Actress
മൂന്ന് വര്‍ഷത്തോളം പ്രേമിച്ചു, ഏഴു വര്‍ഷം സുഹൃത്തുക്കളായിരുന്നു. പ്രണയ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് കാജല്‍
മൂന്ന് വര്‍ഷത്തോളം പ്രേമിച്ചു, ഏഴു വര്‍ഷം സുഹൃത്തുക്കളായിരുന്നു. പ്രണയ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് കാജല്‍
ഒക്ടോബര്‍ 30നായിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങള്‍ക്കൊടുവിലായിരുന്നു വിവാഹം. ഹല്‍ദി ആഘോഷത്തിന്റേയും മെഹന്ദി ചടങ്ങുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായിരിക്കുകയാണ് നടി കാജന്‍ അഗര്‍വാളും കാമുകന് ഗൗതം കിച്ലുവും.
ഇപ്പോഴിതാ പെട്ടെന്ന് വിവാഹത്തെക്കുറിച്ച് ചിന്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കാജല്‍. ലോക്ക്ഡൗണ്‍ സമയത്ത് തമ്മില്‍ കാണാതിരുന്നതാണ് വിവാഹമെന്ന തീരുമാനത്തിലേക്ക് എത്താന്‍ കാരണമെന്നാണ് താരം പറഞ്ഞത്. ഗൗതവും ഞാനും മൂന്ന് വര്‍ഷത്തോളം പ്രേമിച്ചു, ഏഴു വര്‍ഷം സുഹൃത്തുക്കളായിരുന്നു. സൗഹൃദത്തിലായിരിക്കുമ്ബോള് തമ്മില്‍ അത്രയും പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. എപ്പോഴും തമ്മില്‍ കാണുമായിരുന്നു.
പക്ഷെ ലോക്ക്ഡൗണില്‍ കുറച്ച് ആഴ്ചകളോളം ഞങ്ങള്‍ തമ്മില്‍ കണ്ടില്ല. പിന്നീട് ഒരു കടയില്‍ വച്ച് മാസ്ക് ഒക്കെ വച്ച് തമ്മില്‍ കണ്ടപ്പോള്‍ എത്രമാത്രം ഒന്നിച്ചായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലായി’, കാജല്‍ പറഞ്ഞു.
ഗൗതം സിനിമകളില്‍ കാണുന്നതുപോലത്തെ കാമുകനല്ലെന്നും മുട്ടില്‍ നിന്ന് പ്രണയം പറയുകയൊന്നും ചെയ്തിട്ടില്ലെന്നും കാജല്‍ പറയുന്നു. ‘ ഗൗതം സിനിമയിലെ കാമുകന്മാരെ പോലെയല്ല, അതിലെനിക്ക് സന്തോഷമുണ്ട് കാരണം അത്തരം സംഭവങ്ങള്‍ എന്റെ സിനിമകളില്‍ പതിവാണ്.
അതുകൊണ്ടുതന്നെ വിവാഹാഭ്യര്‍ത്ഥന ഞങ്ങള്‍ക്കിടയില്‍ സംഭവിച്ച വളരെ ഹൃദയം തുറന്നുള്ള വൈകാരികമായ സംഭാഷണമായിരുന്നു. വികാരങ്ങള്‍ വളരെ സത്യസന്ധമായി പ്രകടിപ്പിച്ചു. എന്നോടൊപ്പമുള്ള ഫ്യൂച്ചറിനെക്കുറിച്ച് ഗൗതം സംസാരിച്ചപ്പോള്‍ മുന്നോട്ടുള്ള നാളുകളില്‍ ഒന്നിച്ച് ജീവിക്കുമെന്ന് ഞാനും ഉറപ്പിച്ചിരുന്നു’, കാജല്‍ പറഞ്ഞു.
