Connect with us

സ്ത്രീധനത്തിന്റെ പേരിലുളള മരണങ്ങളെകുറിച്ച് ചേച്ചി എന്താണ് ഒന്നും പറയാത്തതെന്ന് ചോദിച്ച് കുറെ യുവാക്കള്‍ തനിക്ക് മെസേജ് അയക്കുന്നു; മറുപടിയുമായി ആര്യ

Malayalam

വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധന സമ്പ്രദായത്തിനെതിരെ താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു ഇപ്പോഴിതാ നടിയും അവതാരകയുമായ ആര്യയും വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആണ് നടിയുടെ പ്രതികരണം.

‘സ്ത്രീധനത്തിന്റെ പേരിലുളള മരണങ്ങളെകുറിച്ച് ചേച്ചി എന്താണ് ഒന്നും പറയാത്തതെന്ന് ചോദിച്ച് കുറെ യുവാക്കള്‍ തനിക്ക് മെസേജ് അയച്ചതായി’ ആര്യ പറയുന്നു. ‘എന്താ ഒന്നും പ്രതികരിക്കാത്തത്, എന്താണ് ഒന്നും പോസ്റ്റ് ചെയ്യാത്തത് എന്നൊക്കെ ചോദിച്ച് കുറെ പേര്‍ എത്തുന്നു. ഈ റിയാലിറ്റി എന്താണെന്ന് അറിയാത്ത മനുഷ്യരൊന്നുമല്ല ഈ നാട്ടില് ജീവിക്കുന്നത്. അറിഞ്ഞോണ്ട് ഇത് ചെയ്യുന്ന ആള്‍ക്കാരാണ്’.

‘നമ്മള്‍ ഒരു പോസ്റ്റ് ഇട്ടതുകൊണ്ട് അങ്ങനത്തെ ആളുകള്‍ക്ക് എന്തെങ്കിലും മാറ്റം സംഭവിക്കുമോ എന്നുളളത് എനിക്കറിയില്ല. ഇതില്‍ ഇപ്പോ എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യം ഒന്ന് മാത്രമേയുളളൂ. ഞാന്‍ മനസിലാക്കിയ ഇടത്തോളം പല പെണ്‍കുട്ടികളും കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നുണ്ട്. അത് ചെയ്യരുത്. നിങ്ങള്‍ ഇതൊന്നും സഹിച്ച് ജീവിക്കേണ്ട ആവശ്യമില്ല. അത് നിങ്ങള്‍ മനസിലാക്കണം’, ആര്യ പറയുന്നു.

ഇങ്ങനെയുളള എന്തെങ്കിലും കാര്യങ്ങളെ ഒകെ നിങ്ങള് നേരിടുന്നെങ്കില്‍ തുറന്ന് സംസാരിക്കൂ. സ്വന്തം ആള്‍ക്കാരോട് സംസാരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മറ്റാരോടെങ്കിലും സംസാരിക്കാന്‍ ശ്രമിക്കൂ. ഞാന്‍ ഉണ്ട് ഇവിടെ. എനിക്ക് അതേ ചെയ്യാന്‍ പറ്റൂളളൂ. ആര്‍ക്കെങ്കിലും ഇതുപോലെയുളള എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ട് എങ്കില്‍ എന്റെ ഇന്‍ബോക്സില്‍ ഒരു മെസേജ് അയക്കൂ. ഞാന്‍ സംസാരിക്കാം. എന്നെ കൊണ്ട് പറ്റുന്നത് പോലെ സഹായിക്കാം’, ആര്യ പറഞ്ഞു.

More in Malayalam

Trending

Recent

To Top