നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്,മാപ്പ്! വിസ്മയ എഴുതിയ കത്ത് കാളിദാസിന്റെ അടുത്തെത്തി, വേദനയോടെ താരം
നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്,മാപ്പ്! വിസ്മയ എഴുതിയ കത്ത് കാളിദാസിന്റെ അടുത്തെത്തി, വേദനയോടെ താരം
നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്,മാപ്പ്! വിസ്മയ എഴുതിയ കത്ത് കാളിദാസിന്റെ അടുത്തെത്തി, വേദനയോടെ താരം
സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവം സമൂഹത്തിന്റെ വിവിധ കോണുകളിൽ ചർച്ചാ വിഷയം ആയിരിക്കുകയാണ്. ഇപ്പോഴിതാ വിസ്മയ തനിക്കെഴുതിയ കത്തിനെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ കാളിദാസ്. വളരെ വേദനയോടെയാണ് താരം ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!’, എന്നാണ് താരം കുറിച്ചത്.
വിസ്മയയുടെ വിയോഗത്തിൽ താൻ അതീവ ദുഃഖിതനാണെന്നും കാളിദാസ് കുറിച്ചു. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്ന കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് വെറുമൊരു ഹാഷ്ടാഗായി മാത്രം ഒതുങ്ങാതെ, നമ്മുടെ പെൺക്കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും കാളിദാസ് കുറിക്കുന്നു.
വിസ്മയയുടെ സുഹൃത്തായ അരുണിമയാണ് ഈ കത്ത് സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്. കോളജിൽ വാലന്റൈൻ ദിനത്തിൽ നടത്തിയ പ്രണയലേഖന മത്സരത്തിൽ പങ്കെടുത്തതും കാളിദാസിനായി വിസ്മയ കത്ത് എഴുതിയ കാര്യങ്ങളുമാണ് അരുണിമ പറഞ്ഞത്.
അതേസമയം, വിസ്മയയുടെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണം ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി മേല്‍നോട്ടം നിര്‍വ്വഹിക്കും. ഇന്ന് ഇവർ കൊല്ലത്തെത്തും. മരിച്ച വിസ്മയയുടെ വീട്ടിലെത്തി ഐജി ബന്ധുക്കളെ കാണും.
തുടർന്ന് പോരുവഴിയിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ ഭർതൃഗൃഹത്തിലും ഐജിയെത്തും. വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനു പുറമേ മറ്റ് ബന്ധുക്കളെ കേസിൽ പ്രതി ചേർക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. വിസ്മയയുടേത് തൂങ്ങി മരണമാണ് എന്ന് പറയുന്ന പൊലീസ് പക്ഷേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്താൻ തയാറായിട്ടില്ല. ഇന്നലെ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിലാണ്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...