Connect with us

എമ്പുരാൻ എത്തിപ്പോയി… പൃഥ്വിരാജായിരുന്നു ആദ്യം പ്രവചിച്ചത് ; കൊവിഡിൽ അത് പെട്ടന്ന് സംഭവിച്ചു ; സിനിമയിലെ എല്ലാ വിശേഷങ്ങളും ഇവിടെയുണ്ട് !

Malayalam

എമ്പുരാൻ എത്തിപ്പോയി… പൃഥ്വിരാജായിരുന്നു ആദ്യം പ്രവചിച്ചത് ; കൊവിഡിൽ അത് പെട്ടന്ന് സംഭവിച്ചു ; സിനിമയിലെ എല്ലാ വിശേഷങ്ങളും ഇവിടെയുണ്ട് !

എമ്പുരാൻ എത്തിപ്പോയി… പൃഥ്വിരാജായിരുന്നു ആദ്യം പ്രവചിച്ചത് ; കൊവിഡിൽ അത് പെട്ടന്ന് സംഭവിച്ചു ; സിനിമയിലെ എല്ലാ വിശേഷങ്ങളും ഇവിടെയുണ്ട് !

സുകുമാരൻ എന്ന അച്ഛനെപ്പോലെ തന്നെ മലയാള സിനിമയിലെ വിപ്ലവകാരിയാണ് പൃഥ്വിരാജ് സുകുമാരനും. മലയാളികൾ ഏറെ ആദരവോടെ ഏറ്റെടുത്ത പ്രിത്വിയുടെ സിനിമകൾക്കെല്ലാം ആരാധകരേറെയാണ്. ഒരു വിനോദം എന്ന രീതിയിൽ കണ്ടവസാനിപ്പിക്കാനുള്ളതല്ല സിനിമ എന്നത് പൃഥ്വിയുടെ പല സിനിമകളിലും വ്യക്തമാകും.

മോഹന്‍ലാലെന്ന സൂപ്പര്‍ താരത്തെ, അദ്ദേഹത്തിന്റെ സ്റ്റാര്‍ഡത്തെ ഉപയോഗപ്പെടുത്തി പൃഥ്വിരാജ് സംവിധാനം നിർവഹിച്ച ചിത്രമായിരുന്നു ‘ലൂസിഫര്‍’. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായ്കുമാര്‍, തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരന്നപ്പോൾ ചിത്രം വലിയ ഹൈപ്പിലായിരുന്നു റിലീസായത്. പ്രതീക്ഷ തെറ്റിക്കാതെ പുത്തൻ ആശയങ്ങളും മാസ്മരിക രംഗങ്ങളും കോർത്തിണക്കി ലൂസിഫർ വമ്പൻ വിജയവുമായിരുന്നു.

അന്ന് തൊട്ടുള്ള ആരാധകരുടെ ചോദ്യമായിരുന്നു ലൂസിഫറിന്റെ രണ്ടാം ഭാഗം. പിന്നങ്ങോട്ട് ചിത്രത്തെ കുറിച്ച് എന്നും ഗോപസ്സിപ്പുകൾ പരന്നു. രണ്ടാം ഭാഗത്തിൽ മമ്മൂട്ടി എത്തുമെന്നുൾപ്പടെ നിരവധി സംസാരങ്ങളാണ് ചിത്രങ്ങൾക്ക് പിന്നാലെയുണ്ടായത്. ലൂസിഫറിന്റെ തുടർ ഭാഗമായിട്ട് എമ്പുരാൻ എത്തുന്നു എന്നത് ഔദ്യോഗികമായി പുറത്തുവിട്ടതോടെ പിന്നീട് അതിലേക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു എമ്പുരാൻ അനൗൻസ് ചെയ്തത്. സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും മുൻപ് തന്നെ പറഞ്ഞതാണ്.

ഇപ്പോഴിതാ ആകാംക്ഷ കരുതിവച്ച് ‘ലൂസിഫര്‍’ ടീമിന്റെ കൃത്യമായ വിവരങ്ങൾ പങ്കുവെക്കുകയാണ് പൃഥ്വിരാജ്. ‘എമ്പുരാന്‍ എന്നാണ് തുടങ്ങുക’ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് പൃഥ്വിരാജ് പുത്തൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എല്ലാ സിനിമാ വിശേഷങ്ങളെക്കുറിച്ചും പൃഥ്വി മനസ് തുറക്കുന്നത്. “ജോലികള്‍ തുടങ്ങണമെങ്കില്‍ കാര്യങ്ങളെല്ലാം പഴയ പോലെ ആവണം’ ‘കാരണം ചിത്രത്തിനായി യാത്രകളും കാര്യങ്ങളുമൊക്കെയുണ്ട്. പഴയതു പോലെ ഒരു സൗകര്യമുണ്ടാവണം.

എന്നാല്‍ മാത്രമേ എമ്പുരാന്‍റെ ജോലികള്‍ എനിക്ക് തുടങ്ങാന്‍ പറ്റൂളളു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത വര്‍ഷം ഇന്ന മാസം തുടങ്ങുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. നമുക്ക് പ്രതീക്ഷിക്കാം. ഇപ്പോ എല്ലാവരും പ്രത്യാശിക്കുന്നത് വാക്‌സിനേഷനൊക്കെ കൃത്യമായി നടന്ന് ഈ വര്‍ഷം അവസാനമാവുമ്പോഴേക്കും ഇന്ത്യയില്‍ ഭൂരിഭാഗം പേര്‍ വാക്‌സിനേറ്റഡ് ആയി നമ്മള്‍ ഇത് അതീജിവിക്കും എന്നാണ്. അങ്ങനെയാണെങ്കില്‍ അടുത്ത വര്‍ഷം ഞാന്‍ എമ്പുരാന്‍ ഷൂട്ട് ചെയ്യും’, പൃഥ്വിരാജ് പറഞ്ഞു.

എമ്പുരാന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം പൃഥ്വി മുൻപ് തന്നെ പറഞ്ഞിരുന്നു. കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് എമ്പുരാൻ എന്നത് . തമ്പുരാന്‍ അല്ല എമ്പുരാന്‍. അത് തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (entity). മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്‍ഥം.

സിനിമ റിലീസ് ഒടിടിയിലായ കാലത്തെ കുറിച്ചുളള ചോദ്യത്തിന് അത്യന്തികമായി സിനിമകള്‍ എടുക്കുന്നത് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ വേണ്ടിയാണ്’ എന്ന് പൃഥ്വി പറയുന്നു. ‘ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് സിനിമ തിയ്യേറ്റുകളില്‍ റിലീസ് ആവണം, കമ്യൂണിറ്റി വ്യൂവിങ്ങിന് വിധേയമാകേണ്ട ഒരു ആര്‍ട്ട് ഫോം ആണ് സിനിമ എന്നാണ്. പരസ്പരം പരിചയമില്ലാത്ത ഒരുപാട് ആളുകള്‍ ഒന്നിച്ചിരുന്ന കാണുന്ന ഒരു ആര്‍ട്ട് ഫോം ആണ്. അങ്ങനെയാണ് ഇത് ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്നത്’.

ഒരുപക്ഷേ മലയാള സിനിമയില്‍ ഒടിടിയെ കുറിച്ച് ആദ്യമായി അഭിപ്രായം പറഞ്ഞത് ഞാനായിരിക്കാം. വളരെ മുന്‍പ് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട് തിയ്യേറ്ററുകളില്‍ റിലീസ് ആവാതെ ഡയറക്ട് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ആവുന്ന സിനിമകള്‍ ഉടനെ സംഭവിക്കുമെന്ന്. അത് എന്തായാലും സംഭവിക്കേണ്ട കാര്യമാണ്. കോവിഡ് സമയത്ത് അത് പെട്ടെന്ന് തന്നെ സംഭവിച്ചു’, പൃഥ്വി പറഞ്ഞു

ഒരിടവേളയ്ക്ക് ശേഷം പൃഥ്വിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് കോള്‍ഡ് കേസ്. നവാഗതനായ തരുണ്‍ ബാലക് സംവിധാനം ചെയ്ത സിനിമ ആമസോണ്‍ പ്രൈം വഴിയാണ് എത്തുന്നത്. കോള്‍ഡ് കേസിന് പുറമെ ബ്രോ ഡാഡിയെ കുറിച്ചും പൃഥ്വി മനസുതുറന്നു. ‘പോലീസ് വേഷങ്ങള്‍ തേടിപോകുന്നതല്ല, എന്നിലേക്ക് ഒരു തിരക്കഥ വരുമ്പോള്‍, അത് ഇഷ്ടപ്പെട്ടാല്‍ ചെയ്യുന്നതാണ്’ എന്ന് പൃഥ്വിരാജ് പറയുന്നു.

എട്ട് വര്‍ഷമായി ഒരു പോലീസ് വേഷം ചെയ്തിട്ട് എന്ന് ഞാന്‍ ചിന്തിച്ചില്ല. ഒരുപക്ഷേ അത്തരം കഥകള്‍ വരാത്തതുകൊണ്ടായിരിക്കും. ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ ആണ് കോള്‍ഡ് കേസിന്‌റെ കഥ എന്നോട് പറയുന്നത്. സ്‌ക്രിപ്റ്റ് കേട്ട ശേഷം ഞാന്‍ പ്രൊഡ്യൂസ് ചെയ്‌തോട്ടെ എന്ന് ജോമോനോട് ചോദിച്ചു.
എന്നാല്‍ ജോമോനും ഷമീറും ആന്റോ ജോസഫുമാണ് നിര്‍മ്മാണം. പ്ലോട്ടിനാണ് പ്രാധാന്യം, അല്ലാതെ ഒരു കഥാപാത്രത്തിന് മാത്രം വലിയ പ്രാധാന്യം കൊടുക്കുന്ന സിനിമയല്ല കോള്‍ഡ് കേസ്’, പൃഥ്വിരാജ് പറയുന്നു

അതോടൊപ്പം , കോള്‍ഡ് കേസ് തിയ്യേറ്ററില്‍ റിലീസ് ആവാത്തതില്‍ വിഷമമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അത് കളളം പറയുവായിരിക്കും എന്നും പൃഥ്വി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആമസോണില്‍ റിലീസ് ചെയ്യുന്നതാണ് ഈ സിനിമയ്ക്ക് കുറച്ച് റീച്ച് കിട്ടാന്‍ സഹായിക്കുക. കാരണം ആമസോണില്‍ റിലീസ് ചെയ്യുമ്പോള്‍ 240 രാജ്യങ്ങളില്‍ കാണാനാവും. ശരിക്കും ഈ സിനിമയ്ക്ക് കിട്ടാവുന്ന എറ്റവും വലിയൊരു പ്ലാറ്റ്‌ഫോമാണ് ആമസോണ്‍ പ്രൈം’ എന്നാണ് പൃഥ്വി പറയുന്നത്.

പല പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി സീരിസുകള്‍ തന്നെ തേടിയെത്തിയിട്ടുണ്ട്’ എന്നും താരം പറയുന്നു. ‘സമയപരിധി കൊണ്ട് ചെയ്യാന്‍ സാധിച്ചില്ല. അതില്‍ പലതും നല്ല നല്ല സീരീസുകളാണ്. ഇപ്പോ സൂപ്പര്‍ഹിറ്റായ പല സീരിസുകളും എന്നെ തേടിയെത്തിയിട്ടുണ്ട്. എന്നെ പോലെ തന്നെ മറ്റുനടന്മാരെയും തേടിയെത്തിയിട്ടുണ്ടാവും. പ്രമുഖരായ നടന്മാരെല്ലാം ഇത്തരം സീരീസുകളില്‍ നായകന്മാരായി അഭിനയിക്കുന്ന കാലം വിദുരമല്ല’. അഭിനയവും സംവിധാനവും എഞ്ചോയ് ചെയ്യുന്നു. ഭയങ്കരമായി ജോലിയെടുക്കുന്നു എന്ന തോന്നല്‍ എനിക്കില്ല’ന്നും പൃഥ്വിരാജ് പറയുന്നു.

ABOUT PRITHVIRAJ

More in Malayalam

Trending

Recent

To Top