Connect with us

രഞ്ജിനിയെ തെറി വിളി, ഹിമയുടെ കഴുത്തിൽ കുത്തിപിടി! ബിബി വീട്ടിൽ അന്ന് സംഭവിച്ചത്! ഊച്ചാളിത്തരം എടുക്കല്ലേന്ന് സാബു

TV Shows

രഞ്ജിനിയെ തെറി വിളി, ഹിമയുടെ കഴുത്തിൽ കുത്തിപിടി! ബിബി വീട്ടിൽ അന്ന് സംഭവിച്ചത്! ഊച്ചാളിത്തരം എടുക്കല്ലേന്ന് സാബു

രഞ്ജിനിയെ തെറി വിളി, ഹിമയുടെ കഴുത്തിൽ കുത്തിപിടി! ബിബി വീട്ടിൽ അന്ന് സംഭവിച്ചത്! ഊച്ചാളിത്തരം എടുക്കല്ലേന്ന് സാബു

ബിഗ് ബോസ് ഒന്നാം സീസണിലെ ടൈറ്റില്‍ വിന്നറായിരുന്നു സാബു മോന്‍ അബ്ദുസമദ്. സാബുമോന്‍ അബ്ദുസമദ് എന്നാണ് പേരെങ്കിലും അടുത്ത കാലം വരെ ‘തരികിട സാബു’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്തായാലും അത് സ്വഭാവത്തിന്റെ പേരില്‍ ആയിരുന്നില്ല, അവതരിപ്പിച്ചിരുന്ന ഒരു പരിപാടിയുടെ പേരില്‍ ആയിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ വലിയ വിവാദത്തിലായിരുന്നു സാബു മോന്‍. അങ്ങനെയിരിക്കവേയാണ് ബിഗ് ബോസ് മലയാളം സീസണ്‍ വണിലെ മത്സരാര്‍ത്ഥിയാകാനുള്ള അവസരം സാബുമോന് ലഭിക്കുന്നത്. തുടക്കത്തില്‍ സാബുമോന്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും പ്രവൃത്തികളും ഒക്കെ തന്നെ ആയിരുന്നു കാരണം. സാമൂഹ്യ മാധ്യമങ്ങളിലും അത്തരം ചില പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരിലായിരുന്നു സാബുമോനെതിരെ പരാതി ഉയര്‍ന്നിരുന്നത്.

വിവാദങ്ങള്‍ക്ക് പണ്ടുമുതലേ പഞ്ഞമില്ലാത്ത ആളാണ് സാബുമോന്‍.സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി സംവദിക്കുകയാണ് താരമിപ്പോള്‍. ക്ലബ്ബ് ഹൗസിലൂടെ പല വിഷയങ്ങളെ കുറിച്ചും ഇതിനകം സംസാരിച്ച് കഴിഞ്ഞു.

ബിഗ് ബോസിനുള്ളില്‍ വെച്ച് സാബു, ഹിമ ശങ്കറിന്റെ കഴുത്തിന് കുത്തി പിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലെത്തിയ ഹിമ പുറത്തായ ശേഷം വീണ്ടും തിരികെ പ്രവേശിച്ചു. എന്നിട്ടും പുറത്ത് നടന്ന കാര്യം പറഞ്ഞതോടെ എലിമിനേറ്റ് ആവുകയാണ് ചെയ്തത്. ഹിമയുമായിട്ടുള്ള പ്രശ്‌നവും രഞ്ജിനി ഹരിദാസിനെ തെറി വിളിച്ചതുമൊക്കെ സാബുവിനുള്ള സ്ത്രീവിരുദ്ധതയാണെന്ന് ഒരു ആരാധകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടി കൊടുത്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് സാബു.

സീസണ്‍ ഒന്നില്‍ സാബുമോന്‍ കുറച്ച് സ്ത്രീ വിരുദ്ധത പ്രകടിപ്പിച്ചില്ലേ. പിന്നീട് നിങ്ങളുടെ ആര്‍മി തന്നെ സീസണ്‍ 2 വിലെ രജിത് കുമാറിനെയും സീസണ്‍ മൂന്നില്‍ വന്ന സജ്‌ന-ഫിറോസിനെയും സപ്പോര്‍ട്ട് ചെയ്തില്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സാബുമോന്‍.

‘ഹിമയോട് എന്ത് സ്ത്രീവിരുദ്ധതയാണ് ഞാന്‍ ചെയ്തത്. അതിനൊരു ക്ലാരിഫിക്കേഷന്‍ വേണം. എന്നെ സ്‌പ്രേ കുപ്പി വെച്ച് അടിച്ചിരുന്നു. എന്റെ ദേഹം നോവുകയാണെങ്കില്‍ ലോകത്തെ ഏത് മനുഷ്യനെ ആണെങ്കിലും ഇടിച്ച് ഞാന്‍ ശരിയാക്കി കളയും. അതില്‍ ഒരു സംശയവുമില്ല. ഇടിച്ച് തറയിലിടാന്‍ പറ്റാത്തത് കൊണ്ടുള്ള എന്റെ യാദൃശ്ചികമായ പ്രതികരണമാണിത്. അതാണോ സ്ത്രീവിരുദ്ധത. എന്റെ ശരീരത്തിന് എതിരെ ആക്രമിക്കുന്നത് പ്രതിരോധിക്കുന്നതാണോ സ്ത്രീവിരുദ്ധത എന്ന് സാബുമോന്‍ ചോദിക്കുന്നു. സ്ത്രീ എന്നല്ല ഏത് പുരുഷനാണെങ്കിലും എന്റെ ശരീരത്തേക്ക് കടന്ന് കയറിയാല്‍ കുരവള്ളി പൊട്ടിച്ച് കളയും. ഇപ്പോള്‍ ഞാന്‍ നടന്ന് പോകുമ്പോള്‍ ഒരു പുലിയാണ് ദേഹത്തേക്ക് ചാടുന്നതെങ്കില്‍ അതിനെതിരെയും പോരാടും.

അതൊന്നും എനിക്ക് വിഷയമല്ല. എന്റെ ശരീരത്ത് തൊട്ടതിനാണ് ഞാന്‍ തിരിച്ച് കൊടുത്തത്. ഒരു മനുഷ്യനെന്ന നിലയില്‍ നമ്മള്‍ പ്രതികരിക്കും. അതെങ്ങനെയാണ് സ്ത്രീ വിരുദ്ധത ആവുന്നത്. അതിനകത്ത് എങ്ങനെയാണ് ലിംഗസമത്വം ഇല്ലാതെയാകുന്നത്. ഈ പബ്ലിക് പ്ലാറ്റ് ഫോമില്‍ ഞാന്‍ കാണിച്ച സ്ത്രീവിരുദ്ധത എന്താണെന്ന് തുറന്ന് കാണിക്കൂ. രഞ്ജിനി ഹരിദാസിനെ ഞാന്‍ തെറി വിളിച്ചെന്നും നിങ്ങള്‍ പറഞ്ഞു. എന്ത് തെറിയാണ് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ മറുപടിയില്ല. ഹിമയുടെ കൊങ്ങയ്ക്ക് കുത്തി പിടിച്ചിരുന്നു. കണ്ണൂരുള്ള ചേച്ചിയെ ചീത്ത വിളിച്ചു, കലാഭവന്‍ മണിയെ വിഷം കൊടുത്ത് കൊന്നായിരുന്നു ആ ഊച്ചാളിത്തരം കൊണ്ട് ഇങ്ങോട്ട് വരരുത്. തുടങ്ങി തനിക്ക് നേരെ വന്ന ആരോപണങ്ങള്‍ക്കെല്ലാം കുറിക്ക് കൊള്ളുന്ന മറുപടികളാണ് സാബുമോന്‍ നല്‍കിയിരിക്കുന്നത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top