Malayalam
പാർട്ടി ക്ലാസ്സ് എടുക്കാൻ ആളില്ലാത്തതുകൊണ്ടായിരിക്കാം എംസി ജോസഫൈൻ ആ സ്ഥാനത്ത് തുടരുന്നത് ; അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയായതുകൊണ്ട് ഇപ്പോൾ ഒന്നും പറയുന്നില്ല’; എം സി ജോസഫൈനെതിരെ ഹരീഷ് പേരടി
പാർട്ടി ക്ലാസ്സ് എടുക്കാൻ ആളില്ലാത്തതുകൊണ്ടായിരിക്കാം എംസി ജോസഫൈൻ ആ സ്ഥാനത്ത് തുടരുന്നത് ; അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയായതുകൊണ്ട് ഇപ്പോൾ ഒന്നും പറയുന്നില്ല’; എം സി ജോസഫൈനെതിരെ ഹരീഷ് പേരടി
ഗാര്‍ഹിക പീഡന വിവരം അറിയിക്കാന്‍ വനിതാ കമ്മീഷനെ ബന്ധപ്പെട്ട യുവതിയോട് ക്ഷുഭിതയായി വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. വ്യക്തികളുടെ സ്വഭാവരൂപീകരണത്തിൽ പാർട്ടിക്ക് പ്രത്യേകിച്ച് ഒരു പങ്കുമില്ലെന്ന് തനിക്ക് മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ക്ലാസ്സ് എടുക്കാൻ ആളില്ലാത്തതുകൊണ്ടായിരിക്കാം എംസി ജോസഫൈൻ ആ സ്ഥാനത്ത് തുടരുന്നത് എന്നും അദ്ദേഹം പറഞ്ഞു . ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
ഹരീഷ് പേരടിയുടെ വാക്കുകൾ:
ലോകം മുഴുവൻ അംഗീകരിച്ച ശൈലജ ടീച്ചർ, മറ്റേയാളെ പറ്റി അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയായതുകൊണ്ട് ഞാൻ ഇപ്പോൾ ഒന്നും പറയുന്നില്ല (പറയാനുള്ളത് പണ്ടേ പറഞ്ഞിട്ടുമുണ്ട്). ഒരു കാര്യം മനസ്സിലായി. വ്യക്തികളുടെ സ്വഭാവരൂപികരണത്തിൽ പാർട്ടിക്ക് പ്രത്യേകിച്ച് ഒരു പങ്കുമില്ലെന്ന്.
പാർട്ടി നേതാക്കൻമാരെല്ലാം സ്വന്തം ആരോഗ്യം വർദ്ധിപ്പിക്കാൻ യോഗാക്ലാസ്സിൽ പോകുന്നതുകൊണ്ട്,ചിലപ്പോൾ പാർട്ടി ക്ലാസ്സ് എടുക്കാൻ ആളില്ലാത്തതുകൊണ്ടായിരിക്കാം. എന്തായാലെന്താ നമുക്ക് 99 സീറ്റില്ലെ… ജനാധിപത്യം സിന്ദാബാദ്… 5 വർഷം സിന്ദാബാദ്.
ഒരു ന്യൂസ് ചാനൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു എറണാകുളം സ്വദേശി ലെബിനക്ക് എംസി ജോസഫൈനില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ ലെബിനയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി.
പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നും എംസി ജോസഫൈന് പ്രതികരിച്ചു.
തുടർന്ന് സംഭവം വിവാദമായതിനെ തുടർന്ന് എംസി ജോസഫൈൻ മാപ്പപേക്ഷയും നടത്തി. സംസാര മധ്യേ ആ സഹോദരി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഒരു അമ്മയുടെ സ്വാതന്ത്ര്വത്തോടെയാണ് പെണ്‍കുട്ടിയോട് പെണ്‍കുട്ടിയോട് സംസാരിച്ചത്. വാക്കുകള്‍ മുറിവേല്‍പ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്ന് ജോസഫൈന് പറഞ്ഞു.
about hareesh peradi
