സ് ഗ്രൂപ്പുകാര്‍ വ്യക്തമാക്കുന്നത്.
കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ സിനിമ- സീരിയൽ ചിത്രീകരണങ്ങൾ കേരളത്തിലും നിർത്തിവെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോവിഡ് മാണ്ഡങ്ങൾ പാലിച്ച് മുഖ്യമന്ധ്രി ചിത്രീകരണത്തിന് അനുമതി നൽകിയതോടെ സിനിമ- സീരിയൽ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്
വോട്ടിങ്ങ് കഴിഞ്ഞതിന് പിന്നാലെ തന്നെ നിരവധി അനൗദ്യോഗിക വോട്ടിങ്ങ് റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നടൻ മണിക്കുട്ടന്റെ പേരാണ് വിന്നറായി കേൾക്കുന്നത്. ഷോ നടക്കുമ്പോൾ തന്നെ നടന് കൈനിറയെ ആരാധകർ പുറത്തുണ്ടായിരുന്നു. രണ്ടാം സ്ഥാനത്ത് സായിയുടെ പേരും മൂന്നാം സ്ഥാനത്ത് ഡിംപലിന്റെ പേരുമാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ കേൾക്കുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ ഫിനാലെ വരെ കാത്തിരിക്കണം.
