Connect with us

ലൈവ് മുക്കിയല്ലോ അനൂപേ..ഗുളിക കഴിച്ചപ്പോഴാണോ മനസ്സിലായത് പറഞ്ഞത് മുഴുവന്‍ കള്ളത്തരമാണ് എന്ന തിരിച്ചിറിവ് ഉണ്ടായത് കഷട്ടം!; അവസാനം എല്ലാം കൂടി എന്റെ തലയില്‍ കെട്ടിവെക്കാന്‍നോക്കിയാല്‍ അതു നടക്കില്ലെന്ന് ദയ അശ്വതി

Malayalam

ലൈവ് മുക്കിയല്ലോ അനൂപേ..ഗുളിക കഴിച്ചപ്പോഴാണോ മനസ്സിലായത് പറഞ്ഞത് മുഴുവന്‍ കള്ളത്തരമാണ് എന്ന തിരിച്ചിറിവ് ഉണ്ടായത് കഷട്ടം!; അവസാനം എല്ലാം കൂടി എന്റെ തലയില്‍ കെട്ടിവെക്കാന്‍നോക്കിയാല്‍ അതു നടക്കില്ലെന്ന് ദയ അശ്വതി

ലൈവ് മുക്കിയല്ലോ അനൂപേ..ഗുളിക കഴിച്ചപ്പോഴാണോ മനസ്സിലായത് പറഞ്ഞത് മുഴുവന്‍ കള്ളത്തരമാണ് എന്ന തിരിച്ചിറിവ് ഉണ്ടായത് കഷട്ടം!; അവസാനം എല്ലാം കൂടി എന്റെ തലയില്‍ കെട്ടിവെക്കാന്‍നോക്കിയാല്‍ അതു നടക്കില്ലെന്ന് ദയ അശ്വതി

ബിഗ് ബോസ് സീസണ്‍ 2വിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ ഷോയുടെ ഭാഗമായത്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിക്കഴിയുകയാണ് താരം. രണ്ട് മക്കളും ഭര്‍ത്താവിനൊപ്പമാണ് താമസം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദയ. അടുത്തിടെയാണ് താരം രണ്ടാമതും വിവാഹിതയായ വാര്‍ത്ത അറിയിച്ചത്. വൈകാതെ തന്നെ ബന്ധം വേര്‍പിരിഞ്ഞതായും ദയ അറിയിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉണ്ണിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദയ രംഗത്തെത്തുന്നത്.

ദയ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അനൂപ് ഉണ്ണി മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഉണ്ണിയോട് കൊമ്പ് കോര്‍ത്തിരിക്കുകയാണ് ദയ. അനൂപ് ഉണ്ണി എഫ്ബി ലൈവ് വീഡിയോയില്‍ പറയുകയുണ്ടായി മാനസികരോഗികള്‍ക്ക് കഴിക്കുന്ന മരുന്നല്ല എനിക്ക് ഡോക്റ്റര്‍ പ്രതിഭ എഴുതി തന്നത് എന്ന്, ചിലപ്പോള്‍ ആ പറഞ്ഞതും മാനസികത്തിന്റെ വിഭ്രാന്തി ആയിരിക്കാം. മാനസിക രോഗികള്‍ക്ക് ചികില്‍സിക്കുന്ന എംബിബിഎസ് പഠിച്ച ഡോക്ടറോട് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഇതാണ്. ഇട്ട ലൈവ് മുക്കിയല്ലോ അനൂപേ..ഗുളിക കഴിച്ചപ്പോഴാണോ മനസ്സിലായത് പറഞ്ഞത് മുഴുവന്‍ കള്ളത്തരമാണ് എന്ന തിരിച്ചിറിവ് ഉണ്ടായത് കഷട്ടം.

എന്റെ എഫ്ബിയിലുള്ള എല്ലാവരോടും കൂടി പറയുകയാണ്. ഒരു മാനസിക വിഭ്രാന്തിയുള്ള ഒരാള്‍, ലൈവില്‍ വന്ന് പിച്ചും, ഭ്രാന്തും പറയുന്ന ഈ രോഗിയുടെവാക്കുകള്‍ വിശ്വസിക്കരുത്. ഇത് എന്റെ ഒരു അഭ്യര്‍ത്ഥനയാണ്. മാനസികം എന്ന രോഗം ആര്‍ക്കുവേണമെങ്കിലും വരാം ചിലപ്പോള്‍ എനിക്കും, നിങ്ങള്‍ക്കും ,ആര്‍ക്കും വരാം. പക്ഷെ അതുവരുമ്പോള്‍ മറ്റുള്ളവരേ ഉപദ്രവിക്കുന്നതും, വേദനിപ്പിക്കുന്നതും ആണ് ചെയ്യുക. പക്ഷെ ഇപ്പോള്‍ ആരുമില്ലാത്ത സ്ഥിതിക്ക് ഒരു രോഗിയുടെ അവസ്ഥയാണ് ഇത് എന്ന് നിങ്ങള്‍ മനസിലാക്കണം,,,,,, ഒരു കാര്യം പ്രത്യേകം ഓര്‍മ്മപെടുത്തട്ടെ. 2020ല്‍ ചികില്‍സയില്‍ ആയിരുന്നതിന്റെ തെളിവ് ഈ ചീട്ടില്‍ പ്രത്യേകം കുറിച്ചിട്ടുണ്ട്. ഹോസ്പ്പിറ്റലില്‍ കൊണ്ട് പോയത് അനൂപിന്റെ സ്വന്തം ഭാര്യയും ആണ്. അവസാനം എല്ലാം കൂടി എന്റെ തലയില്‍ കെട്ടിവെക്കാന്‍നോക്കിയാല്‍ അതു നടക്കില്ല എന്റെ കൂടെ സത്യമുണ്ട്. ദൈവം ഉണ്ട്. സത്യമേവ ജയതേ എന്ന് പറഞ്ഞ് കൊണ്ടാണ് ദയ അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് രണ്ടാം ഭര്‍ത്താവ് ഉണ്ണി തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി ദയ രംഗത്തെത്തിയത്. ഇനി പ്രണയം ഉണ്ടാകില്ല എന്ന് പറയാന്‍ പറ്റില്ല. മനസിന് ഇഷ്ടപ്പെടുന്ന ഒരാളെ തീര്‍ച്ചയായും കണ്ടെത്തും. എന്നാല്‍ ഉണ്ണിയെ വേണ്ടെന്ന് വെച്ചു. പുള്ളിയുടെ ഭാര്യ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് അയാളുടെ തലയ്ക്ക് വട്ടുണ്ടെന്നത്. സൂക്ഷിക്കണമെന്നു അവര്‍ പറഞ്ഞിരുന്നു. ഉണ്ണി ഷാള്‍ എടുത്ത് എന്റെ കഴുത്തില്‍ കുടുക്കി ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. മാനസികരോഗമാണെന്ന് പറഞ്ഞ് ആദ്യ ഭാര്യ ഇട്ടിട്ടു പോയി. വണ്‍മാന്‍ ഷോയിലെ ലാല്‍ ചെയ്ത കഥപാത്രം പോലെയാണ് അനൂപ് എന്ന ഉണ്ണി എന്നുമായിരുന്നു ദയ പറഞ്ഞിരുന്നത്.

അതേസമയം, ഉണ്ണിയുമൊത്തുള്ള ചിത്രങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ടായിരുന്ന ദയ, ഈ ചെക്കന്റെ മുഖത്തൊരു കള്ളലക്ഷണം ഉണ്ട്. ചേച്ചി ശ്രദ്ധിച്ചിരുന്നോ എന്നൊരാള്‍ ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. ‘നീ മറ്റുള്ളവരുടെ ലക്ഷണം പറയാന്‍ നീ ആരാ കണിയാനോ? പിന്നെ എന്റെ ഉണ്ണിയുടെ മുഖലക്ഷണം നോക്കാന്‍ നിന്നെ ഞാന്‍ ഏല്‍പ്പിച്ചിരുന്നോ ഇല്ലല്ലോ? പ്രൊഫൈല്‍ ലോക്ക് ചെയ്തിട്ട് മുഖലക്ഷണം പറയുന്നത് അത്ര വെടിപ്പല്ല’ എന്നും രൂക്ഷമായ ഭാഷയിലായിരുന്നു ദയയുടെ പ്രതികരണം. ആ ദയ തന്നെയാണ് ഇപ്പോള്‍ ഉണ്ണിയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഉണ്ണിമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറുന്ന കാര്യവും താരം തന്നെ സോഷ്യല്‍ മീഡിയല്‍ കൂടി അറിയിച്ചിരുന്നു. എന്റെ എല്ലാ സുഹൃത്തുക്കളും അറിയുന്നതിന്. ഞാന്‍ ഉണ്ണിയുമായി വിവാഹം കഴിച്ചു ജീവിക്കണം എന്ന ആഗ്രഹം തിരഞ്ഞെടുത്തു എന്നത് സത്യമാണ്. പക്ഷെ ഉണ്ണിയുടെ ഭാര്യ നിയപരമായി വേര്‍പിഞ്ഞതിനു ശേഷം മാത്രം വിവാഹം കഴിക്കാം എന്നു കരുതി. പക്ഷെ മൂന്നു വര്‍ഷമായി പിരിഞ്ഞു കഴിയുകയായിരുന്നു ഉണ്ണിയും ഉണ്ണിയുടെ ഭാര്യയും. ഇടക്ക് ഇവര്‍ ഒന്നിച്ചു പിന്നേയും പിരിഞ്ഞു, ഇപ്പോള്‍ അവര്‍ വീണ്ടും ഒന്നിക്കുകയാണ് എന്ന് ഉണ്ണി എന്നോട് പറഞ്ഞു

അതുകൊണ്ട് തന്നെ ഞാന്‍ ഉണ്ണിയുമായുള്ള വിവാഹബന്ധത്തില്‍ നിന്നും പിന്മാറുകയാണ്. വേര്‍പിരിക്കാന്‍ എളുപ്പമാണ്, പക്ഷെ ഒന്നിപ്പിക്കാനാണ് പാടുള്ളത്. അവര്‍ രണ്ടു പേരും ഒരിക്കലും ഇനി ഒന്നിക്കില്ല എന്ന് പറഞ്ഞതിനാലും ഉണ്ണിയുടെ ഭാര്യ കോടതിയില്‍ നിന്നും വക്കില്‍ നോട്ടീസ് അയച്ചതിനാലും ആണ് ഞാന്‍ ഈ വിവാഹബന്ധത്തിന് സമ്മതിച്ചത്. പക്ഷെ, ഇപ്പോള്‍ അവര്‍ വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടതില്‍ ഞാന്‍ സന്തോഷിക്കുന്നു.

കാരണം കുടുംബ ജീവിതം ഒറ്റപ്പെട്ടു പോയ എനിക്ക് അറിയാം അതിന്റെ വിഷമം. ഇനി ഇന്ന് മുതല്‍ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവും ഉണ്ടാവില്ല. ഇതില്‍ ഞാന്‍ ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും എനിക്ക് ഇഷ്ട്ടം പിരിഞ്ഞു പോയ ഉണ്ണിയുടെ ഭാര്യയും കുടുബ ജീവിതവും ഒന്നിക്കപ്പെടാന്‍ ഞാന്‍ ഒരു കാരണം ആയിഎന്ന് പറയാനും കേള്‍ക്കാനും ആണ് എനിക്കിഷ്ട്ടം. ഞാന്‍ ഈ എടുത്ത തീരുമാനം എനിക്ക് ഇപ്പോള്‍ കുറച്ച് വിഷത്തോടെ ആണെങ്കിലും പിന്നിട്ട് ശരി എന്ന് എനിക്ക് തോന്നുന്നുണ്ട്. നിരവധി പേരാണ് ദയയുടെ പോസ്റ്റിന് കീഴില്‍ അഭിപ്രായങ്ങള്‍ പറഞ്ഞെത്തിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top