Connect with us

സ്ത്രീധനം മോഹിച്ചെത്തിയവനെ കണ്ടം വഴിയോടിച്ച് സൂര്യ!ആ പൊളി ഡയലോഗ് സംഭവം വൈറൽ!!

Malayalam

സ്ത്രീധനം മോഹിച്ചെത്തിയവനെ കണ്ടം വഴിയോടിച്ച് സൂര്യ!ആ പൊളി ഡയലോഗ് സംഭവം വൈറൽ!!

സ്ത്രീധനം മോഹിച്ചെത്തിയവനെ കണ്ടം വഴിയോടിച്ച് സൂര്യ!ആ പൊളി ഡയലോഗ് സംഭവം വൈറൽ!!

ഭര്‍തൃവീട്ടിലെ പീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്ന യുവതികളുടെ മരണവാര്‍ത്ത മലയാളി സമൂഹ വലിയ ഞെട്ടലോടെയാണ് കണ്ടത്.

വിസ്മയയുടെ മരണത്തോടെ സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെ കുറിച്ച് ജനങ്ങൾ വളരെയധികം ആഴത്തിൽ ചിന്തിച്ചു തുടങ്ങി. ഇതിന് പിന്നാലെ വലിയ തോതിലുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഇതിനോടകം തന്നെ സിനിമാരംഗത്തെ പലരും സ്ത്രീധനത്തിനെതിരെ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തി

അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വച്ച് വന്നതല്ല…ഇനിയുള്ള കാലം ഒരേ മനസ്സോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ഇറങ്ങിത്തിരിച്ചവർ..പക്ഷേ ഇന്ന് വാർത്തകൾ കേൾക്കുമ്പോൾ ഭയപ്പാട് തോന്നുന്ന രണ്ടു പെൺമക്കളുടെ മാതാപിതാക്കളാണ് ഞങ്ങളുമെന്നാണ് സിനിമ സീരിയൽ നടൻ ഷാജു ഈ വിഷയത്തിൽ പ്രതികരിച്ചത്.

‘ഇന്ന് നീ, നാളെ എന്റെ മകള്‍’ എന്നാണ് ജയറാം കുറിച്ചത്. ഒപ്പം വിസ്മയയുടെ ചിത്രവും ജയറാം പങ്കുവച്ചിട്ടുണ്ട്.

ഇതിന്റെ കഴിഞ്ഞ ദിവസം ബിഗ് ബോസ്സ് താരം സൂര്യയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

താലിയിൽ കൊരുത്ത ബന്ധം ഒരു മുഴം കയറിൽ അവസാനിക്കുന്നു, സ്വർണ്ണം കൊണ്ട് മൂടിയ പെൺമക്കൾ മണ്ണ് കൊണ്ട് മൂടപ്പെടുന്നു. സ്ത്രീ എന്ന ധനത്തെ സ്ത്രീധനം ആക്കി മാറ്റിയ മാലോകരെ , നിങ്ങൾക്കിനി മാപ്പില്ലെന്നായിരുന്നു സൂര്യ കുറിച്ചത്.

ഉണരൂ.. എന്റെ വിവാഹം പോലും പണം ഇല്ലാത്തതിന്റെ പേരിൽ മാറി പോയിട്ടുണ്ട്. അച്ഛനും അമ്മയും അതിന്റെ പേരിൽ ഒത്തിരി വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പിച്ചാൽ പല പെൺകുട്ടികൾക്കും ജീവിതം കിട്ടും. അതെ പോലെ ഗവണ്മെന്റ് ജോലി ഉള്ളവനെ കല്യാണം കഴിക്കൂ എന്ന വാശിയും നമ്മളും മാറ്റിവെക്കണം.എന്ത് ജോലിക്കും മാന്യതയുണ്ട്. ജോലി വേണമെന്ന് മാത്രം എന്ന് കുറിച്ചു കൊണ്ടായിരുന്നു സൂര്യയുടെ പോസ്റ്റ്

എന്നാൽ ഇതിന് പിന്നാലെ തന്റെ വിവാഹ സമയത്ത് സ്ത്രീധനം ചോദിച്ച ആൾക്ക് സൂര്യ നൽകിയ മറു പടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ കയ്യടി നേടുന്നത്. പ്രണയത്തേക്കാൾ പൊന്നിന് വില കൊടുത്ത ആൾക്ക് സൂര്യ കൊടുത്ത മാസ്സ് മറുപടിയാണിത്. സൂര്യയെ കല്യാണം കഴിക്കാൻ ഞാൻറെഡിയാണ്.സ്വർണ്ണം റെഡിയാണോയെന്ന് തന്നോട് അയാൾ ചോദിച്ചു.

ഈ ഒരു കിലോ സ്വർണ്ണം ഞാൻ നിനക്ക് തരണമെങ്കിൽ നിനക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്നാതെയിരുന്നു തിരിച്ച് ഞാൻ ചോദിച്ചത്. ആ ഒരു മറുവപടിയിൽ എന്റെ അമ്മയും അച്ഛനുമാണ് വിജയിച്ചതെന്നാണ് സൂര്യ പറയുന്നത്. ഈ വിഡിയോയാണ് സൂര്യ ആരാധകർ ഏറെറടുത്തിരിക്കുന്നത്.

നടി അഹാനയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.ആരെങ്കിലും സ്ത്രീധനം നല്‍കുന്നതിനെയോ വാങ്ങുന്നതിനെയോ കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം, എനിക്ക് അവരോടുള്ള ചുമ്മാ നഷ്ടമാവുകയാണ് എന്നും എന്റെ വീട്ടിൽ അങ്ങനെ ഒന്നുമില്ലെന്നും അവർ പറയുന്നു.വിവാഹത്തിന്റെ പേരില്‍ മറ്റൊരു വീട്ടിലേക്ക് വില്‍ക്കപ്പെടാനുള്ള ഒരു ചരക്ക് അല്ല നിങ്ങള്‍. പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങള്‍ സ്ത്രീധനം എന്ന രോഗത്തെ അംഗീകരിച്ചാല്‍, നിങ്ങളുടെ മകളെ വിലപ്പെട്ടതായി കാണുന്നില്ല എന്നാണ് അര്‍ഥം. നിങ്ങളുടെ മകള്‍ക്ക് മൂല്യമുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ല എന്ന ഭയാനകമായ സന്ദേശം അത് നല്‍കുന്നു. സ്ത്രീധനത്തിന് സമ്മതിക്കുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ് ആ ദുരന്തത്തിന് മൂല കാരണമെന്നും താരം പറയുന്നു .

പെണ്‍കുട്ടികള്‍ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്നും ജോലി കിട്ടിയിട്ട് മാത്രം വിവാഹം മതി എന്ന് തീരുമാനത്തിലെത്തണമെന്നും സ്ത്രീധനം ചോദിച്ചെത്തുന്നവരെ ഒഴിവാക്കാന്‍ പഠിക്കണമെന്നായിരുന്നു നടി സരയു ഈ വിഷയത്തിൽ പ്രതികരിച്ചത്

More in Malayalam

Trending

Recent

To Top